Month: August 2022
-
NEWS
ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്
സൂറിച്ച്: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി ഫിഫ. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി. ഇതോടെ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. അഴിമതിയും കെടുകാര്യസ്ഥതയും കാരണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതാണ് വിലക്ക് ലഭിക്കാന്‍ കാരണം.
Read More » -
NEWS
38 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സൈനികന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
ഹല്‍ദ്വാനി: 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിയാച്ചിനില്‍ കാണാതായ ഇന്ത്യന്‍ സൈനികന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറിനുള്ളില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1984 മെയ് 29 മുതല്‍ കാണാതായ 19 കുമയൂണ്‍ റെജിമെന്‍റിലെ സൈനികനായ ചന്ദര്‍ശേഖര്‍ ഹര്‍ബോളയുടെ മൃതദേഹമാണിതെന്ന് സൈന്യം സ്ഥിരീകരിച്ചു. ഹിമപാതത്തിലെ പട്രോളിംഗിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പാകിസ്താനെതിരെ പോരാടാന്‍ 1984ല്‍ സിയാച്ചിനിലെ ഗ്യോങ്‌ല ഹിമാനിയിലേക്കുള്ള ‘ഓപ്പറേഷന്‍ മേഘദൂതിനായി’ വിന്യസിച്ച 20 സൈനികരില്‍ ഒരാളായിരുന്നു ചന്ദര്‍ശേഖര്‍ ഹര്‍ബോള. പതിവ് പട്രോളിംഗ് നടത്തുന്നതിനിടെ ഉണ്ടായ ഹിമക്കാറ്റില്‍ 20 സൈനികരെയും കാണാതാവുകയായിരുന്നു. ഇതുവരെ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്. ബാക്കിയുള്ള അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
Read More » -
LIFE
സ്വപ്ന സുരേഷ് പ്രവീൺ ഇറവങ്കരയുടെ നോവലിന്റെ പുറംചട്ട പ്രകാശിപ്പിച്ചു
കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ സ്വപ്ന സുരേഷിന് പ്രണയലേഖനമെഴുതി വയറലായ പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ പ്രവീൺ ഇറവങ്കരയുടെ ഏറ്റവും പുതിയ നോവൽ ഗംഗയുടെ കവർ സ്വാതന്ത്ര്യ ദിനപ്പുലരിയിൽ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് സ്വപ്ന പ്രകാശിപ്പിച്ചത്.ഇനിയൊരു ജന്മമുണ്ടങ്കിൽ പരസ്പരം ഒന്നിക്കാമെന്ന് അന്ന് ഇറവങ്കരയും സ്വപ്നയും സോഷ്യൽ മീഡിയയിൽ കുറിച്ചത് ഏറെ വിവാദത്തിന് വഴി വെച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ഹൊറർ നോവലായ ഗംഗ കോഴിക്കോട് ഹരിതം ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. ഒരു പെണ്ണിന്റെ ഏഴു ജന്മങ്ങളുടെ അടങ്ങാത്ത പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ഗംഗ പതിനാലാം നൂറ്റാണ്ടു മുതൽ 700 വർഷം നീളുന്ന ഭാരതത്തിന്റെ ചരിത്രവും പെണ്ണടയാളങ്ങളും കൂടി വരച്ചിടുന്നു. ഗംഗ ശുദ്ധീകരണത്തിന്റെയും പാപമോചനത്തിന്റെയും സാക്ഷാൽ ഗംഗാ ദേവിയാണെന്നും സ്ത്രീ എന്ന നിലയിൽ അവളുടെ ജീവിതം പറഞ്ഞറിയിക്കാനാവാത്ത വിധം ഭയാനകമാണെന്നും 9 മാസവും 10 ദിവസവും ഗർഭ പാത്രത്തിൽ ഒരു ജീവന്റെ തീ പേറാൻ കരുത്തുളളവളാണ് പെണ്ണെന്നും നോവലിന്റ കവർ പ്രകാശനം നിർവ്വഹിച്ചു കൊണ്ട്…
Read More » -
India
ഇലക്ട്രിക്ക് കാർ രംഗത്ത് വിപ്ലവവുമായി ഒല വരുന്നു, ഒറ്റ ചാർജിൽ 500 കിലോ മീറ്റർ
പോരായ്മകൾ പരിഹരിച്ച് കൂടുതൽ ആധുനിക സംവിധാനങ്ങളോടെ ഒലയുടെ ഇലക്ട്രിക് കാർ 2024ൽ വിപണിയിലെത്തും. ഒല സ്ഥാപകനും സി.ഇ.ഒയുമായ ഭവിഷ് അഗർവാൾ ആണ് കമ്പനിയുടെ വാഹനം രാജ്യത്തിന് പരിചയപ്പെടുത്തിയത്. ഒല ഇലക്ടിക് കാറിന് ഒറ്റ ചാർജിൾ 500 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവുമെന്ന് അഗർവാൾ അറിയിച്ചു. “ഇന്ത്യ ഇവി വിപ്ലവത്തിന്റെ ആഗോള പ്രഭവകേന്ദ്രമായി മാറേണ്ടതുണ്ടെന്നും ലോകത്തെ വാഹന വിപണിയുടെ 25 ശതമാനം ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ഇന്ത്യയ്ക്കുവേണ്ടി നിർമ്മിക്കുമ്പോൾ, അത് മറ്റ് ലോകരാജ്യങ്ങൾക്ക് മാതൃകയാവും.” അഗർവാൾ അവകാശപ്പെട്ട. “സെമികണ്ടക്ടർ, സോളാർ, ഇലക്ട്രോണിക്, മറ്റ് നിർമ്മാണ വിപ്ലവങ്ങൾ നമുക്ക് നഷ്ടമായി. ഞങ്ങൾ ഇപ്പോൾ നിക്ഷേപം നടത്തിയാൽ ഇലക്ട്രിക് സെല്ലുകളുടെയും ബാറ്ററികളുടെയും വിപണിയെ നമ്മൾക്ക് നയിക്കാനാകും.” ഭവിഷ് അഗർവാൾ കൂട്ടിച്ചേർത്തു. കാറിന് സമ്പൂർണമായും ഗ്ലാസ് റൂഫ് ആയിരിക്കുമെന്നും ലോകത്തെ മറ്റേതിനേക്കാളും മികച്ച അസിസ്റ്റഡ് ഡ്രൈവിങ് സൗകര്യങ്ങളായിരിക്കും കാറിലുണ്ടാവുകയെന്നും താക്കോലും ഹാൻഡിലും ഇതിനുണ്ടാവില്ലെന്നും ഒല സി.ഇ.ഒ വിശദീകരിച്ചു. അത്യാധുനിക കംപ്യൂട്ടർ, അസിസ്റ്റഡ് ഡ്രൈവിങ്…
Read More » -
Health
വിഷാദരോഗികളില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോവുന്ന അഞ്ച് ലക്ഷണങ്ങള്‍
ഡിപ്രഷൻ അഥവാ വിഷാദരോഗത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും കൃത്യമായ അവബോധമുണ്ട്. എന്നാല്‍ പലപ്പോഴും ഡിപ്രഷൻ സമയത്തിന് തിരിച്ചറിയാനും വേണ്ട പരിഹാരങ്ങള്‍ കണ്ടെത്താനും സാധിക്കാതെ ബുദ്ധിമുട്ടുന്നവരും ഏറെയാണ്. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവരികയാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വലിയൊരു വിഭാഗം പേരെ തന്നെ ഇന്ത്യയില്‍ വിഷാദരോഗം ബാധിക്കുന്നുണ്ടെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ വിഷാദം തിരിച്ചറിയാതെ പോകുന്നവരുടെ എണ്ണവും നിരവധിയായിരിക്കും. വിഷാദമെന്ന് കേള്‍ക്കുമ്പോള്‍ മിക്കവരും ചിന്തിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. എപ്പോഴും നിരാശ- പ്രതീക്ഷയില്ലായ്മ എന്നിവയെല്ലാമായിരിക്കാം അധികപേരും ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊന്നുമായിരിക്കണമെന്നില്ല വിഷാദരോഗികള്‍ കാണപ്പെടുന്നത്. വിഷാദരോഗികളില്‍ പ്രകടമാവുകയും എന്നാല്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്യുന്ന അഞ്ച് ലക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്. ദുഖമോ നിരാശയോ മാത്രമല്ല, വിഷാദത്തിന്‍റെ ലക്ഷണങ്ങളായി വരുന്നതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. നിങ്ങള്‍ ചിന്തിക്കാത്ത, ഊഹിക്കാത്ത ചില ലക്ഷണങ്ങളും ഇതിനുണ്ടാകാം. അത്തരത്തിലൊരു ലക്ഷണമാണ് മുൻകോപവും അസ്വസ്ഥതയും. എന്നാലീ പ്രശ്നങ്ങള്‍ വിഷാദത്തിന്‍റേതായി കരുതപ്പെടാറോ, കണക്കാക്കപ്പെടാറോ ഇല്ല. മറ്റുള്ളവരോട് ക്ഷമയില്ലാതെ പെരുമാറുക, നിസാരകാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുക- പൊട്ടിത്തെറിക്കുക, സ്വയം തന്നെ…
Read More » -
Health
അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ
അടിവയറ്റിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ജീവിതശൈലി മാറ്റങ്ങളിലൂടെ വയറിലെ കൊഴുപ്പ് നിയന്ത്രിക്കാമെന്ന് വിദഗ്ധർ പറയുന്നു. ടൈപ്പ് 2 പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ, ഉദ്ധാരണക്കുറവ്, ഫാറ്റി ലിവർ ഡിസീസ്, ഉയർന്ന മരണനിരക്ക് എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയുമായി ബെല്ലി ഫാറ്റ് ബന്ധപ്പെട്ടിരിക്കുന്നു. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കൊളസ്‌ട്രോൾ നില വർദ്ധിക്കുന്നതിനും ഇത് കാരണമാകുന്നു. വ്യായാമം ചെയ്ത് കൊഴുപ്പ് എരിച്ചു കളയുക എന്നതാണ് പ്രധാനമായും ചെയ്യാൻ കഴിയുന്ന കാര്യം. വയറിലെ കൊഴുപ്പ് കുറയുന്നത് മന്ദഗതിയിലാക്കുന്ന അഞ്ച് ശീലങ്ങളെ കുറിച്ച് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അധിക നേരം ഇരിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള അപകട ഘടകമാണ്. ദീർഷനേരം ഇരുന്നുള്ള ജോലി വിസറൽ കൊഴുപ്പ് കൂട്ടുന്നതിന് കാരണമാകുന്നതായി ലെസ്റ്റർ സർവകലാശാലയിലെ ഗവേഷണ അസോസിയേറ്റ് ജോ ഹെൻസൺ പറയുന്നു. അവയവങ്ങൾക്കിടയിലുള്ള ഇടങ്ങളിൽ അടിവയറ്റിൽ അടിഞ്ഞുകൂടുന്ന വയറിലെ കൊഴുപ്പാണ്…
Read More » -
Sports
ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകളുടെ ആദ്യ ഘട്ടം രണ്ടര മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു; അടുത്തഘട്ടം ടിക്കറ്റ് വില്‍പന ഉടന്‍
ദുബായ്: ഈ മാസം 27ന് യുഎഇയില്‍ തുടക്കമാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകളുടെ ആദ്യ ഘട്ടം രണ്ടര മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. നേരത്തെ ഒട്ടേറേപ്പേര്‍ ഒരുമിച്ച് ടിക്കറ്റിനായി സൈറ്റില്‍ കയറിയതിനെത്തുടര്‍ന്ന് സൈറ്റ് പണിമുടക്കുകയും പലര്‍ക്കും ടിക്കറ്റ് കിട്ടാതെ നിരാശാവേണ്ടിയും വന്നിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ടിക്കറ്റ് കിട്ടാതിരുന്ന ആരാധകര്‍ നിരാശരാവേണ്ടെന്നും അടുത്തഘട്ടം ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. മറ്റ് മത്സരങ്ങളുടെ 2500 ദിര്‍ഹം വിലയുള്ള കുറച്ചു ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിറ്റുപോവാനുള്ളത്. 27ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ 28നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. ടിക്കറ്റുകള്‍ക്കായി ആരാധകര്‍ ഒരേസമയം കൂട്ടത്തോടെ ഇടിച്ചു കയറിയതോടെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പ്പനക്കുള്ള വെബ്‌സൈറ്റായ ുഹമശേിൗാഹശേെ.ില േക്രാഷായിരുന്നു. ടിക്കറ്റ് വില്‍പന 15ന് തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) വ്യക്തമാക്കിയിരുന്നെങ്കിലും എത്രമണിക്കാണ് വില്‍പന ആരംഭിക്കുകയെന്ന് വ്യക്തമാക്കാതിരുന്നതും ആശയക്കുഴപ്പം ഉണ്ടാക്കി. ഇതാണ് രാത്രി 12…
Read More » -
Crime
മോഷ്ടിച്ച വണ്ടിയുടെ ഇന്ധനം തീര്‍ന്നു, അടുത്ത വാഹനം മോഷ്ടിക്കുന്നതിനിടെ നാട്ടുകാര്‍ പൊക്കി; കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട ദൃശ്യ കൊലക്കേസ് പ്രതി പിടിയില്‍
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി. കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 12.30 ന് വിനീഷ് മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയതായി കണ്ടെത്തി. മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധര്‍മസ്ഥലയില്‍ വച്ച് വണ്ടിയിലെ ഇന്ധനം തീര്‍ന്നു. ഇവിടെ നിന്ന് മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെയാണ് വിനീഷ് പിടിയിലായത്. ധര്‍മസ്ഥല പൊലിസ് സ്റ്റേഷനിലുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറന്‍സിക് വാര്‍ഡില്‍ നിന്ന് തടവുകാരനായ അന്തേവാസി പുറത്തുകടക്കുന്നത്. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക്…
Read More » -
Crime
ഷാജഹാന്‍ വധം: അന്വേഷണത്തിന് പ്രത്യേക സംഘം
പാലക്കാട്: പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍ കൊലപാതക കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം അന്വേഷിക്കും. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പാലക്കാട് എസ്പിയുടെ പ്രതികരണം. ഷാജഹാന്‍റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആര്‍ പ്രകാരം കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് ഉള്ളത്. ഷാജഹാന്‍ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരീഷാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു.എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമെ വ്യക്തമാകുവെന്നാണ് പൊലീസിൻ്റെ നിലപാട്. ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം…
Read More » -
Crime
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പണം തട്ടി, വധുവിന്റെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി; തലവേദനയായ മുന്‍കാമുകിയെ കഴുത്തറുത്തുകൊന്ന യുവാവ് അറസ്റ്റില്‍
താനെ: മുന്‍ കാമുകിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്നുള്ള 23 കാരനാണ് പൊലീസിന്റെ പിടിയിലായത്. നാദിയ മുല്ല എന്ന മുസ്‌കാനാണ് കൊല്ലപ്പെട്ടത്. ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന അല്‍തമാഷ് ദല്‍വിയാണ് പ്രതി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും 5.30 നും ഇടയില്‍ വിരാണി എസ്റ്റേറ്റിന് സമീപം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി മുല്ലയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് അസി. പൊലീസ് ഇന്‍സ്പെക്ടര്‍ കൃപാലി ബോര്‍സെ അറിയിച്ചു. മുംബ്രയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താനെ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മുംബ്ര പൊലീസ് അറിയിച്ചു. താനും യുവതിയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും മാതാപിതാക്കള്‍ എതിര്‍ത്തതിനാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞതായും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. നേരത്തെ യുവതി ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നു. അതിനുശേഷം തമ്മില്‍ കണ്ടിട്ടില്ലെന്നും സംസാരിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. വേര്‍പിരിഞ്ഞ ശേഷം വീട്ടുകാര്‍ പ്രതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു. എന്നാല്‍ മുല്ല അവളുടെ വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കി.…
Read More »