CareersNEWS

43 തസ്തികകളിലേക്ക് നിരവധി ഒഴിവുകളുമായി പി.എസ്.സി. വിജ്ഞാപനം

തിരുവനന്തപുരം: 43 തസ്തികകളിലായി കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം): ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് (പോളിടെക്‌നിക്കുകള്‍)സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം (തസ്തികമാറ്റം വഴിയുള്ള നിയമനം)ഭാരതീയ ചികിത്സാ വകുപ്പ്, ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്)കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റിപ്പോര്‍ട്ടര്‍ ഗ്രേഡ് II (തമിഴ്) കേരള നിയമസഭാ സെക്രട്ടേറിയറ്റ്, ട്രാന്‍സിലേറ്റര്‍ (മലയാളം) വിവര പൊതുജനസമ്പര്‍ക്ക വകുപ്പ്, കാറ്റലോഗ് അസിസ്റ്റന്റ്- കേരള നിയമസഭാ സെക്രട്ടേറിയറ്റ്, ലബോറട്ടറി ടെക്‌നിഷ്യന്‍ ഗ്രേഡ് II-സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകള്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്-ഡ്രഗ്‌സ് കണ്‍ട്രോള്‍, പര്‍ച്ചെയ്‌സ് അസിസ്റ്റന്റ് ആരോഗ്യം, റഫ്രിജറേഷന്‍ മെക്കാനിക്ക് (UIP)ആരോഗ്യം, ഇലക്ട്രീഷ്യന്‍ കേരള ജല അതോറിറ്റി, ഇലക്ട്രീഷ്യന്‍ (ബൈ ട്രാന്‍സ്ഫര്‍) കേരള ജല അതോറിറ്റി, ഇലക്ട്രീഷ്യന്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എന്‍ജിനീയറിങ് അസിസ്റ്റന്റ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഓവര്‍സിയര്‍ ഗ്രേഡ് കക കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഫീല്‍ഡ് ഓഫീസര്‍-കേരള വനവികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഡ്രസ്സര്‍/നഴ്‌സിങ് അസിസ്റ്റന്റ് ഗ്രേഡ് ക മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ്.

Signature-ad

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം): ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് കക ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, തയ്യല്‍ ടീച്ചര്‍ (UPS)വിദ്യാഭ്യാസം, ഇലക്ട്രീഷ്യന്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്.

സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ വനിതാ ശിശു വികസന വകുപ്പ് (പട്ടികജാതി/പട്ടികവര്‍ഗക്കാരിലെ സ്ത്രീകളില്‍നിന്നുമാത്രം).

സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-കക ആരോഗ്യം (പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നുമാത്രം), ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് എന്‍.സി.സി./ സൈനികക്ഷേമ വകുപ്പ് (പട്ടികജാതി/ പട്ടികവര്‍ഗത്തില്‍പ്പെട്ട വിമുക്ത ഭടന്മാരില്‍നിന്നുമാത്രം), ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് വിവിധം (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക നിയമനം).

എന്‍.സി.എ. വിജ്ഞാപനം(സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ (ഓറല്‍ പതോളജി ആന്‍ഡ് മൈക്രോബയോളജി), മെഡിക്കല്‍ വിദ്യാഭ്യാസ (എല്‍.സി./എ.ഐ.-1), അസിസ്റ്റന്റ് പ്രൊഫസര്‍ (ഓറല്‍ പതോളജി ആന്‍ഡ് മൈക്രോബയോളജി), മെഡിക്കല്‍ വിദ്യാഭ്യാസം (വിശ്വകര്‍മ -1), അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രൊസ്‌തോഡോണ്ടിക്സ്),മെഡിക്കല്‍ വിദ്യാഭ്യാസം (എസ്.സി.സി.സി. -1), അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രൊസ്‌തോഡോണ്ടിക്സ്),മെഡിക്കല്‍ വിദ്യാഭ്യാസം (ധീവര-1), കൃഷി ഓഫീസര്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമം (പട്ടികവര്‍ഗം -17), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ്), വ്യാവസായിക പരിശീലന വകുപ്പ് (മുസ്ലിം -1), സൂപ്പര്‍വൈസര്‍ (ഐ.സി.ഡി.എസ്.),വനിതാശിശു വികസനം (എസ്.സി.സി.സി. -1), ക്ലിനിക്കല്‍ ഓഡിയോമെട്രീഷ്യന്‍ ഗ്രേഡ്-2, മെഡിക്കല്‍ വിദ്യാഭ്യാസം (പട്ടികജാതി-1), ഇലക്ട്രീഷ്യന്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (ഈഴവ/തിയ്യ/ബില്ലവ-1), ഇലക്ട്രീഷ്യന്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (മുസ്ലിം-1), ഇലക്ട്രീഷ്യന്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എസ്.സി.-1), ബോട്ട് സ്രാങ്ക്, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (മുസ്ലിം -2), ബോട്ട് സ്രാങ്ക്, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (ഒ.ബി.സി. -1)

എന്‍.സി.എ. റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മാധ്യമം, വിദ്യാഭ്യാസ (എല്‍.സി./എ.ഐ. – കണ്ണൂര്‍-1), ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മാധ്യമം, വിദ്യാഭ്യാസ (ഹിന്ദു നാടാര്‍- തൃശ്ശൂര്‍-1), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ആയുര്‍വേദം) ഭാരതീയ ചികിത്സാ വകുപ്പ് (എസ്.സി.സി.സി.- കാസര്‍കോട്-1), ലൈന്‍മാന്‍, പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിഭാഗം) (എസ്.സി.സി.സി.- കോഴിക്കോട്-1), ലൈന്‍മാന്‍, പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിഭാഗം)(ധീവര – കോഴിക്കോട്-1), വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, റവന്യൂ (എസ്.സി.സി.സി. – തിരുവനന്തപുരം-1.)

Back to top button
error: