Month: July 2022
-
NEWS
മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട : മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു.അടൂര്‍ ട്രാഫിക് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കുടശനാട് കണ്ണങ്കരമുകള്‍ പടിഞ്ഞാറേ പാളവിളവീട്ടില്‍ രമേശാണ് (28 ) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാവിലെ 9.15-ന് അടൂര്‍ കെഎസ്ആര്‍ടിസി ജഗ്ഷനിലാണ് സംഭവം. അടൂര്‍ പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന ‘ഐശ്വര്യ’ ബസിലെ ഡ്രൈവറാണ് ഇയാള്‍. ബസ് ഓടുന്ന സമയത്തെച്ചൊല്ലി രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍, കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് വിവരം ട്രാഫിക് ടീമിനെ അറിയിച്ചു. തുടര്‍ന്ന്, ഗ്രേഡ് എസ്ഐ അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ‘ഐശ്വര്യ’ ബസിലെ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Read More » -
NEWS
25 കിലോയ്ക്ക് ജിഎസ്ടി: അരിച്ചാക്ക് ഇനി 30 കിലോയിൽ
കോട്ടയം: അരിക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ 25 കിലോ അരിച്ചാക്ക് വിപണിയിൽനിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ ശ്രമം. ഇതുസംബന്ധിച്ച് മൊത്തവ്യാപാരികൾ മില്ലുടമകൾക്ക് നിർദേശം നൽകി. 50 കിലോയുടെ ചാക്ക് ഉണ്ടെങ്കിലും അത് ചില്ലറവ്യാപാരികളാണ് വാങ്ങുന്നത്. 25 കിലോയും അതിന് താഴെയുള്ളവയ്ക്കുമാണ് അഞ്ചുശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സാധാരണക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന 25 കിലോയുടെ അരിച്ചാക്കാണ്. ഇതിലുള്ള വില വർധന ഒഴിവാക്കാനാണ് ഈ നീക്കം. ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ 25 കിലോ ചാക്ക് അരിക്ക് 42 രൂപയിലധികം വർധിച്ചതായി വ്യാപാരികൾ പറഞ്ഞു. പൊതുവിൽ എല്ലാ അരി ഇനങ്ങൾക്കും മൊത്തവിപണിയിൽ കഴിഞ്ഞ ആഴ്ചയിൽ 2-3 രൂപ കൂടിയിട്ടുണ്ട്. ഇതിനു പുറമേയാണ് ജി.എസ്.ടി.അധികവില. പയർവർഗങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മൊത്തവ്യാപാരികളെ ഇത് ബാധിക്കില്ല. 30-50 കിലോ ചാക്കുകളിലാണ് പയർവർഗങ്ങൾ എത്തുന്നത്. എന്നാൽ, സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന പയർവർഗങ്ങൾക്ക് വിലകൂടും. പാക്കുചെയ്ത് വിൽക്കുന്നതിനാൽ ഇവയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി. നൽകേണ്ടിവരും. അതേസമയം, ചില്ലറവ്യാപാരികൾ കെട്ടിക്കൊടുക്കുന്ന സാധനങ്ങൾക്ക് ജി.എസ്.ടി. ഇല്ലതാനും.…
Read More » -
NEWS
ചെന്നൈ-ചിങ്ങവനം; ശബരിമല തീർത്ഥാടനത്തിന് സ്വകാര്യ ട്രെയിൻ സർവീസ്
ചെന്നൈ: ശബരിമല തീര്‍ത്ഥാടന സൗകര്യാര്‍ത്ഥം സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായ ഭാരത് ഗൗരവ് ട്രെയിന്‍ ആണ് സര്‍വീസ് നടത്തുന്നത്. ഓഗസ്‌റ്റ് 18നും സെപ്‌തംബര്‍ 17നും ഒക്ടോബര്‍ 20നും നവംബര്‍ 17നും ഡിസംബര്‍ ഒന്നിനും 15നും സര്‍വീസ് നടത്തുമെന്ന് ഭാരത് ഗൗരവ് സ്വകാര്യ തീവണ്ടികള്‍ ഓടിക്കുന്ന സൗത്ത് സ്റ്റാര്‍ റെയിലിന്റെ പ്രോജക്‌ട് ഓഫീസര്‍ എസ്. രവിശങ്കര്‍ അറിയിച്ചു. ചെന്നൈയില്‍നിന്ന് ചിങ്ങവനം റെയില്‍വേ സ്റ്റേഷനിലേക്കാണ് സര്‍വീസ് ഉണ്ടായിരിക്കുക. ലോക്കോ പൈലറ്റും ഗാര്‍ഡും റെയില്‍വേയുടേത് തന്നെയാകും. റെയില്‍വേയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ഓടിക്കുന്ന ഭാരത് ഗൗരവ് തീവണ്ടിയുടെ നിരക്ക് തത്കാല്‍ ടിക്കറ്റിനെക്കാളും 20 ശതമാനം കൂടുതലായിരിക്കും.
Read More » -
NEWS
ലോകത്തില്‍ ഏറ്റവും ശാന്തിയും സമാധാനവുമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 135 -ാം സ്ഥാനത്ത്
ഡല്‍ഹി: ലോകത്തില്‍ ഏറ്റവും ശാന്തിയും സമാധാനവുമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടു.പട്ടിക പ്രകാരം ഇന്ത്യയുടെ റാങ്ക് 135 ആണ്. ഭീകരാക്രമണങ്ങളും ആഭ്യന്തരകലാപം കൊണ്ടും കുപ്രസിദ്ധമായ അഫ്ഗാനിസ്ഥാനാണ് 163-മത്തെ റാങ്ക് നേടി പട്ടികയില്‍ ഏറ്റവും അവസാനം ഇടം പിടിച്ചിരിക്കുന്നത്. ഒരോ രാജ്യങ്ങളിലെയും സമാധാന സൂചിക അഥവാ ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് പ്രകാരം, ഏറ്റവും സമാധാനപരമായ ജീവിതം നയിക്കാന്‍ സാധിക്കുന്ന രാജ്യം ഐസ്ലാന്‍ഡ് ആണ്. പീസ് ഇന്‍ഡക്സ് പ്രകാരം രണ്ടാമത്തെ സമാധാനപരമായ രാജ്യം ന്യൂസിലാന്‍ഡ് ആണ്. യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോയുടെ സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്ലിക്റ്റ് സ്റ്റഡീസ് നടത്തുന്ന പഠനങ്ങളില്‍ നിന്നാണ് ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്.
Read More » -
NEWS
അഞ്ചു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ പോസ്റ്റ്മാൻ വീട്ടിലെത്തും
തിരുവനന്തപുരം: അഞ്ചു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മുഖേന സംവിധാനം. കുഞ്ഞുങ്ങളുടെ ആധാറെടുക്കാന്‍ പോസ്റ്റുമാന്‍ വീട്ടിലെത്തും. മുതിര്‍ന്നവരുടെ മൊബൈല്‍ നമ്ബര്‍ അപ്‌ഡേഷനും പോസ്റ്റുമാന്‍ വഴി ചെയ്യാനാകും. ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമായ സ്മാര്‍ട്ട് ഫോണും ബയോമെട്രിക് സംവിധാനവുമുള്ള 1,30,000ല്‍ പരം പോസ്റ്റുമാന്‍, ഗ്രാമീണ ഡാക് സേവകന്മാരും 650 ഐപിപിബി ബ്രാഞ്ചുകളുമടങ്ങുന്ന വിപുലമായ ശൃംഖല വഴിയാണ് ഈ സേവനം. സബ് പോസ്റ്റ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസുകളിലും ആധാര്‍ സംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാകും.
Read More » -
Kerala
ഗുരുവായൂർ ആനക്കോട്ടയിൽ എട്ട് ആനകളുടെ കൊമ്പു മുറിക്കുന്നു
ഗുരുവായൂരിലെ ആനക്കോട്ടയിൽ എട്ട് ആനകളുടെ കൊമ്പുകൾ മുറിക്കാൻ തീരുമാനമായി. കൊമ്പുകളുടെ അളവെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. കീഴ്‌ക്കൊമ്പുകാരനായ ജൂനിയർ മാധവൻ ഉൾപ്പെടെയുള്ള ആനകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജൂനിയർ മാധവന്റെ കീഴ്‌ക്കൊമ്പിലേക്ക് മജ്ജ ഇറങ്ങിവരുന്നുണ്ട്. രക്തം വരാൻ സാധ്യതയുള്ളതുകൊണ്ട് കൊമ്പിന്റെ അഗ്രം മാത്രമേ മുറിക്കൂ. ബൽറാം, അയ്യപ്പൻകുട്ടി, അക്ഷയ് കൃഷ്ണ, കൃഷ്ണനാരായണൻ, ഗോകുൽ, അനന്തനാരായണൻ, കീർത്തി എന്നിവയാണ് കൊമ്പുകൾ മുറിക്കുന്ന മറ്റ് ആനകൾ. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. മനോജ് എബ്രഹാം, റെയ്ഞ്ച് ഓഫീസർ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനകളെ പരിശോധിക്കാനെത്തിയത്. കൊമ്പ് മുറിക്കാൻ ചുമതലപ്പെട്ട സ്മിതേഷിന്റെ സാന്നിധ്യത്തിൽ കൊമ്പുകളുടെ അളവെടുത്തു. അടുത്തമാസം കൊമ്പുകൾ മുറിച്ചുതുടങ്ങും. ഒന്നോ രണ്ടോ വർഷം കൂടുമ്പോഴാണ് ആനകളുടെ കൊമ്പുകൾ മുറിക്കാറ്. കൊമ്പുകൾ മുറിക്കാറായ ആനകളുടെ പട്ടിക അതത് സമയങ്ങളിൽ വനംവകുപ്പിന് നൽകും. അനുമതി ലഭിക്കാൻ മാസങ്ങൾ നീളാറുണ്ട്. ഇപ്പോൾ അനുമതി ലഭിച്ച ആനകൾക്കായി അപേക്ഷ കൊടുത്തത് ആറുമാസം മുമ്പാണ്.
Read More » -
Kerala
ബാൽക്കണിയിലെ പച്ചക്കറി കൃഷി വിഷ രഹിതം, ആദായകരം; ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ
ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും സ്വന്തമായി കൃഷി ഭൂമി ഇല്ലാത്തവർക്കും ബാല്‍ക്കണികൃഷിയിലൂടെ വീട്ടിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തമായി ഉണ്ടാക്കാം. വിഷാംശങ്ങൾ അടങ്ങാത്ത പച്ചക്കറികൾ കഴിക്കാം, പണവും ലാഭിക്കാം. കൃഷിസ്ഥലത്ത് മണ്ണ് ഉഴുതുമറിച്ച് വളമിട്ട് വളര്‍ത്തുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ബാല്‍ക്കണിയിലെ ചെറിയ സ്ഥലത്ത് മനോഹരമായി വളര്‍ത്തി വിളവെടുക്കാം. കൂടാതെ, മനുഷ്യാധ്വാനവും യന്ത്രങ്ങളുടെ ഉപയോഗവും കാര്യമായി കുറച്ചുകൊണ്ടുതന്നെ കൃഷി ചെയ്യാവുന്ന സംവിധാനവും ബാല്‍ക്കണിലെ പച്ചക്കറി തോട്ടത്തിലൂടെ സാധ്യമാണ്. ഉഴുതുമറിച്ച് കൃഷി ചെയ്യുമ്പോഴുണ്ടാകുന്ന വെള്ളം ഉപയോഗവും, വളപ്രയോഗവും ഗണ്യമായി കുറച്ചുകൊണ്ട് നല്ല വിളവുകളുണ്ടാക്കാം. ബാല്‍ക്കണികളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ കൃഷിരീതി ബയോ ഇന്റന്‍സീവ് ഗാര്‍ഡനിങ്ങ് ആണ്. മണ്ണിലെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ചെടികളുടെ വേരുകള്‍ മണ്ണിലേക്ക് ആഴത്തിലിറങ്ങാനും കൂടുതല്‍ വെള്ളവും പോഷകങ്ങളും വലിച്ചെടുക്കാനും ഈ രീതിയിലുള്ള കൃഷിയിലൂടെ കഴിയും. അടുക്കളയിലെ പച്ചക്കറികളുടെ അവശിഷ്ടങ്ങളും ഉണങ്ങിയ ഇലകളും ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മ്മിച്ച് ചെടികള്‍ക്ക് വളമാക്കാം. രണ്ടു വ്യത്യസ്ത തരം വളര്‍ച്ചാ സ്വഭാവമുള്ള പച്ചക്കറികള്‍ ബയോ…
Read More » -
Kerala
മഴക്കു ശമനം ഇല്ല..
കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യുനമർദ്ദപാത്തി നിലനിൽക്കുന്നതിന്റെ ഫലമായി അടുത്ത നാല് ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴയുണ്ടാകും. ജൂലൈ 22 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
LIFE
അച്ഛനും മകനുമായി തമ്പി ആന്റണിയും ബാബു ആന്റണിയും ….. ഹെഡ്മാസ്‌റ്റർ ജൂലായ് 29-ന്
ചാനൽ ഫൈവ് ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത “ഹെഡ്മാസ്റ്റർ ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ . ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യ നാളുകളിൽ, സ്കൂൾ അദ്ധ്യാപകർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തിൽ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരദ്ധ്യാപകന്റെ ജീവിതകാഴ്ച്ചകളിലൂടെയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. ഹെഡ്മാസ്റ്ററായി തമ്പി ആന്റണിയും ഹെഡ്മാസ്‌റ്ററുടെ മകനായി ബാബു ആന്റണിയും വേഷമിടുന്നു. ഒപ്പം ദേവി (നടി ജലജയുടെ മകൾ ), സഞ്ജു ശിവറാം , ജഗദീഷ് , മധുപാൽ, പ്രേംകുമാർ , ശങ്കർ രാമകൃഷ്ണൻ , ബാലാജി, ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ), കാലടി ജയൻ , പൂജപ്പുര രാധാകൃഷ്ണൻ , ശിവൻ സോപാനം, പ്രതാപ്കുമാർ , മഞ്ജുപിള്ള , സേതുലക്ഷ്മി, മിനി,…
Read More » -
Kerala
അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയ രണ്ട് അദ്ധ്യാപകര്‍ അറസ്റ്റില്‍. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അദ്ധ്യാപകരെയാണ് പൊലീസ് അറസ്റ്റ് ചെയതത് . നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒബ്‌സര്‍വര്‍ ഡോ ഷംനാദ്, സെന്റര്‍ കോഡിനേറ്റര്‍ പ്രൊഫ പ്രിജി കുര്യന്‍ ഐസക് എന്നിവരാണ് അറസ്റ്റില്‍ ആയത്.അടിവസ്ത്രം അടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്ന് പൊലീസിന് തെളിവ് ലഭിച്ചു. ആയുര്‍ മാര്‍ത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു ഇവര്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്‍ടിഎ നിയോഗിച്ച കമ്മീഷനും വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.
Read More »