ഹൈദരാബാദ്: സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം നടക്കാതിരിക്കുന്നത് ബലാത്സംഗ കേസിന് ആധാരമായി കണക്കാക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കോടതി.
നേരത്തെ പ്രണത്തിലായിരുന്ന യുവതി നല്‍കിയ
ബലാത്സംഗ കേസിൽ, പ്രതിയെ വെറുതെവിട്ടുകൊണ്ട് ആന്ധ്ര പ്രദേശ് ഹൈക്കോടതിയാണ് സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ച് ഇക്കാര്യം ആവര്‍ത്തിച്ചത്.
സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത് എന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാവുന്നതെന്ന് കോടതി വിലയിരുത്തി.സമ്മതത്തോടെ ലൈംഗക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹം നടക്കാതാവുമ്ബോള്‍ ബലാത്സംഗ പരാതി നല്‍കുന്നതു നിലനില്‍ക്കില്ലെന്നു സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന് ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു.