തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിൽ 3,762 പ്രൈമറി (എല്‍.പി/ യു.പി) സ്കൂൾ അദ്ധ്യാപകരുടെ ഒഴിവുകള്‍.വിവരം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയില്‍ നിന്നാണ്- 978.തിരുവനന്തപുരത്ത് 573 ഒഴിവുകളുണ്ട്.
പ്രൈമറി സ്‌കൂള്‍ ഉള്‍പ്പെടെ പലയിടത്തും അദ്ധ്യാപക ഒഴിവുകള്‍ വ്യാപകമാണെന്നും താത്കാലികക്കാരെ നിയമിച്ച് ഒഴിവുകള്‍ നികത്തുന്നില്ലെന്നും പരാതി വ്യാപകമാകുന്നതിനിടെയാണ് മന്ത്രി തന്നെ നിയമസഭയില്‍ ഒഴിവുകളുടെ കണക്ക് അവതരിപ്പിച്ചത്.