NEWS

ഉണക്കമീനിലെ മായം നേരിട്ട് അറിയാൻ പ്രയാസമാണ്; വീട്ടിൽ തന്നെ മീൻ ഉണക്കിയെടുക്കാം

ച്ചമീൻ പോലെതന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഉണക്കമീനും.ഊണിനൊപ്പമായാലും പഴങ്കഞ്ഞിയാക്കി കഴിക്കുമ്പോഴുമെല്ലാം ഉണക്കമീൻ കൂടിയുണ്ടെങ്കിൽ വയറുനിറച്ച് ആഹാരം കഴിയ്ക്കാൻ വേറെന്നും വേണ്ട.വറുത്തും ചുട്ടും കറിയാക്കിയുമെല്ലാം മലയാളി തന്റെ തീൻമേശയിൽ ഉണക്കമീൻ നിരത്താറുണ്ട്.ചിലർക്ക് മൂന്നു നേരം ഉണക്കമീനില്ലാതെ ആഹാരം ഇറങ്ങുകപോലുമില്ല.
എന്നാൽ ഉണക്കമീനിൽ ‘ഉണങ്ങിയിരിക്കുന്ന’ അപകടം അറിയാതെ പോകരുത്. നന്നായി കഴുകി വൃത്തിയാക്കി ഉപ്പിട്ട് മീൻ വെയിലത്ത് ഉണക്കിയെടുക്കുന്നു എന്നാണ് മിക്കവരും ഉണക്കമീനിനെപ്പറ്റി ധരിച്ചുവച്ചിരിക്കുന്നത്.എന്നാൽ, ഇവയ്ക്ക് വിപരീതമാണ് യഥാർഥത്തിൽ നടക്കുന്നത്.
പച്ച മീനുകളിൽ ഏറ്റവും മോശമായവ തെരഞ്ഞെടുത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേർത്ത് ഉണക്കിയാണ് ഉണക്ക മീനുകളായി ഭൂരിഭാഗവും വിപണിയിൽ എത്തുന്നത്.കൂടാതെ, പച്ച മത്സ്യം ഐസിൽ വച്ച് കഴിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളേക്കാൾ വലുതാണ് ദിവസങ്ങൾ കഴിഞ്ഞ മീനുകൾ ഐസിൽ സൂക്ഷിച്ച് പിന്നീട് ഉണക്കിയെടുക്കുന്നവ.
ഉണക്കമീനിലെ മായം നേരിട്ട് അറിയാൻ പ്രയാസവുമാണ്.കാരണം, ഇവയിൽ ചേർക്കുന്നത് രാസമാലിന്യങ്ങളാണ്.ഇവ സംസ്കരണപ്രക്രിയ കഴിഞ്ഞ ഉത്പന്നമാണെന്നതും ഉപ്പിന്റെ രൂക്ഷത മുന്നിട്ടു നിൽക്കുന്നു എന്നതും മായം കണ്ടെത്താൻ പ്രയാസകരമാവുന്നു.
പച്ച മത്സ്യങ്ങളിലെന്നപോലെ  ഉണക്കമീനുകളിലും ഫോർമാലിൽ ഉൾപ്പടെയുള്ള രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്.ഇത് ശരീരത്തിൽ എത്തുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നു. ഉപ്പിന്റെ അംശമില്ലാത്ത ഉണക്ക മീനുകളാവട്ടെ,  ഏറ്റവും വലിയ അപകടകാരിയുമാണ്.
കാരണം, ഇവയിൽ കെമിക്കലുകളുടെ സാന്നിധ്യം അധികമാണ്.
ഇത്തരം കാര്യങ്ങളാൽ, ഉണക്കമീനുകൾ കഴിയ്ക്കാൻ അതിയായി ഇഷ്ടപ്പെടുന്നവർ വീടുകളിൽ തന്നെ മീൻ കഴുകി വൃത്തിയാക്കി ഉപ്പ് ചേർത്ത് ഉണക്കി സൂക്ഷിക്കുന്നതാണ് ബുദ്ധി.കല്ലുപ്പ് ഉപയോഗിച്ചാൽ കൂടുതൽ നല്ലതാണെന്നും പറയുന്നു

Back to top button
error: