കൊച്ചി: എറണാകുളത്ത് പുതിയ മൂന്ന് റെയില്‍വേ മേല്‍പ്പാലങ്ങള്‍ കൂടി വരുന്നു.
വടുതല, വാത്തുരുത്തി, അറ്റ്ലാന്റിസ് എന്നിവിടങ്ങളിലാണ് റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നത്.
മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.കിഫ്ബി ധനസഹായത്തോടെയാണ് മേൽപ്പാലങ്ങളുടെ നിർമ്മാണം.