NEWS

അഞ്ചു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ പോസ്റ്റ്മാൻ വീട്ടിലെത്തും

തിരുവനന്തപുരം: അഞ്ചു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മുഖേന സംവിധാനം.

കുഞ്ഞുങ്ങളുടെ ആധാറെടുക്കാന്‍ പോസ്റ്റുമാന്‍ വീട്ടിലെത്തും. മുതിര്‍ന്നവരുടെ മൊബൈല്‍ നമ്ബര്‍ അപ്‌ഡേഷനും പോസ്റ്റുമാന്‍ വഴി ചെയ്യാനാകും.

 

Signature-ad

 

 

ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമായ സ്മാര്‍ട്ട് ഫോണും ബയോമെട്രിക് സംവിധാനവുമുള്ള 1,30,000ല്‍ പരം പോസ്റ്റുമാന്‍, ഗ്രാമീണ ഡാക് സേവകന്മാരും 650 ഐപിപിബി ബ്രാഞ്ചുകളുമടങ്ങുന്ന വിപുലമായ ശൃംഖല വഴിയാണ് ഈ സേവനം. സബ് പോസ്റ്റ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസുകളിലും ആധാര്‍ സംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാകും.

Back to top button
error: