KeralaNEWS

കെ.സലീം കുമാര്‍ സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി; ഇ.എസ്. ബിജിമോള്‍ക്ക് തിരിച്ചടി, സംസ്ഥാനത്ത് ഒരു വനിതാ ജില്ലാ സെക്രട്ടറി വേണമെന്ന നിര്‍ദ്ദേശം നടപ്പായില്ല

ഇടുക്കി: സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി ആയി കെ.സലിം കുമാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. അന്‍പത് അംഗ ജില്ല കൗണ്‍സിലില്‍ 43 വോട്ടുകള്‍ നേടിയാണ് സലിംകുമാര്‍ ജയിച്ചത്. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച മുന്‍ എം.എല്‍.എ. ഇ.എസ്. ബിജിമോള്‍ക്ക് ഏഴു പേരുടെ പിന്തുണ മാത്രമാണ് കിട്ടിത്.

സംസ്ഥാനത്ത് ഒരു വനിത ജില്ലാ സെക്രട്ടറി വേണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിജിമോളുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. ഭൂരിപക്ഷം പേരും ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സലിംകുമാറിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇരുവരും പിന്മാറാതെ വന്നതോടെയാണ് വോട്ടെടുപ്പ് നടന്നത്.

Back to top button
error: