കണ്ണൂര്‍: ചാലക്കുന്ന് ചൊവ്വ ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.
കിഴുത്തള്ളിയിലെ അദ്വൈത് (19), ഇരിട്ടി മാടത്തിയിലെ ഹാരിസ് (46) എന്നിവരാണ് മരിച്ചത്.
കണ്ണൂര്‍ ഭാഗത്തേക്ക് വണ്‍വേ തെറ്റിച്ച് കയറിയ ബൈക്കും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബൈക്കുകളും റോഡിന് പുറത്തുള്ള ചതുപ്പിലേക്ക് തെറിച്ചു വീണു.അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു.