IndiaNEWS

സുരക്ഷിതമായി നിരത്തിൽ വാഹനം ഓടിക്കുന്നവർക്ക് നേട്ടങ്ങളേറെ, ഇന്ധനം ലഭിക്കാം; നോ ക്ളയിം ബോണസ് 50ശതമാനം വരെ കുറയ്ക്കാം, അറിയുക വിശദ വിവരങ്ങൾ

വാഹനങ്ങളുടെ ഇന്ധന ചിലവും ഇന്‍ഷൂറന്‍സ് ചിലവുമാണ് ഉപയോക്താക്കളെ വലയ്ക്കുന്നത്. ശ്രദ്ധയോടെയുള്ള ഡ്രൈവിംങില്‍ ഇന്ധന ചിലവ് ഒരു പരിധി വരെ കുറയ്ക്കാം. അതുപോലെ തന്നെ ഇന്‍ഷൂറന്‍സിലും ചില നേട്ടങ്ങളുണ്ടാക്കാൻ കഴിയും. പക്ഷേ അതേക്കുറിച്ച് പലര്‍ക്കുമറിയില്ല. അപകടം വരുത്താത്തവന് അതൊരു ലാഭമാകും. 50ശതമാനം വരെ നോക്ളയിം ബോണസ് നേടാനാവും

ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യം തന്നെ 5 വര്‍ഷത്തേക്കുള്ള ഇന്‍ഷൂറന്‍സ് ഒന്നിച്ചെടുക്കണമെന്നാണ് നിയമം.
ഇത് വലിയ പണച്ചെലവാണ് ഒറ്റയടിക്ക് ഉണ്ടാക്കുന്നത്. എന്നാല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നവര്‍ക്ക് ഈ ചെലവ് കുറയ്ക്കാനുള്ള വഴിയുണ്ട്. ഇതിന് റോഡില്‍ മാന്യമായി വണ്ടിയോടിക്കണം എന്നു മാത്രം.

Signature-ad

നിങ്ങൾ ശ്രദ്ധാലുവായ ഒരു ഡ്രൈവറാണെങ്കില്‍ അതിന്റെ ഗുണം റോഡില്‍ കാണാനുണ്ടാകും. ഒപ്പം ഇന്‍ഷൂറന്‍സ് പോളിസിയിലും ഈ ഗുണം പ്രതിഫലിക്കും. അത്യാവശ്യം ശ്രദ്ധ പുലര്‍ത്തി വാഹനം കൈകാര്യം ചെയ്യുന്നവര്‍ക്ക് വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് പോളിസി കാലയളവില്‍ അപകടങ്ങള്‍ ക്ലെയിം ചെയ്യേണ്ടി വന്നിട്ടുണ്ടാകില്ല. ഇത്തരക്കാര്‍ക്ക് നോ ക്ലെയിം ബോണസ് ഉപകാരപ്പെടും.

വാഹന ഇന്‍ഷൂറന്‍സിലെ നോ ക്ലെയിം ബോണസിനെ പറ്റിയുള്ള ധാരണക്കുറവ് പൊതുവിലുണ്ട്. ഇതിനാല്‍ തന്നെ പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നല്ലൊരു തുകയുടെ ആനുകൂല്യം നഷ്ടപ്പെടുന്നുണ്ട്. രാജ്യത്തെ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് രാജ്യത്ത് വാഹനങ്ങള്‍ റോഡിലിറക്കാന്‍ തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയെങ്കിലും ആവശ്യമാണ്.

ഇതുവഴി വാഹനപകടത്തില്‍ പരിക്കേല്‍ക്കുന്ന മറ്റുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കും. എന്നാല്‍ വാഹനത്തിനും ഡ്രൈവര്‍ക്കും തേർഡ് പാര്‍ട്ടിക്കും പരിരക്ഷ ലഭിക്കാന്‍ സമഗ്ര ഇന്‍ഷൂറന്‍സ് (Comprehensive Insurance) ആവശ്യമാണ്. ഇത് തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയത്തേക്കാള്‍ ഉയര്‍ന്ന തുകയാണ്.

മുന്‍ വര്‍ഷത്തെ ഇന്‍ഷൂറന്‍സ്, ക്ലെയിം ചെയ്യാത്തവര്‍ക്ക് ഇന്‍ഷൂറന്‍സ് കംപനി നല്‍കുന്ന റിവാര്‍ഡാണ് നോ ക്ലെയിം ബോണസ്. ഇതുപ്രകാരം ഒരു വര്‍ഷം ക്ലെയിം ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷത്തെ ഇന്‍ഷൂറന്‍സ് പുതുക്കാൻ പ്രീമിയം തുകയില്‍ നിന്ന് നിശ്ചിത തുക കുറവ് ലഭിക്കും. തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സില്‍ നോ ക്ലെയിം ബോണസിന്റെ ആനുകൂല്യം ലഭിക്കില്ല. സമഗ്ര ഇന്‍ഷൂറന്‍സ് കവറേജില്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

20 ശതമാനം മുതല്‍ 50 ശതമാനം വരെ ഇന്‍ഷൂറന്‍സ് തുകയില്‍ ഇളവ് ലഭിക്കും. എത്ര വര്‍ഷകാലം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാതെ വാഹനം ഓടിച്ചു എന്നത് കണക്കാക്കി ഇളവ് കൂടും. ക്ലെയിം ചെയ്യാത്ത ആദ്യ വര്‍ഷത്തിന് ശേഷം ഇന്‍ഷൂറന്‍സ് പുതുക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് തുകയ്ക്ക് 20 ശതമാനം ഇളവ് ലഭിക്കും. രണ്ടാം വര്‍ഷം ഇത് 25 ശതമാനം ആകും. 5 വര്‍ഷം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാതിരുന്നാല്‍ 50 ശതമാനം ഇളവ് ലഭിക്കും.

അധിക നിരക്കില്ലാതെ ഇന്‍ഷൂറന്‍സ് പോളിസി അടയ്ക്കാന്‍ സാധിക്കുന്നൊരു രീതിയാണിത്. വര്‍ഷങ്ങള്‍ കഴിയും തോറും നല്ലൊരു തുക ഇളവ് ലഭിക്കും. ഡ്രൈവര്‍മാര്‍ക്ക് നല്ല രീതിയില്‍ വാഹനം ഓടിക്കാനുള്ള പ്രചോദനം കൂടിയാണിത്. പോളിസി ക്ലെയിം ചെയ്യുകയോ, പോളിസി 90 ദിവസത്തിനുള്ളില്‍ പുതുക്കാതിരിക്കുകയോ ചെയ്താല്‍ ബോണസ് യോഗ്യത നഷ്ടപ്പെടും. പോളിസി ഹോള്‍ഡര്‍ക്കാണ് നോ ക്ലെയിം ബോണസ് ലഭിക്കുന്നത്.

ഇതിനാല്‍ തന്നെ പഴയ വാഹനം വില്‍പന നടത്തി പുതിയത് വാങ്ങുന്നവര്‍ക്ക് ബോണസ് ട്രാന്‍സ്ഫര്‍ ചെയ്ത് ഉപയോഗിക്കാം. കമ്പനി മാറുമ്പോഴും ഉപയോഗിക്കാം. ഇതോടൊപ്പം 90 ദിവസത്തിനുള്ളില്‍ നിയമപരമായ അവകാശികള്‍ക്ക് ബോണസ് ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ ചെറിയ അപകടങ്ങളില്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്താല്‍ ഇളവിന് യോഗ്യത നഷ്ടപ്പെടും.
2008ല്‍ വാങ്ങിയ കാര്‍ 5 വര്‍ഷത്തിന് ശേഷം വില്പന നടത്തിയെന്ന് കണക്കാക്കുക. ക്ലെയിമുകളൊന്നുമില്ലാതെ 5 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ 50 ശതമാനം നോ ക്ലെയിം ബോണസ് ലഭിക്കും. പുതിയ കാര്‍ വാങ്ങുമ്പോള്‍ പോളിസിയിലേക്ക് ഇതുവരെ ലഭിച്ച നോ ക്ലെയിം ബോണസ് ട്രാന്‍സ്ഫര്‍ ചെയ്യാം. തുടര്‍ന്ന് ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ നിന്ന് കിഴിവ് ക്ലെയിം ചെയ്യാം.

Back to top button
error: