KeralaNEWS

തൃശൂര്‍ മെഡിക്കല്‍ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം; ആസ്പിരിന്‍, ഫോളിക് ആസിഡ് ഗുളികകള്‍ തുടങ്ങി മിക്ക മരുന്നുകളും തീര്‍ന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം. ആസ്പിരിന്‍, ഗര്‍ഭിണികള്‍ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകള്‍ തുടങ്ങി മിക്ക മരുന്നുകളും തീര്‍ന്നു. ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന മരുന്നില്‍ പകുതിയിലേറെയും പുറത്ത് നിന്നാണ് വാങ്ങുന്നത്. മണിക്കൂറുകള്‍ കാത്തുനിന്ന് ഡോക്ടറെ കണ്ട് കുറിപ്പടിവാങ്ങി ഫാര്‍മസിയിലെത്തുമ്പോള്‍ കുറിച്ച് കൊടുത്ത മരുന്നുകളില്‍ ഭൂരിഭാഗവും ഫാര്‍മസിയിലില്ല.

പുറത്തുനിന്ന് വാങ്ങൂ എന്ന് കൗണ്ടറിലിരിക്കുന്നവര്‍ കൈമലര്‍ത്തുന്നു. ആന്റിബയോട്ടിക്കുകള്‍, രക്ത സമ്മര്‍ദത്തിനുള്ള ടെല്‍മസാന്‍ഡ്, പ്രമേഹ മരുന്നുകള്‍ എന്നിവയൊന്നും കിട്ടാനില്ല. പകുതിയേറെ മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന അവസ്ഥയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ലോക്കല്‍ പര്‍ച്ചൈസ് വഴിയാണ് മരുന്നെത്തിക്കുന്നത്.

Signature-ad

ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറത്തുള്ളവരാണ് മരുന്ന് ക്ഷാമത്തില്‍ വലയുന്നവരിലേറെയും. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴിയുള്ള മരുന്ന് ലഭ്യത അടിയന്തിരമായി ഉറപ്പാക്കിയില്ലെങ്കില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ പ്രതിദിനം ആയിരക്കണക്കിന് രോഗികളാശ്രയിക്കുന്ന ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷമാകും.

Back to top button
error: