Month: August 2022
-
Kerala
ബഫര്‍സോണ്‍ വിവര ശേഖരണം: ഉപഗ്രഹ സര്‍വേ വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവര ശേഖരണത്തിന് ഉപഗ്രഹ സര്‍വേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്ന് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. തദ്ദേശ സ്വയംഭരണം, റവന്യൂ, കൃഷി, വനം എന്നീ വകുപ്പുകള്‍ വകുപ്പുതലത്തില്‍ ലഭ്യമാക്കിയ വിവരങ്ങള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയ്യാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ധ സമിതി പരിശോധിക്കും. 115 വില്ലേജുകളിലാണ് ബഫര്‍സോണ്‍ വരുന്നത്. ഇവയുടെ യഥാര്‍ത്ഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരം സാങ്കേതികവിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി ബഫര്‍സോണിലുള്ള കെട്ടിടങ്ങളുടെയും…
Read More » -
Crime
കിറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് റേഷന്‍ വ്യാപാരിക്ക് മര്‍ദ്ദനം; കീഴ്മാട്ടിലെ റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
ആലുവ: കിറ്റ് നല്‍കിയില്ലെന്നാരോപിച്ച് റേഷന്‍ വ്യാപാരിക്ക് മര്‍ദ്ദനം. എറണാകുളം ആലുവ കീഴ്മാടാണ് സംഭവം. റേഷന്‍ കടയിലെ വിതരണക്കാരന്‍ അബുവിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിറ്റ് പൂര്‍ണമായി എത്തിയില്ലെന്നും എത്തിയത് തീര്‍ന്നുവെന്നും അറിയിച്ചപ്പോള്‍ ഷമീര്‍ എന്നയാള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചവരെ കീഴ്മാട്ടിലെ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു.
Read More » -
Business
റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പിനെ ഇനി ഇഷ അംബാനി നയിക്കും
റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പ് ഇനി ഇഷ നയിക്കും. ഇന്നലെ നടന്ന റിലയന്‍സിന്റെ ആനുവല്‍ ജനറല്‍ മീറ്റിങിലായിരുന്നു പ്രഖ്യാപനം. മുകേഷ് അംബാനിയുടെ മകളാണ് ഇഷ അംബാനി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നകുടുംബങ്ങളിലൊന്ന് പാരമ്പര്യ പിന്തുടര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് എജിഎമ്മാണ് (വാര്‍ഷിക പൊതുയോഗം) ഇന്നലെ നടന്നത്. വാട്ട്‌സാപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗ്രോസറി ഓര്‍ഡറുകള്‍ നല്‍കുന്നതിനെ കുറിച്ചും പണമടയ്ക്കുന്നതിനെ കുറിച്ചും എജിഎമ്മില്‍ ഇഷ അംബാനി ഒരു അവതരണം നടത്തി. റിലയന്‍സ് റീട്ടെയില്‍ ഒരു എഫ്എംസിജിയായി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) അവതരിപ്പിക്കുമെന്നും മീറ്റിങില്‍ പറഞ്ഞു. ഈ ബിസിനസിന്റെ ലക്ഷ്യം മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ഉപയോഗിച്ച് ഉല്പാദനം വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ്. ഇനി മുതല്‍ റിലയന്‍സ് റീട്ടെയില്‍ വഴി ഇന്ത്യന്‍ കരകൗശല വിദഗ്ധര്‍ ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ വിപണനവും ചെയ്യും.…
Read More » -
Kerala
കോവിഡ് ആഘാതം മറികടക്കുന്നു; കൊച്ചി വിമാനത്താവളം ലാഭത്തിലെത്തി
കൊച്ചി: കൊവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താള കമ്പനി ശക്തമായ തിരിച്ചു വരവിലേക്ക്. 2021 -22 സാമ്പത്തിക വർഷത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി 37.68 കോടി രൂപ ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം 2021-22 സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാർഷിക പൊതുയോഗം സെപ്തംബർ 26 ന് നടത്താനും നിശ്ചയിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തിൽ നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്.
Read More » -
Kerala
സിപിഐ എറണാകുളം ജില്ല കാനം പക്ഷം പിടിച്ചു, കെ എന്‍ ദിനകരന്‍ ജില്ലാ സെക്രട്ടറി
കൊച്ചി: സിപിഐ എറണാകുളം ജില്ലാ കൗൺസിൽ കാനം പക്ഷം പിടിച്ചെടുത്തു. ജില്ലാ സമ്മേളനം പൂർത്തിയാക്കാൻ നിശ്ചയിച്ച സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇന്ന് വൈകിട്ട് വരെ മത്സരവും അനിശ്ചിതത്വവും നീണ്ടുനിന്നു. ജില്ലാ സെക്രട്ടറി ആയി കാനം പക്ഷത്തെ കെ എൻ ദിനകരനെ തിരെഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സ്ഥാനം വോട്ടെടുപ്പിലൂടെ ആണ് നിശ്ചയിച്ചത്. ഔദ്യോഗിക സ്ഥാനാർതി കെ എൻ സുഗതനെ 5 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ദിനകരൻ തോല്‍പ്പിച്ചത്. 28 വോട്ട് ദിനകരൻ നേടിയപ്പോൾ സുഗതന് 23 വോട്ട് മാത്രമാണ് ലഭിച്ചത്. ജില്ലാ കൗൺസിലിനും കാനം പക്ഷത്തിനാണ് ഭൂരിപക്ഷം. അതേസമയം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ആയി കെ സലിം കുമാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. അൻപത് അംഗ ജില്ല കൗൺസിലിൽ 43 വോട്ടുകൾ നേടിയാണ് സലിം കുമാർ ജയിച്ചത്. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച മുൻ എം എൽ എ ഇ എസ് ബിജി മോൾക്ക് ഏഴു പേരുടെ പിന്തുണ മാത്രമാണ് കിട്ടിത്. സംസ്ഥാനത്ത് ഒരു വനിത ജില്ലാ…
Read More » -
Crime
ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചു; യുവാവ് ആത്മഹത്യ ചെയ്തു, ഭാര്യക്കും ഭാര്യാ സഹോദരനുമെതിരേ കേസ്
സൂറത്ത്: ഭാര്യയും ഭാര്യാ സഹോദരനും ചേർന്ന് ഭീഫ് കഴിപ്പിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിൽ ആണ് സംഭവം നടന്നത്. രണ്ട് മാസം മുമ്പ് നടന്ന ആത്മഹത്യയിൽ ഭാര്യക്കും ഭാര്യാ സഹോദരനുമെതിരെ സൂറത്ത് പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ഭാര്യയും സഹോദരനും കാരണമാണ് യുവാവ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. രോഹിത് പ്രതാപ് സിംഗ് തൂങ്ങിമരിക്കും മുമ്പ് ആത്മഹത്യാ കുറിപ്പ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു. ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. ബീഫ് കഴിക്കാൻ വിസമ്മതിച്ച തന്നെ ഭാര്യ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. “ഞാൻ ഈ ലോകം വിടുകയാണ്. എന്റെ മരണത്തിന് കാരണം എന്റെ ഭാര്യ സോനം അലിയും അവളുടെ സഹോദരൻ അക്തർ അലിയുമാണ്. എനിക്ക് നീതി നൽകണമെന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചു. ഇനി ഈ…
Read More » -
Crime
പ്രണയാര്‍ഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; പ്രതി പിടിയില്‍, പ്രതിഷേധം കനക്കുന്നു
റാഞ്ചി: ജാർഖണ്ഡിൽ പ്രണയാർഭ്യർഥന നിരസിച്ച പെണ്കുട്ടിയെ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പ്രതി ഷാരൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. ജാർഖണ്ഡിലെ ധുംകയിലാണ് അങ്കിത എന്ന പ്ലസ്ടു വിദ്യാർത്ഥിനി ക്രൂരമായി കൊല്ലചെയ്യപ്പെട്ടത്. നിർമാണ തൊഴിലാളിയായ ഷഫീഖ് പ്രണയാഭ്യർത്ഥനയുമായി പല തവണ ഫോണിൽ അങ്കിതയെ ബന്ധപ്പെട്ടിരുന്നു. തന്നോട് സംസാരിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഷഫീക്ക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അങ്കിത മരിക്കും മുമ്പ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച വീട്ടിൽ ഉറങ്ങി കിടന്ന അങ്കിതയുടെ ദേഹത്തേക്ക് ഷഫീക്ക് ജനലിലൂടെ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. വേദനയോടെ ഉണർന്ന അങ്കിത മാതാപിതാക്കളുടെ മുറിയിലേക്ക് ഓടി. തീകെടുത്തിയ ശേഷം മാതാപിതാക്കൾ അങ്കിതയെ ഉടനെ ആശുപത്രിയിലെത്തിച്ചു. 90 ശതമാനം പൊള്ളലുമായി ഒരാഴ്ച്ചയോളം ചികിത്സയിൽ കഴിഞ്ഞ അങ്കിത കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. കേസെടുത്ത പൊലീസ് തൊട്ടടുത്ത ദിവസം തന്നെ ഷഫീക്കിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.…
Read More » -
Crime
ദിലീപിനെ സഹായിച്ചെന്ന കേസ്: ക്രൈംബ്രാഞ്ച് ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യും; നോട്ടീസ് നല്‍കി
കോട്ടയം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇന്ന് കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ കഴിഞ്ഞ ദിവസം ഷോണിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ ആപ്പ് ഗ്രൂപ്പിന്‍റെ സ്ക്രീൻ ഷോട്ട് ദിലീപിന്‍റെ സഹോദരൻ അനൂപിന് ഷോൺ അയച്ചതാണ് കേസിന് ആധാരം. എന്നാൽ ക്രൈാംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ 2019ൽ കാണാതായെന്നാണ് ഷോൺ ജോർജ് പറയുന്നത്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് കണ്ടെത്തിയ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ഷോൺ ജോർജീന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. അനൂപിന് സ്ക്രീൻ ഷോട്ട് അയച്ചത് ഷോൺ ജോർജിന്‍റെ ഐ ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തിൽ. ഈ ഫോൺ കണ്ടെത്താനായിട്ടായിരുന്നു പരിശോധന. ഈരാട്ടുപേട്ടയിലെ വീട്ടിലും…
Read More » -
Kerala
ഓണം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഉത്സവബത്ത; 5.21 ലക്ഷം പേര്‍ക്ക് സഹായമെത്തും
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉത്സവബത്ത ലഭിക്കും. ഓണം പ്രമാണിച്ച് 1000 രൂപയായരിക്കും ഉത്സവബത്തയായി നൽകുക. 5.21 ലക്ഷം പേര്‍ക്ക് സഹായമെത്തുമെന്ന് ധനമന്ത്രി അറിയിച്ചു. അതേസമയം, ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയായി നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും ഉത്സവബത്തയായി 1000 രൂപ നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം അഡ്വാന്‍സ് 20000 രൂപയായിരിക്കും. പാര്‍ട്ട് ടൈം ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് 6000 രൂപ അഡ്വാന്‍സ് കിട്ടും.13 ലക്ഷത്തിലധികം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമാണ് ആനുകൂല്യം കിട്ടുകയെന്ന് ധനമന്ത്രി അറിയിച്ചു.
Read More » -
Crime
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെത്തിയ കേസ്: രണ്ട് കുറ്റപത്രം സമര്‍പ്പിക്കും
കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രവാസി അബ്ദുള്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഈ ആഴ്ച കുറ്റപത്രം സമര്‍പ്പിക്കും.സ്വര്‍ണ്ണക്കടത്ത് കാരിയറായിരുന്ന അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ സ്വര്‍ണ്ണക്കടത്തുസംഘം തട്ടിക്കൊണ്ട്പോയി മര്‍ദിച്ച് മൃതപ്രായനാക്കി ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മുഖ്യ ആസൂത്രകന്‍ യഹിയ ഉള്‍പ്പടെ 13 പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കേസില്‍ രണ്ട് കുറ്റപത്രങ്ങളാണ് സമര്‍പ്പിക്കുക. ഇക്കഴിഞ്ഞ മെയ് 15 ന് ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ ആക്കപ്പറമ്പ് സ്വദേശി യഹിയയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട്പോവുകയായിരുന്നു. യഹിയയുടെ പങ്കാളികള്‍ ജലീലിന്‍റെ പക്കല്‍ കൊടുത്തയച്ച സ്വര്‍ണ്ണം കിട്ടിയില്ലെന്ന കാരണത്താല്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കേസ്. പലയിടങ്ങളിലെത്തിച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. മരണാസന്നനായതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് യഹിയ മടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മെയ് 19 നാണ് ജലീല്‍ മരിക്കുന്നത്. കേസില്‍ 16 പ്രതികളാണ് ഉള്ളത്. മൂന്നു പ്രതികള്‍ വിദേശത്തേക്ക് കടന്നു. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിടിയിലായവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു.…
Read More »