Month: July 2022

  • Kerala

    ”തേടിയ വള്ളി കാലില്‍ ചുറ്റി ചേട്ടാ”: നടിയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവിന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചു

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ ശേഖരിച്ച് അന്വേഷണസംഘം. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് ഉല്ലാസ് ബാബുവിന്റെ ഓഡിയോ മെസേജ് കിട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. ഉല്ലാസ് ബാബു ദിലീപിനയച്ച ഓഡിയോ മെസേജ് ആണ് ഇത്. ദിലീപ് ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഫോണിന്റെ ഗാലറിയില്‍ നിന്ന് ഈ സന്ദേശം കണ്ടെടുക്കുകയും അന്വേണസംഘം ഇത് വീണ്ടെടുക്കുകയുമായിരുന്നു. തേടിയ വള്ളി കാലില്‍ ചുറ്റി ചേട്ടാ എന്ന് പറഞ്ഞാണ് മെസേജ് തുടങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയെക്കുറിച്ചാണ് പിന്നീട് പരാമര്‍ശങ്ങളുള്ളത്. വിചാരണക്കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റുമാണ് പറയുന്നത്. ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. സമാനപ്രശ്‌നങ്ങളിലുള്ള വേറെ ചില ഓഡിയോകളും ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നില്‍ ഒരു സ്വാമിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണസംഘം തിരിച്ചറിയുകയും അയാളെ…

    Read More »
  • Business

    കാളകള്‍ കരുത്താര്‍ജിച്ചു; തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

    മുംബൈ: ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. തുടർച്ചയായ നാലാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിക്കുന്നത്. സെൻസെക്‌സ് 630 പോയിന്റ് അഥവാ 1.15 ശതമാനം ഉയർന്ന് 55,397 ലും നിഫ്റ്റി 180 പോയിന്റ് അഥവാ 1.1 ശതമാനം ഉയർന്ന് 16,521 ലും വ്യാപാരം അവസാനിപ്പിച്ചു. മേഖലാതലത്തിൽ, നിഫ്റ്റിയിൽ ഐടി സൂചിക 3 ശതമാനം ഉയർന്നു, എഫ്എംസിജി 1 ശതമാനത്തിലധികം ഉയർന്നു. അതേസമയം, റിയൽറ്റി സൂചിക 0.29 ശതമാനം ഇടിഞ്ഞു. ഒഎൻജിസി 2 ശതമാനം മുതൽ 3 ശതമാനം വരെ ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ് എന്നിവയാണ് ഇന്ന് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം എച്ച്‌ഡിഎഫ്‌സി ലൈഫ്, എം ആൻഡ് എം, ഐഷർ മോട്ടോഴ്‌സ്, സൺ ഫാർമ എന്നിവ 2 ശതമാനം വരെ  നഷ്ടത്തിലായി. മുംബൈ ഓഹരി വിപണിയിൽ ഹിന്ദുസ്ഥാൻ സിങ്ക് 6 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിലുള്ള 500 ഓഹരികളിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്…

    Read More »
  • Crime

    മന്ത്രി ആന്‍റണി രാജുവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി,തൊണ്ടി മുതല്‍ കേസില്‍ അന്വേഷണം വേഗത്തിലാക്കണം

    കൊച്ചി: മന്ത്രി ആന്‍റണി രാജുവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.തൊണ്ടി മുതലില്‍ ക്രിത്രിമം നടത്തിയ കേസില്‍ അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ലഹരി കേസില്‍ വിചാരണ അനന്തമായി നീളുന്നതില്‍ ഹൈക്കോടതി ഇടപെടണം . വിചാരണകോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജി നല്‍കിയത്

    Read More »
  • Business

    ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ടാക്സ് അടക്കാനുള്ള സംവിധാനം നിലവിൽ

    കൊച്ചി: ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ഇനി നികുതി അടയ്ക്കാം. നികുതിദായകരെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ച്, ആദായനികുതിയുടെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴിയാണ് പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കിയത്. നികുതി അടയ്ക്കുന്നവർക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിംഗ്, നെഫ്റ്റ് / ആര്‍ടിജിഎസ് എന്നിവ വഴി നികുതി അടയ്ക്കാം. കൂടാതെ പണമായി കൗണ്ടർ വഴിയും വേഗത്തിൽ നികുതിയടക്കമുള്ള സൗകര്യമുണ്ട്. പ്രവാസികൾക്കും ബാങ്കിന്റെ ആഭ്യന്തര ഉപഭോക്താക്കള്‍ക്കും നികുതി അടക്കുന്ന ഇന്ത്യയിലെ ഏതൊരു പൗരനും ഒരു നികുതി ചലാന്‍ സൃഷ്ടിക്കാനും ബാങ്കിന്റെ ശാഖകള്‍ വഴി പണമടയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന്, നേരിട്ട് നികുതി പിരിക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറൽ ബാങ്ക് അംഗീകാരം നേടിയിരുന്നു. 2022 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. നികുതിദായകര്‍ക്ക് പാന്‍/ടാന്‍ രജിസ്‌ട്രേഷന്‍/വെരിഫിക്കേഷന്‍ ആവശ്യമില്ല. ഇത് നികുതി അടയ്ക്കുന്നതില്‍ ഉണ്ടായേക്കാവുന്ന പല തരത്തിലുള്ള കാലതാമസവും…

    Read More »
  • India

    സിദ്ദു മൂസേവാല വധം: പ്രതികളായ രണ്ട് അധോലോക സംഘാംഗങ്ങള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

    അമൃത്സര്‍: ഗായകന്‍ സിദ്ധു മൂസേവാല കൊലക്കേസിലെ രണ്ടു പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അധോലോക സംഘാംഗങ്ങളായ ജഗ്രൂപ് സിങ് രൂപ, മന്നു കുസ്സ എന്ന മന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്കും വെടിയേറ്റു. മൂസേവാലയ്ക്കു നേരെ വെടിയുതിര്‍ത്തവരില്‍ ഒരാളാണ് കൊല്ലപ്പെട്ട മന്‍പ്രീത് സിങ് എന്നാണ് പോലീസ് പറയുന്നത്. അമൃത്സറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഭക്‌ന ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രതികളെ പിടികൂടാന്‍ ഗ്രാമത്തിലെത്തിയ പഞ്ചാബ് പോലീസിന്റെ പ്രത്യേക കര്‍മസേനയ്ക്കുനേരേ ഒളിച്ചിരുന്ന പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. #SidhuMoosewala murder: #AGTF ADGP Promod Ban confirms the operation concluded successfully as both Manpreet Mannu & Jagroop Roopa, who killed #Moosewala were neutralized in a heavy exchange of fire.#Police also recovered an AK-47 along with heavy ammunition from the spot. —…

    Read More »
  • Pravasi

    വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

    റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിച്ച കൊല്ലം ഓച്ചിറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചങ്ങൻകുളങ്ങര കണ്ണമത്ത് തറയിൽ വീട്ടിൽ ശിവദാസന്റെ (62) മൃതദേഹമാണ് റിയാദിൽ നിന്ന് മുംബൈ വഴി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചത്. ഉനൈസ കെ.എം.സി.സിയാണ് ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്. മൂന്നാഴ്ചയോളമായി ശിവദാസൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഉനൈസ കിങ് സൗദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദമ്മാമിൽ ജോലിചെയ്യുന്ന മകൻ ഇവിടെയെത്തി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോവുന്നതിനിടെ അൽഖസീം വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി. ഉടനെ കിങ് ഫഹദ് ആശുപത്രിയിലെ അമീർ സൽമാൻ കാർഡിയോളജി വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉനൈസ ആശുപത്രിയിൽ ചികിത്സ നടത്തിയത് മുതൽ മൃതദേഹം നാട്ടിലയക്കുന്നത് വരെയുള്ള കാര്യങ്ങൾ നിർവഹിച്ചത് കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയാണ്. സലാം നിലമ്പൂർ രേഖകൾ ശരിപ്പെടുത്താൻ രംഗത്തുണ്ടായിരുന്നു. മകൻ ഷിബു മൃതദേഹത്തെ അനുഗമിച്ചു. ഭാര്യ: രാധ (വസന്ത കുമാരി), മകൾ: മിന്നു ദാസ്.

    Read More »
  • Business

    75 വർഷത്തെ ജൈത്രയാത്ര തുടരുന്നു; അമുലിന്റെ വിറ്റുവരവ് 61,000 കോടി

    ദില്ലി: അമുൽ സഹകരണസംഘത്തിന്റെ, 2021-22 സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് 61,000 കോടി രൂപയായി. വിറ്റുവരവ് 15 ശതമാനത്തോളം ഉയർന്നെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അറിയിച്ചു. മുൻ സാമ്പത്തിക വർഷം 53,000 കോടി രൂപയുടെ വിറ്റുവരവാണ്‌ ഉണ്ടായിരുന്നത് എന്ന് അമുൽ ബ്രാൻഡിന് കീഴിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന ജിസിഎംഎംഎഫ് വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 8,000 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. അമുൽ സഹകരണ പ്രസ്ഥാനം അതിന്റെ 75-ാം വാർഷികം ആഘോഷിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ്, എഫ്എംസിജി ബ്രാൻഡ് എന്ന സ്ഥാനം കൂടുതൽ ഉറപ്പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ് എന്ന്  48-ാമത് വാർഷിക പൊതുയോഗത്തിന് ശേഷം ജിസിഎംഎംഎഫ് ചെയർമാൻ ഷമൽഭായ് പട്ടേൽ പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടയിൽ അമുലിന്റെ പാൽ സംഭരണത്തിൽ 190 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഒപ്പം പാൽ സംഭരണ ​​വില 143 ശതമാനം വർധിച്ചിട്ടുമുണ്ട്. ലാഭകരമായ വില നൽകുന്നത്  പാൽ ഉൽപാദനത്തിൽ കർഷകരുടെ താൽപര്യം നിലനിർത്താൻ…

    Read More »
  • Crime

    ഉറക്കിക്കിടത്തിയകുഞ്ഞ് കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരിച്ച നിലയില്‍

    കോഴിക്കോട്: പിഞ്ചുകുഞ്ഞ് ബക്കറ്റില്‍ വീണു മരിച്ചു. പേരാമ്പ്ര ഈര്‍പ്പാപൊയില്‍ ഗിരീഷിന്റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവുമായ മകന്‍ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാന്‍ പോയതായിരുന്നു. കുട്ടിയുടെ ശബ്ദം കേള്‍ക്കാത്തതിനാല്‍ അല്‍പ്പസമയം കഴിഞ്ഞ് അഞ്ജലി തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിതാവ് ഗിരീഷ് വിദേശത്താണ്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.  

    Read More »
  • Kerala

    സുധാകരനും സതീശനും എതിരേ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്ഐ; മുഖ്യമന്ത്രിയെ വധിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കെന്ന് ആരോപണം

    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്ഐ. വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഗൂഢാലോചനയായിരുന്നുവെന്നും ഇതിന് പിന്നില്‍ കെ, സുധാകരന്‍, വി.ഡി സതീശന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ മാത്രമല്ല ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കെ. സുധാകരനും സതീശനും ഇതില്‍ പങ്കുണ്ട്. ഇരുവരുടേയും അറിവും സമ്മതവും നേടിയാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധം അരങ്ങേറിയത്, സനോജ് പറഞ്ഞു. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ അക്രമം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥിനെതിരേ കേസെടുക്കുകയും ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസെടുക്കാന്‍ ഇന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ്…

    Read More »
  • Kerala

    പറശ്ശിനിക്കടവ് മുത്തപ്പനെ തൊഴാം, പറശ്ശിനിപ്പുഴയിൽ ഉല്ലാസയാത്രയും ചെയ്യാം; റോയൽ ടൂറിസം സൊസൈറ്റിയുടെ ബോട്ട് റെഡി

    ഉത്തര കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. പറശ്ശിനിക്കടവിൽ എത്തുന്നവരെല്ലാം മുത്തപ്പനെക്കണ്ട ശേഷം ഉടൻ തിരിച്ചുപോകുകയാണ് പതിവ്. അതിന്‌ മാറ്റം വന്നിരിക്കുന്നു. പറശ്ശിനിയുടെയും പരിസരപ്രദേശങ്ങളുടെയും പ്രകൃതി സൗന്ദര്യം ആവോളം നുകർന്നാണ്‌ ഇപ്പോൾ തീർഥാടകരുടെ മടക്കം. 2019ലാണ്‌ മയ്യിൽ റോയൽ ടൂറിസം ഡെവലപ്‌മെന്റ്‌ കോ– ഓപ്പറേറ്റീവ്‌ ലിമിറ്റഡ്‌ പറശ്ശിനിപ്പുഴയിൽ ഉല്ലാസ ബോട്ടിറക്കിയത്‌. തീർഥാടകരെയും വിദേശ ടൂറിസ്‌റ്റുകളെയും ലക്ഷ്യമിട്ടാണ്‌ സർവീസ്‌ ആരംഭിച്ചത്‌. പറശ്ശിനിപ്പുഴയുടെ സൗന്ദര്യമാണ്‌ ഇതിലൂടെ പുറത്തറിഞ്ഞത്‌. 30 സീറ്റുള്ള ബോട്ടാണ്‌ റോയൽ ടൂറിസത്തിന്റേത്‌. 40 പേരെ കയറ്റാൻ അനുവാദമുള്ള ബോട്ട്‌ പൂർണമായും എയർ കണ്ടീഷൻ ചെയ്‌തതാണ്‌. ഡക്കിലിരുന്ന്‌ കാഴ്‌ച കാണാനും സൗകര്യമുണ്ട്‌. അഴീക്കൽ സിൽക്കിലാണ്‌ ബോട്ട്‌ നിർമിച്ചത്‌. പിറന്നാൾ പാർട്ടികളടക്കമുള്ള പരിപാടികൾക്കും ബോട്ട്‌ ഉപയോഗപ്പെടുത്താം. ഭക്ഷണവും നൽകുന്നു. ബോട്ടിലെ മെനുവിനുപുറമെ ആവശ്യപ്പെടുന്ന ഭക്ഷണവും എത്തിക്കുന്നുണ്ട്‌. മണിക്കൂറിന്‌ 3000 രൂപയാണ്‌ വാടക. 30 പേർക്ക്‌ കയറാം. ദിവസ പാക്കേജിൽ ആറുണിക്കൂറാണ്‌ ചെലവഴിക്കാനാകുക. 2019ൽ തുടങ്ങിയ സർവീസ്‌ ആദ്യ രണ്ടുവർഷവും കോവിഡ്‌ പ്രതിസന്ധികളിൽ…

    Read More »
Back to top button
error: