PravasiTRENDING

ലുലു എക്‌സ്‌ചേഞ്ച് യുഎഇയില്‍ മൂന്ന് ശാഖകള്‍ കൂടി ആരംഭിച്ചു

ദുബൈ: പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് യുഎഇയില്‍ മൂന്ന് ബ്രാഞ്ചുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് യുഎഇയില്‍ 89 ശാഖകളും ലോകത്തെ വിവിധ രാജ്യങ്ങളിലായി 250 ശാഖകളുമായി. ദുബൈയിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളിലും ഷാര്‍ജയിലെ മജാസ്, മാസാ പ്രദേശങ്ങളിലും ആണ് പുതിയ ശാഖകള്‍ തുറന്നത്. ലുലു ഫിനാന്‍സ് ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദിന്റെയും മറ്റ് സീനിയര്‍ ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തില്‍ ദുബൈ കോണ്‍സെല്‍ ജനറല്‍ ഡോക്ടര്‍ അമാന്‍ പുരിയാണ് 250-ാമത്തെ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന പ്രസംഗത്തില്‍ ഡോക്ടര്‍ അമാന്‍ പുരി ലുലു എക്‌സ്‌ചേഞ്ചിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു.

‘ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്റെ വളര്‍ച്ചയിലെ ഈ സന്തോഷ നിമിഷങ്ങളില്‍ നിങ്ങളോടൊപ്പം പങ്കുചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അത്യധികം ആഹ്ലാദിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി കറന്‍സി എക്‌സ്‌ചേഞ്ചിലും റിമിറ്റന്‍സിലും മറ്റ് വിനിമയ ഇടപാടുകളിലും ലുലു എക്‌സ്‌ചേഞ്ച് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പിലെ എല്ലാവരെയും അഭിനന്ദിക്കുന്നു. അവരുടെ കഠിനാധ്വാനം കൊണ്ട് ലുലു ഫിനാന്‍സ് ഗ്രൂപ്പ് പുതിയ മേഖലകള്‍ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു’- ഡോക്ടര്‍ അമാന്‍ പുരി പറഞ്ഞു.

Signature-ad

അധ്യക്ഷ പ്രസംഗത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ എംഡി അദീബ് അഹമ്മദ് തന്റെ സഹപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ‘നമ്മുടെ യാത്രയില്‍ അത്ഭുതകരമായ ഒരു നാഴികക്കല്ലാണ് നമ്മള്‍ പിന്നിട്ടിരിക്കുന്നത്. 2009ല്‍ യുഎഇയിലെ അബുദാബിയില്‍ ആരംഭിച്ച ഈ പ്രസ്ഥാനം ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. പുതിയ മൂന്ന് ശാഖകള്‍ അടക്കം യുഎഇയിലെ ലുലു എക്‌സ്‌ചേഞ്ചിന്റെ 89 ശാഖകളും യുഎഇയിലെ സാമ്പത്തിക രംഗത്ത് നമ്മുടെ വിശ്വാസത്തിന് ലഭിച്ച അംഗീകാരമാണ്. നമ്മുടെ അര്‍പ്പണ ബോധത്തിനുള്ള പ്രതിഫലമാണിത്. യുഎഇയിലെ എല്ലാ മനുഷ്യരുടെയും സാമ്പത്തിക വിനിമയ പ്രവര്‍ത്തനങ്ങളെ വൈവിധ്യം നിറഞ്ഞ മാര്‍ഗങ്ങളിലൂടെ സേവിക്കാനുള്ള സാധ്യതകളാണ് നാം ഏറ്റെടുക്കുന്നത്’- അദീബ് അഹമ്മദ് പറഞ്ഞു.

Back to top button
error: