Month: August 2022
-
Kerala
‘അങ്ങോട്ട് പോയി തോണ്ടിയിട്ട് തിരിച്ചുകിട്ടുമ്പോള്‍ മോങ്ങുന്നു, പ്രതിപക്ഷനേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല മന്ത്രിമാര്‍, ബിജെപിയെ പറയുമ്പോള്‍ പൊള്ളുന്നത് എന്തിന്: സതീശനെതിരേ രൂക്ഷ വിമര്‍ശനവുമായി റിയാസ്
കാസര്‍ഗോഡ്: സംസ്ഥാനത്തെ റോഡുകളിലെ കുഴികളെച്ചൊല്ലിയാരംഭിച്ച പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. പ്രതിപക്ഷ നേതാവിനെതിരേ രൂക്ഷ വിമര്‍നവുമായി മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും രംഗത്തെത്തി. എല്ലാവരേയും പോയി തോണ്ടിയിട്ട് തിരിച്ചൊന്ന് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ സ്ഥിതിയാണ് പ്രതിപക്ഷ നേതാവിന്റേതെന്നു റിയാസ് വിമര്‍ശിച്ചു. കേരളത്തിലെ മന്ത്രിമാര്‍ക്ക് പരിചയക്കുറവാണെന്നാണ് സതീശന്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിനെ ഇപ്പോള്‍ ബാധിക്കുന്ന പക്വത കുറവിന്റെ പ്രശ്നം പരിചയക്കുറവാണോയെന്ന് പറയണം. കരുണാകരനും ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുള്ള പരിചയസമ്പത്ത് തനിക്കില്ലാത്തതാണോ സതീശനെ അലട്ടുന്ന പ്രശ്നം. തന്റെ പ്രശ്‌നം മറ്റുള്ളവരുടെ തലയില്‍ വെച്ചു കെട്ടരുത്. അത്തരത്തിലുള്ള രീതി അദ്ദേഹം പിന്‍വലിക്കണം. 21 വര്‍ഷം എംഎല്‍എ ആയിരുന്നത് മാത്രമാണോ ഒരു പൊതുപ്രവര്‍ത്തകന്റെ അനുഭവം. കേരളത്തിലെ ഏത് പാര്‍ട്ടി എടുത്താലും അതിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും ഒരു ജനപ്രതിനിധി പോലും ആകാത്തവരാണ്. ഇവര്‍ക്കൊന്നും അനുഭവമില്ലെന്നാണോ സതീശന്‍ പറയുന്നത്. പ്രതിപക്ഷ നേതാവിന് എപ്പോഴും കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് അദ്ദേഹം മനസ്സിലാക്കണം. മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന പരിചയക്കുറവ് അലട്ടുന്നുണ്ടെങ്കില്‍…
Read More » -
India
ഗുജറാത്ത് സര്‍ക്കാര്‍ കനിഞ്ഞു; രാജ്യത്തെ നടുക്കിയ അതിക്രൂരമായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്ക് മോചനം
അഹമ്മദാബാദ്: ഗുജഹാത്ത് സര്‍ക്കാരിന്റെ ശിക്ഷാ ഇളവിനെത്തുടര്‍ന്ന് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തംതടവില്‍ കഴിയുകയായിരുന്ന 11 പ്രതികള്‍ക്കും മോചനം. പ്രതികള്‍ ഗോദ്രയിലെ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ 5 മാസം ഗര്‍ഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകള്‍ അടക്കം 7 കുടുംബാംഗങ്ങളെ കണ്‍മുന്നിലിട്ട് ക്രൂരമായി കൊല്ലുകയുമായിരുന്നു. മരിച്ചെന്ന് കരുതി പ്രതികള്‍ ഉപേക്ഷിച്ച് പോയ ബില്‍കിസ് ബാനുവാണ് പിന്നീട് നിയമപോരാട്ടം നടത്തുകയും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തത്. 2008ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ബോംബെ ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. 15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തു. ശിക്ഷ ഇളവ് ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് ഇതിനായുള്ള…
Read More » -
NEWS
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരേ പെട്രോള്‍ ബോംബേറ്; വാക്കുതര്‍ക്കമെന്ന് പോലീസ്, പിന്നില്‍ മയക്കുമരുന്ന് മാഫിയയെന്ന് സി.പി.എം.
കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ കോഴിക്കോട്ട് പെട്രോള്‍ ബോംബേറ്. ഡിവൈഎഫ്‌ഐ വെള്ളിമാടുകുന്ന് യൂണിറ്റ് കമ്മിറ്റി അംഗം സന്ദീപിന്റെ വീടിന് നേരെ ആണ് ആക്രമണമുണ്ടായത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സിപിഎം ആരോപിച്ചു. സന്ദീപിന്റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ സിറ്റൗട്ടിലുണ്ടായിരുന്ന കസേരയ്ക്കും വസ്ത്രങ്ങള്‍ക്കും തീ പിടിച്ചു. വീട്ടുകാര്‍ ഇറങ്ങി വന്നപ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. നാട്ടുകാരായ ചിലര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെത്തുടര്‍ന്നുള്ള പ്രശ്‌നമാണിതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ചേവായൂര്‍ പൊലീസ് അറിയിച്ചു. എന്നാല്‍ മയക്ക് മരുന്ന് മാഫിയക്കെതിരായി പ്രദേശത്ത് ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
Read More » -
India
ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് കശ്മീരില്‍ നദിയിലേക്ക് മറിഞ്ഞ് ഏഴുമരണം
ശ്രീനഗര്‍: ഐടിബിപി(I.T.B.P) ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് കശ്മീരില്‍ നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം. 37 ജവാന്മാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. #WATCH Bus carrying 37 ITBP personnel and two J&K Police personnel falls into riverbed in Pahalgam after its brakes reportedly failed, casualties feared#JammuAndKashmir pic.twitter.com/r66lQztfKu — ANI (@ANI) August 16, 2022 അമര്‍നാഥ് യാത്ര ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ബ്രേക്കിന് തകരാര്‍ സംഭവിച്ചതാണ് ബസ് മറിയാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
Read More » -
Kerala
തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കഞ്ചാവ് ഇടപാടുകാരായ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
തൃശ്ശൂര്‍: പുന്നയൂര്‍ക്കുളത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കേരളത്തെ ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവന്നത്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ പോലീസില്‍ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. ഇതിനുശേഷം സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തന്നെ കൂട്ട ബലാത്സംഗം ചെയ്തത് എന്നാണ് കുട്ടിയുടെ മൊഴി. തുടര്‍ന്ന് അധ്യാപികയാണ് പോലീസില്‍ വിവരം അറിയിച്ചത്. പിതാവിന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇടയ്ക്കിടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേര്‍ക്കായി ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. കഞ്ചാവ് ഇടപാടുമായി ഇവര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികള്‍ കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നും…
Read More » -
NEWS
നാളെ ചിങ്ങം ഒന്ന്
കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു പൊന്നിന്‍ ചിങ്ങം കൂടി പിറക്കുന്നു. തിരിമുറിയാതെ മഴപെയ്തിരുന്ന കള്ളകര്‍ക്കടകത്തിന്റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം.കാലവും, കാലാവസ്ഥയും മാറിയെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഇത്തവണയും മലയാളികള്‍. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാന്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്റേതും. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകൾ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം.സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. പാടങ്ങളില്‍ എല്ലുമുറിയെ പണിയെടുത്ത് മറ്റുള്ളവരുടെ വിശപ്പകറ്റുന്നവരാണ് കര്‍ഷകര്‍.. അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി നീക്കിവക്കാം.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതുവര്‍ഷം ആശംസിക്കുന്നു …
Read More » -
NEWS
ആന്ധ്രാപ്രദേശില്‍ ഭരണമാറ്റം കൊണ്ടുവരാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ ഉടനെയൊന്നും സഫലമാകില്ല
അമരാവതി :വരാനിരിക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് സര്‍വേ. ടി ഡി പിയും കോണ്‍ഗ്രസും ബി ജെ പിയും ഉള്‍പ്പടേയുള്ള പാര്‍ട്ടികളെല്ലാം ബഹുദൂരം പിന്നിലായിരിക്കുന്നുവെന്നും ഒരു ദേശീയ മാധ്യമം നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. വൈ എസ് ആര്‍ സിക്കുള്ള ജനങ്ങളുടെ പിന്തുണ 50 ശതമാനത്തില്‍ നിന്ന് 57 ശതമാനമായി കുത്തനെ വര്‍ധിച്ചുവെന്നാണ് മൂഡ് ഓഫ് നേഷന്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്ധ്രാപ്രദേശില്‍ ഭരണമാറ്റം കൊണ്ടുവരാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ ഇത്തവണയും സഫലമാവില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. പവന്‍ കല്യാണിന്റെ ജനസേനയ്ക്ക് ഒരു സാധ്യതയും സര്‍വേയില്‍ കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്. ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളില്‍ വൈ എസ് ആര്‍ സി 18 സീറ്റുകളും തെലുങ്കുദേശം ഏഴും സീറ്റുകള്‍ നേടുമെന്നാണ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്, ബി ജെ പി, ജനസേന പാര്‍ട്ടികള്‍ക്ക് ഒരു സീറ്റും ലഭിക്കില്ല. സമീപകാലത്ത്,…
Read More » -
NEWS
ദേശീയപതാക അഴിച്ചെടുക്കേണ്ടത് എങ്ങനെ ?
സാധാരണയായി സ്വാതന്ത്ര്യദിനത്തില്‍ മാത്രമായിരുന്നു ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നത്.എന്നാല്‍, ഇക്കുറി മൂന്ന് ദിവസം രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി.എന്നാൽ ആഘോഷം കഴിഞ്ഞ ശേഷം ഉയർത്തിയ ഈ പതാകകൾ എങ്ങനെയൊണ് അഴിച്ച് സൂക്ഷിക്കേണ്ടത് ? ദേശീയ പതാക അഴിക്കുമ്ബോഴോ, സൂക്ഷിക്കുമ്ബോഴോ, നീക്കം ചെയ്യുമ്ബോഴോ ശ്രദ്ധിക്കേണ്ട അഥവാ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. 2002ലെ ഫ്ലാഗ്കോഡ് ഓഫ് ഇന്ത്യ അനുസരിച്ചുള്ള നിയമങ്ങള്‍ പാലിച്ച് വേണം ഇവ നടപ്പാക്കാന്‍. 1 ഇന്ത്യന്‍ ദേശീയ പതാക എങ്ങനെ സൂക്ഷിക്കാം? പതാക താഴെ ഇറക്കിയശേഷം അത് സൂക്ഷിക്കാന്‍ ഒരു പ്രത്യേക രീതിയുണ്ട്. ആദ്യം പതാക സമാന്തരമായി പിടിക്കുക. കുങ്കുമവും പച്ചയും നിറമുള്ള വരകള്‍ കാണുന്ന വിധത്തില്‍ വെള്ള ബാന്‍ഡിനടിയില്‍ കുങ്കുമവും പച്ചയും ചുരുട്ടുക, ശേഷം അശോകചക്ര, കുങ്കുമം, പച്ച നിറത്തിലുള്ള ബാന്റുകളുടെ ഭാഗങ്ങള്‍ മാത്രം കാണുന്ന വിധത്തില്‍ വെള്ള ബാന്‍ഡ് ഇരുവശത്തുനിന്നും മധ്യഭാഗത്തേക്ക് മടക്കിയിരിക്കണം. അതിന് ശേഷം സൂക്ഷിക്കാവുന്നതാണ്. 2 കേടായ പതാക എന്ത് ചെയ്യണം? ഇന്ത്യന്‍…
Read More » -
NEWS
കക്കൂസിന്റെ പൈപ്പില്‍ ദേശീയ പതാക ഉയര്‍ത്തി ബിജെപിയുടെ കോര്‍പ്പറേഷൻ അംഗം
മുംബൈ: കക്കൂസിന്റെ പൈപ്പില്‍ ദേശീയ പതാക ഉയര്‍ത്തി ബിജെപി മുൻസിപ്പൽ കോര്‍പ്പറേഷൻ അംഗം. മുംബൈയിലാണ് സംഭവം. എല്ലാ വീടുകളിലും ദേശീയ പതാക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദേശീയപതാകയെ തന്നെ അപമാനിക്കുകയായിരുന്നു മുംബൈയിലെ ഈ വനിതാ കോര്‍പറേഷൻ അംഗം. മലിന ജല പൈപ്പില്‍ ദേശീയ പതാക നാട്ടി സല്യൂട്ട് ചെയ്യുന്ന ചിത്രം ഇവർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ചത്.
Read More » -
NEWS
നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു
തിരുവല്ല: സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) അന്തരിച്ചു.പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ഗോപി, കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Read More »