MovieNEWS

വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന, കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ മനോജ് ഭാരതി രചന നിർവഹിച്ച ‘ഹയ’ ഫസ്‌റ്‌റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഏറെ കാലിക പ്രസക്തിയുള്ളതും വളരെ തീക്ഷണവും വ്യത്യസ്തവുമായ ഒരു സാമൂഹ്യ വിഷയവുമായി കളർഫുൾ ക്യാമ്പസ്‌ ചിത്രം വരുന്നു, ‘ഹയ’.പുതിയ കാലത്തെ കാംപസിന്റെ കഥ പറയുന്ന ‘ഹയ’യുടെ ഫസ്‌റ്‌റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മാറിവരുന്ന കാംപസ് സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും കിടമത്സരങ്ങളുടെയും വാശിയുടെയും നേര്‍ച്ചിത്രമാണ് ‘ഹയ’.

‘പ്രിയം’ ‘ഗോഡ്സ് ഒൺ കൺട്രി’ എന്നീ ചിത്രങ്ങളൊരുക്കിയ വാസുദേവ് സനലാന്ന് സംവിധായകൻ. പ്രശസ്ത കഥാകൃത്തും മാധ്യമ പ്രവർത്തകനും ‘മമ്മൂട്ടി ഭാഷയും ദേശവും’ എന്ന കൃതിയുടെ രചയിതാവുമായ മനോജ് ഭാരതിയാണ് കഥ, തിരക്കഥ, സംഭാഷണം. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ഈ കാംപസ് ത്രില്ലര്‍ ചിത്രത്തിൽ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും ശക്തമായ റോളുകളിലെത്തുന്നു.
പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഹയ’യിൽ ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പന്‍, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന്‍ കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

പുതു തലമുറ സംഗീതത്തിന്റെ ആഘോഷചിത്രം കൂടിയാണ് ‘ഹയ’. മസാലകോഫി ബാന്‍ഡിലെ വരുണ്‍സുനിലാണ് സംഗീതസംവിധാനം. ജിജു സണ്ണി ക്യാമറയും അരുണ്‍തോമസ് എഡിറ്റിംഗും സാബുറാം ആര്‍ട്ടും നിര്‍വ്വഹിക്കുന്നു. എസ് മുരുഗന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും മുരളിധരന്‍ കരിമ്പന ഫിനാന്‍സ് കണ്‍ട്രോളറും സണ്ണി തഴുത്തല പ്രൊഡക്ഷന്‍ കോഡിനേറ്ററുമാണ്. പബ്ലിസിറ്റി ഡിസൈനര്‍ യെല്ലോ ടൂത്ത്.

Back to top button
error: