HealthLIFE

നവജാത ശിശുക്കളെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

കുഞ്ഞിനെ എങ്ങനെയാണ് കുളിപ്പിക്കേണ്ടതെന്ന് ഇന്ന് മിക്ക അമ്മമാര്‍ക്കും അറിയില്ല. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തില്‍ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാന്‍. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണ തേച്ച് മസാജ് ചെയ്ത് 10-15 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല.

കുഞ്ഞിനെ തണുപ്പടിപ്പിക്കരുത്. വേഗം കുളിപ്പിച്ചു തോര്‍ത്തി ഉടുപ്പുകള്‍ ധരിപ്പിക്കുക. തലയും കൂടി മൂടിവച്ചാല്‍ നല്ലത്. തണുപ്പുകാലത്ത് മൃദുവായ തുണി ചെറു ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് തുടച്ചു വൃത്തിയാക്കാം. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കുഞ്ഞിനെ കമഴ്ത്തിപ്പിടിക്കുക. കൈക്കുമ്പിളില്‍ വെള്ളമെടുത്ത് കുറച്ചായി വേണം തല കഴുകാന്‍.

Signature-ad

കുളി കഴിഞ്ഞു തോര്‍ത്തുമ്പോള്‍ തല നല്ലവണ്ണം തോര്‍ത്തണം. ക്രീമോ പൗഡറോ ഇടുന്നതിനു കുഴപ്പമില്ല. പെണ്‍കുട്ടികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൗഡര്‍ കുടഞ്ഞിടരുത്. പൊക്കിള്‍ തണ്ടിലോ പൊക്കിള്‍ തണ്ട് പൊഴിഞ്ഞതിനു ശേഷം പൊക്കിളിലോ വെള്ളമോ സോപ്പോ വീഴുന്നതു കൊണ്ടു കുഴപ്പമില്ല.

Back to top button
error: