IndiaNEWS

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ സോണിയ ഇ ഡി ഓഫീസില്‍ ഹാജരാകും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്.ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇ ഡി അറിയിച്ചിരുന്നെങ്കിലും ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയായിരുന്നു.

അതേസമയം കോണ്‍ഗ്രസ് എം പിമാര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. മറ്റ് പ്രതിപക്ഷപാര്‍ട്ടികളോട് സമരത്തെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

Back to top button
error: