ന്യൂഡൽഹി : ലോകത്ത് ആദ്യമായി മനുഷ്യർക്ക് സഞ്ചരിക്കാവുന്ന ഡ്രോൺ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി.
മനുഷ്യര്‍ക്ക് കയറാവുന്ന ‘വരുണ’ ഡ്രോണ്‍ പരീക്ഷണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ വിജയകരമായി പരീക്ഷണപ്പറക്കൽ നടത്തിയത്.ഇതിന്ഴെ വീഡിയോ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാധിത്യ സിന്ധ്യ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്ക് വച്ചു.
130 കിലോഗ്രാം ഭാരവുമായി 25 കിലോമീറ്റര്‍ പറക്കാന്‍ കഴിയുന്ന ആദ്യത്തെ പൈലറ്റില്ലാത്ത, മനുഷ്യനെ വഹിക്കാവുന്ന ഡ്രോണാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്.
വരും വര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ വേണമെന്ന് മന്ത്രി ജോതിരാധിത്യ സിന്ധ്യ മുൻപ് പറഞ്ഞിരുന്നു.പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റാകാന്‍ പറ്റുമെന്നും കോളേജ് ഡിഗ്രി ആവശ്യമില്ലെന്നും രണ്ടു മൂന്നു മാസത്തെ പരിശീലനം നേടി ഡ്രോണ്‍ പൈലറ്റായി ജോലിക്ക് കയറാമെന്നും പ്രതിമാസം 30,000 രൂപ ശമ്ബളം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2030 ഓടെ രാജ്യത്തെ അന്താരാഷ്ട്രാ ഡ്രോണ്‍ ഹബ് ലീഡറാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്നും സിന്ധ്യ പറഞ്ഞിരുന്നു.