Month: July 2022

  • Crime

    കള്ളാക്കുറിശ്ശിയിൽ പെൺകുട്ടിയുടെ ആത്മഹത്യ; മൃതശരീരം ഏറ്റുവാങ്ങാതെ ബന്ധുക്കൾ

    ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയിൽ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാതെ ബന്ധുക്കൾ. റീ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കള്ളാക്കുറിച്ചി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിസിഐഡിയും പ്രതിഷേധത്തിനിടെ നടന്ന ആസൂത്രിത അക്രമങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും തെളിവെടുപ്പ് തുടരുകയാണ്. പെൺകുട്ടിയുടെ റീ പോസ്റ്റ്മോർട്ടം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടുമ്പോഴും മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയിട്ടില്ല. ഇന്നലെ മുതൽ കൂടല്ലൂർ പെരിയനസല്ലൂരിലുള്ള വീട്ടിൽ ബന്ധുക്കളില്ല. ഇവരുടെ ഫോണുകളും ഓഫാണ്. ബന്ധുക്കൾ എത്താത്ത സാഹചര്യത്തിൽ ഹൈക്കോടതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇന്നലെ റീ പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം എത്രയും വേഗം മൃതദേഹം സംസ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം പൊലീസിന് നിലവിൽ പാലിക്കാനാകാത്ത നിലയാണ്. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെന്നും മൃതദേഹം ഏറ്റുവാങ്ങണമെന്നും കാട്ടി അടച്ചിട്ട വീടിന്‍റെ വാതിലിൽ സിബിസിഐ‍ഡി ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചിട്ടുണ്ട്. അതിനിടെ, പെൺകുട്ടി താഴേക്കുചാടി ജീവനൊടുക്കിയ സ്കൂൾ ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പടക്കം…

    Read More »
  • Health

    നവജാത ശിശുക്കളെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

    കുഞ്ഞിനെ എങ്ങനെയാണ് കുളിപ്പിക്കേണ്ടതെന്ന് ഇന്ന് മിക്ക അമ്മമാര്‍ക്കും അറിയില്ല. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തില്‍ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാന്‍. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണ തേച്ച് മസാജ് ചെയ്ത് 10-15 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല. കുഞ്ഞിനെ തണുപ്പടിപ്പിക്കരുത്. വേഗം കുളിപ്പിച്ചു തോര്‍ത്തി ഉടുപ്പുകള്‍ ധരിപ്പിക്കുക. തലയും കൂടി മൂടിവച്ചാല്‍ നല്ലത്. തണുപ്പുകാലത്ത് മൃദുവായ തുണി ചെറു ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് തുടച്ചു വൃത്തിയാക്കാം. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കുഞ്ഞിനെ കമഴ്ത്തിപ്പിടിക്കുക. കൈക്കുമ്പിളില്‍ വെള്ളമെടുത്ത് കുറച്ചായി വേണം തല കഴുകാന്‍. കുളി കഴിഞ്ഞു തോര്‍ത്തുമ്പോള്‍ തല നല്ലവണ്ണം തോര്‍ത്തണം. ക്രീമോ പൗഡറോ ഇടുന്നതിനു കുഴപ്പമില്ല. പെണ്‍കുട്ടികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൗഡര്‍ കുടഞ്ഞിടരുത്. പൊക്കിള്‍ തണ്ടിലോ പൊക്കിള്‍ തണ്ട് പൊഴിഞ്ഞതിനു ശേഷം പൊക്കിളിലോ വെള്ളമോ സോപ്പോ വീഴുന്നതു കൊണ്ടു കുഴപ്പമില്ല.

    Read More »
  • Kerala

    അട്ടപ്പാടി മധു കേസ്, ഇന്ന് പതിനാലാം സാക്ഷി ആനന്ദനും കഴിഞ്ഞ ദിവസം പന്ത്രണ്ടാം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറും കൂറുമാറി, തുടർച്ചയായ നാലാം കൂറുമാറ്റം

    അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു കേസില്‍ വീണ്ടും കൂറുമാറ്റം. പതിനാലാം സാക്ഷി ആനന്ദ് ആണ് ഇന്ന് കൂറുമാറിയത്. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും കേസില്‍ നിന്ന് പിന്മാറാന്‍ ഭീഷണി നേരിടുന്നുണ്ടെന്നും മധുവിന്റെ കുടുംബം ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് വീണ്ടും കൂറുമാറ്റം പന്ത്രണ്ടാം സാക്ഷി വനംവകുപ്പ് വാച്ചര്‍ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. വിചാരണ തുടങ്ങിയ വേളയില്‍ തന്നെ സാക്ഷി കൂറുമാറുകയായിരുന്നു. മധുവിനെ അറിയില്ല എന്നും നേരത്തെ പൊലീസ് സമ്മര്‍ദത്തിലാണ് കോടതിയില്‍ മൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ 10ഉം 11ഉം സാക്ഷികൾ കൂറുമാറിയിരുന്നു. കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവുണ്ടായിരുന്നു .പാലക്കാട് ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. സാക്ഷികൾ കൂറുമാറാതിരിക്കാനാണ് സംരക്ഷണം നൽകുന്നത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നൽകാനും തീരുമാനമായിരുന്നു. മണ്ണാര്‍ക്കാട് എസ് സി, എസ്ടി കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്. പുതിയ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ സര്‍ക്കാര്‍…

    Read More »
  • Kerala

    ഇനി കോടതിയെ ബഹിഷ്കരിക്കുമോ? ഇ.പി. ജയരാജനെ ട്രോളി ശബരിനാഥൻ

    തിരുവനന്തപുരം: വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിൽ ഇ പി ജയരാജനടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടതിൽ പ്രതികരണവുമായി മുൻ എം എൽ എ ശബരിനാഥൻ. ഇനി കോടതിയെ ബഹിഷ്കരിക്കുമോ എന്നായിരുന്നു ശബരി ഫേസ്ബുക്കിലൂടെ ചോദിച്ചത്. ഇൻഡിഗോ വിലക്ക് വിഷയത്തിൽ വിമാനകമ്പനിക്കെതിരായ ജയരാജന്‍റെ പ്രഖ്യാപനം മുൻനിർത്തിയാണ് ശബരിയുടെ പരിഹാസം. ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന ബഹിഷ്കരണ പ്രഖ്യാപനം ഇ പി നേരത്തെ നടത്തിയിരുന്നു. അതേസമയം കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവർ ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി വിധി സ്വാഗതം ചെയ്ത് നേരത്തെ രംഗത്തെത്തിയിരുന്നു. ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും തിട്ടൂരം അനുസരിച്ച് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്‍റെ നിഷേധാത്മക നിലപാടിനേറ്റ കനത്ത പ്രഹരം കൂടിയാണ് കോടതി വിധി. പൊലീസ് രാഷ്ട്രീയം കളിച്ചതിന്‍റെ…

    Read More »
  • LIFE

    സംപ്രേഷണ കരാര്‍ ലംഘിച്ചു; തുക മടക്കിവേണം, വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നെറ്റ്ഫ്ലിക്സ് നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ട്

    അടുത്തകാലത്ത് തെന്നിന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു നയൻതാരയുടേതും വിഘ്‍നേശ് ശിവന്റേതും. രജനികാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്‍നം, ആര്യ, സൂര്യ, അറ്റ്‍ലി, എ ആര്‍ റഹ്‍മാൻ തുടങ്ങി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വിവാഹത്തിന് എത്തിയിരുന്നു. നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹ സംപ്രേഷണ കരാര്‍ ലംഘിച്ചുവെന്ന പേരില്‍ നെറ്റ്ഫ്ലിക്സ് വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നോട്ടീസ് അയച്ചെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം ഡോക്യു ഫീച്ചറായി നെറ്റ്‍ഫ്ലിക്സ് സ്‍ക്രീൻ ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 25 കോടി രൂപയ്‍ക്കാണ് വിവാഹ സംപ്രേഷണ അവകാശം നെറ്റ്‍ഫ്ലിക്സ് വാങ്ങിയത്. ഗൗതം വാസുദേവ് മേനോൻ ആണ് വിവാഹം നെറ്റ്ഫ്ലിക്സിനായി ചിത്രീകരിക്കുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോ‍ർട്ടിൽ ആയിരുന്നു വിവാഹം. ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്‍ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക്…

    Read More »
  • Crime

    വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പ്പന: 36 പൊതികളുമായി യുവാവ് പിടിയില്‍

    മലപ്പുറം: വിദ്യാർഥികൾക്ക് വിൽപ്പന നടത്താനായി എത്തിച്ച 36 പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി ചോലയിൽ അർജുൻ (21) നെയാണ് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. 100 ഗ്രാമിന്‍റെ 36  പൊതികളാണ് പൊലീസ് പ്രതിയില്‍ നിന്നും കണ്ടെത്തിയത്. വർഷങ്ങളായി മലപ്പുറം ജില്ലയിലെ കൊളത്തൂരിലെ സ്‌കൂൾ പരിസരങ്ങളിലും കുറുപ്പത്താൽ ടൗൺ കേന്ദ്രീകരിച്ച് പ്രദേശവാസികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അർജുനെന്ന് എക്സൈസ് പറഞ്ഞു. പ്രതിക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചെന്നും  എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് ഓഫീസർ യു കുഞ്ഞാലൻകുട്ടി സിവിൽ എക്സൈസ് ഓഫീസർ കെ നിപൺ, മുഹമ്മദ് നിസാർ എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ബസ് സ്റ്റാൻഡിന് പിറകിലെ ഇടവഴികളും റോഡുമാണ്കഞ്ചാവ് ലോബി ഇവർ താവളമാക്കുന്നത്. വിദ്യാർഥികളെ ലക്ഷ്യം വെച്ചുള്ള കഞ്ചാവ് വിൽപ്പനക്ക് തടയിടണമെന്ന് നാട്ടുകാർ…

    Read More »
  • Local

    കോഴിക്കോട് ജില്ലയിലെ കൂത്താളിയിൽ ഒന്നരവയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

    പേരാമ്പ്രയ്ക്കടുത്ത് കൂത്താളി പഞ്ചായത്തിലെ ഈർപ്പപ്പൊയിൽ ഒന്നര വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ച നിലയിൽ. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തി അലക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ പേരാമ്പ്ര താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈർപ്പപൊയിൽ ഗിരീഷ് അജ്ഞലി ദമ്പതികളുടെ ഒരു വയസും മൂന്നുമാസവും പ്രായമുള്ള മകൻ ശബരിയാണ് മരിച്ചത്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.

    Read More »
  • Kerala

    പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞെന്ന് ശബരി; മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയെന്ന് ഷാഫി

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇടപെട്ട എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷം പറയുന്നതാണ് ശരിയെന്ന് വീണ്ടും തെളിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥന്‍ പറഞ്ഞു. മാസ്റ്റര്‍ ബ്രെയിന്‍ മുഖ്യമന്ത്രിയും നടപ്പാക്കിയത് ഇപി ജയരാജനുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനേറ്റ തിരിച്ചടിയാണെന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രതികരണം.  മുഖ്യമന്ത്രിക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ കെ എസ് ശബരീനാഥന്‍, കേരളം ബനാന റിപ്പബ്ലിക്ക് ആയി എന്ന് ആവര്‍ത്തിച്ചു. വീഡിയോ പുറത്ത് വന്നിട്ടും ഇ പി ജയരാജനെതിരെ കേസെടുക്കാത്തത് പൊലീസ് സര്‍ക്കാരിന്‍റെ കയ്യിലെ പാവയായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.  ഇ.പി.ജയരാജനെതിരെ കേസെടുക്കാനുള്ള ഉത്തരവ് നീതിയുടെ വിജയമാണെന്ന് പറഞ്ഞ ശബരിനാഥന്‍,  സംഭവത്തില്‍ ശക്തമായി നിയമ പോരാട്ടവുമായി  യൂത്ത് കോണ്‍ഗ്രസ് മുന്നോട് പോകുമെന്നും കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    തൃശൂര്‍ മെഡിക്കല്‍ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം; ആസ്പിരിന്‍, ഫോളിക് ആസിഡ് ഗുളികകള്‍ തുടങ്ങി മിക്ക മരുന്നുകളും തീര്‍ന്നു

    തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം. ആസ്പിരിന്‍, ഗര്‍ഭിണികള്‍ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകള്‍ തുടങ്ങി മിക്ക മരുന്നുകളും തീര്‍ന്നു. ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന മരുന്നില്‍ പകുതിയിലേറെയും പുറത്ത് നിന്നാണ് വാങ്ങുന്നത്. മണിക്കൂറുകള്‍ കാത്തുനിന്ന് ഡോക്ടറെ കണ്ട് കുറിപ്പടിവാങ്ങി ഫാര്‍മസിയിലെത്തുമ്പോള്‍ കുറിച്ച് കൊടുത്ത മരുന്നുകളില്‍ ഭൂരിഭാഗവും ഫാര്‍മസിയിലില്ല. പുറത്തുനിന്ന് വാങ്ങൂ എന്ന് കൗണ്ടറിലിരിക്കുന്നവര്‍ കൈമലര്‍ത്തുന്നു. ആന്റിബയോട്ടിക്കുകള്‍, രക്ത സമ്മര്‍ദത്തിനുള്ള ടെല്‍മസാന്‍ഡ്, പ്രമേഹ മരുന്നുകള്‍ എന്നിവയൊന്നും കിട്ടാനില്ല. പകുതിയേറെ മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന അവസ്ഥയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ലോക്കല്‍ പര്‍ച്ചൈസ് വഴിയാണ് മരുന്നെത്തിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്തുള്ളവരാണ് മരുന്ന് ക്ഷാമത്തില്‍ വലയുന്നവരിലേറെയും. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴിയുള്ള മരുന്ന് ലഭ്യത അടിയന്തിരമായി ഉറപ്പാക്കിയില്ലെങ്കില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ പ്രതിദിനം ആയിരക്കണക്കിന് രോഗികളാശ്രയിക്കുന്ന ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമാകും.

    Read More »
  • Movie

    വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന, കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ മനോജ് ഭാരതി രചന നിർവഹിച്ച ‘ഹയ’ ഫസ്‌റ്‌റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

    ഏറെ കാലിക പ്രസക്തിയുള്ളതും വളരെ തീക്ഷണവും വ്യത്യസ്തവുമായ ഒരു സാമൂഹ്യ വിഷയവുമായി കളർഫുൾ ക്യാമ്പസ്‌ ചിത്രം വരുന്നു, ‘ഹയ’.പുതിയ കാലത്തെ കാംപസിന്റെ കഥ പറയുന്ന ‘ഹയ’യുടെ ഫസ്‌റ്‌റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാറിവരുന്ന കാംപസ് സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും കിടമത്സരങ്ങളുടെയും വാശിയുടെയും നേര്‍ച്ചിത്രമാണ് ‘ഹയ’. ‘പ്രിയം’ ‘ഗോഡ്സ് ഒൺ കൺട്രി’ എന്നീ ചിത്രങ്ങളൊരുക്കിയ വാസുദേവ് സനലാന്ന് സംവിധായകൻ. പ്രശസ്ത കഥാകൃത്തും മാധ്യമ പ്രവർത്തകനും ‘മമ്മൂട്ടി ഭാഷയും ദേശവും’ എന്ന കൃതിയുടെ രചയിതാവുമായ മനോജ് ഭാരതിയാണ് കഥ, തിരക്കഥ, സംഭാഷണം. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ഈ കാംപസ് ത്രില്ലര്‍ ചിത്രത്തിൽ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും ശക്തമായ റോളുകളിലെത്തുന്നു. പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഹയ’യിൽ ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പന്‍, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന്‍ കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പുതു തലമുറ സംഗീതത്തിന്റെ ആഘോഷചിത്രം കൂടിയാണ്…

    Read More »
Back to top button
error: