NEWS

കോളജിനെതിരെ ആക്രമണം; മാനേജ്മെന്റ് കേസ് ഫയൽ ചെയ്തു

ചടയമംഗലം: വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കോളജിനെതിരെ ആക്രമണം നടത്തിയവർക്കെതിരെ മാനേജ്മെന്റ് കേസ് ഫയൽ ചെയ്തു.ചടയമംഗലത്തെ മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മാനേജ്മെന്റാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
പരീക്ഷ ചുമതല ഏജന്‍സിക്കാണെന്നിരിക്കെ കോളജിനെതിരെ വ്യാജപ്രചാരണം നടത്തുകയും കോളജിന്റെ ഗ്ലാസ്സുകളും മറ്റും നശിപ്പിക്കുകയും ചെയ്തവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്തെ സ്റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാര്‍ നല്‍കി. ഈ ഉപകരാറുകാരന്‍ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെണ്‍കുട്ടികളെ അവഹേളിച്ചത്.
സംഭവത്തില്‍ അഞ്ച് ഏജന്‍സി ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: