ഗുവാഹട്ടി: ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമില്‍ മദ്രസ ഇടിച്ചു നിരത്തി.
അസമിലെ ബാര്‍പേട്ട ജില്ലയിലെ മദ്രസയാണ് ഇടിച്ചു നിരത്തിയത്. മദ്രസ പ്രധാന അദ്ധ്യാപകന്‍ മഹ്മൂനുര്‍ റഷീദിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അല്‍-ഖ്വയ്ദ ഭീകരരായ ബംഗ്ലാദേശി പൗരന്മാര്‍ക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ശൈഖുല്‍ ഹിന്ദ് മഹ്മൂദുല്‍ ഹസന്‍ ജമിയുള്‍ ഹുദാ ഇസ്ലാമിക് അക്കാഡമി എന്ന മദ്രസ പൊളിച്ചു നീക്കിയത്. മദ്രസയില്‍ ഒളിച്ചു താമസിച്ച രണ്ട് ബംഗ്ലാദേശി ഭീകരോടൊപ്പം മദ്രസ പ്രധാന അദ്ധ്യാപകന്‍ മഹ്മൂനുര്‍ റഷീദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.