Month: August 2022

  • NEWS

    ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം നടക്കാതിരിക്കുന്നത് ബലാത്സംഗ കേസിന് ആധാരമായി കണക്കാക്കാനാവില്ലെന്ന് ആവര്‍ത്തിച്ച്‌ കോടതി

    ഹൈദരാബാദ്: സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം നടക്കാതിരിക്കുന്നത് ബലാത്സംഗ കേസിന് ആധാരമായി കണക്കാക്കാനാവില്ലെന്ന് ആവര്‍ത്തിച്ച്‌ കോടതി. നേരത്തെ പ്രണത്തിലായിരുന്ന യുവതി നല്‍കിയ ബലാത്സംഗ കേസിൽ, പ്രതിയെ വെറുതെവിട്ടുകൊണ്ട് ആന്ധ്ര പ്രദേശ് ഹൈക്കോടതിയാണ് സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ച്‌ ഇക്കാര്യം ആവര്‍ത്തിച്ചത്. സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത് എന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാവുന്നതെന്ന് കോടതി വിലയിരുത്തി.സമ്മതത്തോടെ ലൈംഗക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹം നടക്കാതാവുമ്ബോള്‍ ബലാത്സംഗ പരാതി നല്‍കുന്നതു നിലനില്‍ക്കില്ലെന്നു സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു.

    Read More »
  • NEWS

    ബസ് പുറപ്പെടുന്ന സ്ഥലത്തുനിന്ന് മാത്രമാണ് സംവരണം;യാത്രയ്ക്കിടയിൽ സ്ത്രീകളുടെ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ എഴുന്നേൽപ്പിക്കുവാൻ നിയമം അനുവദിക്കുന്നില്ല

    യാത്രാമധ്യേ കെഎസ്ആർടിസി ബസിൽ തനിക്കു സീറ്റ് വേണമെന്ന് കണ്ടക്ടറോട്‌ ആവശ്യപ്പെടുവാൻ ഒരു സ്ത്രീക്കും(മാനുഷിക പരിഗണനകൾ ഒഴികെ) അവകാശമില്ല.ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സ്ത്രീകൾക്ക് സംവരണം അനുവദിച്ചിട്ടുള്ളത്. ദീർഘദൂര സർവീസുകളിൽ [FP ,SFP, തുടങ്ങിയ ] സ്ത്രീകൾക്കായി വലതുവശം മുൻപിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തിൽ ഡ്രൈവർ സീറ്റിന് പിറകിലായുളള ഒരു വരി [3 സീറ്റ്] ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്.ഈ സീറ്റുകളിൽ സ്ത്രീകൾക്കു മുൻഗണന മാത്രമാണുള്ളത്. യാത്രയുടെ ഇടയിൽ സ്ത്രീകൾ കയറിയാൽ മുൻഗണനാ സീറ്റിൽ ഇരിക്കുന്ന പുരുഷ യാത്രക്കാരെ എഴുന്നേൽപ്പിക്കാൻ പാടില്ല.ടി പുരുഷൻമാർ ഇടയിൽ ഇറങ്ങുകയാണെങ്കിൽ നിൽക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുൻഗണന. യാത്രയ്ക്കിടയിൽ കയറുന്ന സ്ത്രീ സീറ്റ് ഒഴിവില്ലെങ്കിൽ നിന്നു യാത്ര ചെയ്യാൻ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം.അതിന് ശേഷം മാത്രമേ ടിക്കറ്റ് നൽകാവൂ.ഇതാണ് നിയമം.ഈ നിയമം എല്ലാവരും പാലിക്കുന്നില്ല എന്നല്ല പലർക്കും അറിയില്ല എന്നതാണ് സത്യം. മറ്റൊന്ന് കൂടി…

    Read More »
  • NEWS

    ഉണക്കമീനിലെ മായം നേരിട്ട് അറിയാൻ പ്രയാസമാണ്; വീട്ടിൽ തന്നെ മീൻ ഉണക്കിയെടുക്കാം

    പച്ചമീൻ പോലെതന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഉണക്കമീനും.ഊണിനൊപ്പമായാലും പഴങ്കഞ്ഞിയാക്കി കഴിക്കുമ്പോഴുമെല്ലാം ഉണക്കമീൻ കൂടിയുണ്ടെങ്കിൽ വയറുനിറച്ച് ആഹാരം കഴിയ്ക്കാൻ വേറെന്നും വേണ്ട.വറുത്തും ചുട്ടും കറിയാക്കിയുമെല്ലാം മലയാളി തന്റെ തീൻമേശയിൽ ഉണക്കമീൻ നിരത്താറുണ്ട്.ചിലർക്ക് മൂന്നു നേരം ഉണക്കമീനില്ലാതെ ആഹാരം ഇറങ്ങുകപോലുമില്ല. എന്നാൽ ഉണക്കമീനിൽ ‘ഉണങ്ങിയിരിക്കുന്ന’ അപകടം അറിയാതെ പോകരുത്. നന്നായി കഴുകി വൃത്തിയാക്കി ഉപ്പിട്ട് മീൻ വെയിലത്ത് ഉണക്കിയെടുക്കുന്നു എന്നാണ് മിക്കവരും ഉണക്കമീനിനെപ്പറ്റി ധരിച്ചുവച്ചിരിക്കുന്നത്.എന്നാൽ, ഇവയ്ക്ക് വിപരീതമാണ് യഥാർഥത്തിൽ നടക്കുന്നത്. പച്ച മീനുകളിൽ ഏറ്റവും മോശമായവ തെരഞ്ഞെടുത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേർത്ത് ഉണക്കിയാണ് ഉണക്ക മീനുകളായി ഭൂരിഭാഗവും വിപണിയിൽ എത്തുന്നത്.കൂടാതെ, പച്ച മത്സ്യം ഐസിൽ വച്ച് കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളേക്കാൾ വലുതാണ് ദിവസങ്ങൾ കഴിഞ്ഞ മീനുകൾ ഐസിൽ സൂക്ഷിച്ച് പിന്നീട് ഉണക്കിയെടുക്കുന്നവ. ഉണക്കമീനിലെ മായം നേരിട്ട് അറിയാൻ പ്രയാസവുമാണ്.കാരണം, ഇവയിൽ ചേർക്കുന്നത് രാസമാലിന്യങ്ങളാണ്.ഇവ സംസ്കരണപ്രക്രിയ കഴിഞ്ഞ ഉത്പന്നമാണെന്നതും ഉപ്പിന്റെ രൂക്ഷത മുന്നിട്ടു നിൽക്കുന്നു എന്നതും മായം കണ്ടെത്താൻ പ്രയാസകരമാവുന്നു. പച്ച മത്സ്യങ്ങളിലെന്നപോലെ  ഉണക്കമീനുകളിലും ഫോർമാലിൽ…

    Read More »
  • NEWS

    ​തെരുവ് നായ്ക്കളുടെ കടിയേറ്റാൽ തദ്ദേശസ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണം

    തെരുവുനായ് കുറുകെ ചാടിയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ  കുടുംബത്തിനു നഗരസഭ/പഞ്ചായത്ത് നഷ്ടപരിഹാരം നല്‍കണം.മരിച്ചവരുടെ കുടുംബത്തിനു മാത്രമല്ല തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നഷ്ടപരിഹാരം ലഭിക്കും.കഴിഞ്ഞ ദിവസം ​തെരുവുനായ് കുറുകെ ചാടി സ്കൂട്ടര്‍ മറിഞ്ഞു മരിച്ച ഒറ്റപ്പാലത്തെ വ്യാപാരിയുടെ കുടുംബത്തിനു നഗരസഭ നഷ്ടപരിഹാരം നല്‍കിയത് 24.11 ലക്ഷം രൂപയാണ്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 2016 മുതല്‍ ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായി ഇത്തരമൊരു സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യം അറിയില്ല. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കമ്മിഷന്‍ സംബന്ധിച്ച വിവരവും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതിച്ചേര്‍ത്ത ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കുന്നുമില്ല.കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു 2016 ല്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്. ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉള്ളത്.അതേസമയം വളര്‍ത്തുനായ്ക്കള്‍ മൂലമുള്ള കടിയേല്‍ക്കല്‍ കമ്മിഷന്റെ പരിധിയില്‍ വരില്ല.തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും അവര്‍ തന്നെയാണ്.കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം,…

    Read More »
  • NEWS

    ഹര്‍ ഘര്‍ തിരംഗ; രാജ്യത്തിനുണ്ടായത് 500 കോടി രൂപയുടെ ബിസിനസ്സ്

    ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ 75 -ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ കാമ്ബയിന്‍ മൂലം രാജ്യത്തിനുണ്ടായത് 500 കോടി രൂപയുടെ ബിസിനസ്സ്. ഓഗസ്റ്റ് 13 നും 15 നും ഇടയില്‍ മൂന്ന് ദിവസത്തേക്ക് ആളുകളെ അവരുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനും പ്രദര്‍ശിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി ജൂലൈ 22 നാണ് ഈ കാമ്ബയിന്‍ ആരംഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായാണ് ഇത് നടത്തിയത്. 20 ദിവസങ്ങള്‍ കൊണ്ട് 30 കോടിയിലധികം പതാകകളാണ് നിര്‍മ്മിച്ചത്.ഇതുവഴി 500 കോടി രൂപയുടെ ബിസിനസ്സ് നേടിയതായി ട്രേഡേഴ്‌സ് ബോഡി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) അറിയിച്ചു.

    Read More »
  • India

    സുരക്ഷിതമായി നിരത്തിൽ വാഹനം ഓടിക്കുന്നവർക്ക് നേട്ടങ്ങളേറെ, ഇന്ധനം ലഭിക്കാം; നോ ക്ളയിം ബോണസ് 50ശതമാനം വരെ കുറയ്ക്കാം, അറിയുക വിശദ വിവരങ്ങൾ

    വാഹനങ്ങളുടെ ഇന്ധന ചിലവും ഇന്‍ഷൂറന്‍സ് ചിലവുമാണ് ഉപയോക്താക്കളെ വലയ്ക്കുന്നത്. ശ്രദ്ധയോടെയുള്ള ഡ്രൈവിംങില്‍ ഇന്ധന ചിലവ് ഒരു പരിധി വരെ കുറയ്ക്കാം. അതുപോലെ തന്നെ ഇന്‍ഷൂറന്‍സിലും ചില നേട്ടങ്ങളുണ്ടാക്കാൻ കഴിയും. പക്ഷേ അതേക്കുറിച്ച് പലര്‍ക്കുമറിയില്ല. അപകടം വരുത്താത്തവന് അതൊരു ലാഭമാകും. 50ശതമാനം വരെ നോക്ളയിം ബോണസ് നേടാനാവും ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യം തന്നെ 5 വര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സ് ഒന്നിച്ചെടുക്കണമെന്നാണ് നിയമം. ഇത് വലിയ പണച്ചെലവാണ് ഒറ്റയടിക്ക് ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നവര്‍ക്ക് ഈ ചെലവ് കുറയ്ക്കാനുള്ള വഴിയുണ്ട്. ഇതിന് റോഡില്‍ മാന്യമായി വണ്ടിയോടിക്കണം എന്നു മാത്രം. നിങ്ങൾ ശ്രദ്ധാലുവായ ഒരു ഡ്രൈവറാണെങ്കില്‍ അതിന്റെ ഗുണം റോഡില്‍ കാണാനുണ്ടാകും. ഒപ്പം ഇന്‍ഷൂറന്‍സ് പോളിസിയിലും ഈ ഗുണം പ്രതിഫലിക്കും. അത്യാവശ്യം ശ്രദ്ധ പുലര്‍ത്തി വാഹനം കൈകാര്യം ചെയ്യുന്നവര്‍ക്ക് വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് പോളിസി കാലയളവില്‍ അപകടങ്ങള്‍ ക്ലെയിം ചെയ്യേണ്ടി വന്നിട്ടുണ്ടാകില്ല. ഇത്തരക്കാര്‍ക്ക് നോ ക്ലെയിം ബോണസ് ഉപകാരപ്പെടും. വാഹന ഇന്‍ഷൂറന്‍സിലെ നോ ക്ലെയിം ബോണസിനെ പറ്റിയുള്ള ധാരണക്കുറവ്…

    Read More »
  • NEWS

    ദേശീയ പതാക കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഡോക്ടര്‍ മരിച്ചു

    ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കത്​വ ജില്ലയില്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ ദേശീയ പതാക കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഡോക്ടര്‍ മരിച്ചു. ചഡ്‌വാള്‍ പ്രദേശവാസിയായ ഡോ. പവന്‍ കുമാര്‍ ആണ് മരിച്ചത്. ഹരിയാ ചക്കിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (പി.എച്ച്‌.സി) മേല്‍ക്കൂരയില്‍ സ്വാതന്ത്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ 11 കെവി വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

    Read More »
  • Crime

    അരിയും നാരങ്ങയും തിന്ന് മുഖം ചുവന്ന യുവതിയാണ് മോഷ്ടാവെന്ന് മന്ത്രവാദി, ഒടുവിൽ ജോലിക്കാരിയായ ആ സ്ത്രീയെ വീട്ടുകാർ വിവസ്ത്രയാക്കി മര്‍ദിക്കുകയും ബന്ദിയാക്കുകയും ചെയ്തതായി പരാതി

    വീട്ടില്‍ മോഷണം നടന്നു. മോഷണക്കുറ്റം തെളിയിക്കാൻ മന്ത്രവാദി കണ്ടെത്തിയ ഉപായമാണ് അരിയും നാരങ്ങയും തിന്നുക എന്നത്. തിന്നശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാല്‍ അവരാണ് മോഷ്ടാവ് എന്നും മന്ത്രവാദി പറഞ്ഞു. അരിയും നാരങ്ങയും തിന്നതിനു തൊട്ടുപിന്നാലെ യുവതിയുടെ മുഖം ചുവന്നു. തുടർന്ന് മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയായ ആ സ്ത്രീയെ വിവസ്ത്രയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ബന്ദിയാക്കുകയും ചെയ്തു. ഡെൽഹിയിലെ സത്ബാരി അന്‍സല്‍ വില്ലയിലുള്ള ആഡംബര ഫാം ഹൗസിൽ വീട്ടുജോലിക്കു നിന്ന 43 വയസ്സുകാരിയാണ് ക്രൂരമായ മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. ഒടുവിൽ യുവതിയെ പീഡിപ്പിച്ച കുടുംബത്തിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്: തെക്കന്‍ ഡെല്‍ഹിയിലെ സത്ബാരിയിലാണ് ക്രൂരമായ സംഭവം നടന്നത്. ഏതാനും നാൾ മുന്‍പ് പ്രസ്തുത സ്ത്രീ ജോലി ചെയ്തിരുന്ന വീട്ടില്‍ ഒരു മോഷണം നടന്നിരുന്നു. തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ കുടുംബം ഒരു മന്ത്രവാദിയുടെ സഹായം തേടി. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് ഒന്‍പതിന് ഇവരുടെ വീട്ടില്‍…

    Read More »
  • NEWS

    കണ്ണൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം

    കണ്ണൂര്‍: ചാലക്കുന്ന് ചൊവ്വ ബൈപ്പാസില്‍  ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കിഴുത്തള്ളിയിലെ അദ്വൈത് (19), ഇരിട്ടി മാടത്തിയിലെ ഹാരിസ് (46) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് വണ്‍വേ തെറ്റിച്ച്‌ കയറിയ ബൈക്കും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബൈക്കുകളും റോഡിന് പുറത്തുള്ള ചതുപ്പിലേക്ക് തെറിച്ചു വീണു.അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു.

    Read More »
  • NEWS

    2016- 2022 കാലയളവില്‍  കൊല്ലപ്പെട്ടത് 23 സി.പി.എം പ്രവര്‍ത്തകർ

    കണ്ണൂർ :2016 ഫെബ്രുവരി മുതല്‍ ഇതുവരെ 23 സി.പി.എം പ്രവര്‍ത്തകരാണ്‌ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.  ആലപ്പുഴയില്‍ സിയാദും തിരുവനന്തപുരത്ത്‌ മിഥിലാജ്‌, ഹക്ക്‌മുഹമ്മദ്‌ എന്നിവരും ഇടുക്കിയില്‍ ധീരജും കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസുകാരാണ് പ്രതികള്‍. എറണാകുളത്ത്‌ അഭിമന്യുവിനെ എസ്‌.ഡി.പി.ഐയും കാസര്‍കോട്ട്‌ ഔഫ്‌ അബ്ദുറഹ്‌മാനെ മുസ്ലിംലീഗും കൊലപ്പെടുത്തി.ബാക്കിയെല്ലാ കേസിലും ആർഎസ്എസ് ആണ് പ്രതിസ്ഥാനത്ത്. 2016- 2022 കാലയളവില്‍ ആര്‍.എസ്‌.എസ്‌ സംഘം കൊലപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകര്‍: 1) ഷിബു (സുരേഷ്‌), ചേര്‍ത്തല- ആലപ്പുഴ, 17-02-2016 2) സി വി രവീന്ദ്രന്‍, പിണറായി- കണ്ണൂര്‍, 19-05-2016 3) ശശികുമാര്‍, ഏങ്ങണ്ടിയൂര്‍- തൃശൂര്‍, 27-05-2016 4) സി വി ധനരാജ്‌, പയ്യന്നൂര്‍- കണ്ണൂര്‍, 11-07-2016 5) ടി സുരേഷ്‌കുമാര്‍, കരമന- തിരുവനന്തപുരം, 13-08-2016 6) മോഹനന്‍, വാളാങ്കിച്ചാല്‍- കണ്ണൂര്‍, 10-10-2016 7) പി മുരളീധരന്‍, ചെറുകാവ്‌- മലപ്പുറം, 19-01-2017 8) ജി ജിഷ്ണു, കരുവാറ്റ- ആലപ്പുഴ, 10-02-2017 9) മുഹമ്മദ്‌ മുഹസിന്‍, വലിയമരം- ആലപ്പുഴ 04-03-2017 10) കണ്ണിപ്പൊയ്യില്‍ ബാബു- കണ്ണൂര്‍ 07-05-2018…

    Read More »
Back to top button
error: