ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കത്വ ജില്ലയില്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ ദേശീയ പതാക കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഡോക്ടര്‍ മരിച്ചു.
ചഡ്‌വാള്‍ പ്രദേശവാസിയായ ഡോ. പവന്‍ കുമാര്‍ ആണ് മരിച്ചത്. ഹരിയാ ചക്കിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ (പി.എച്ച്.സി) മേല്‍ക്കൂരയില്‍ സ്വാതന്ത്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ 11 കെവി വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.