Month: July 2022

  • Careers

    ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ കോഴ്‌സുമായി ബിഎസ്എന്‍എല്‍

    തിരുവനന്തപുരം: ബി എസ് എന്‍ എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ കോഴ്സിന് തിരുവനന്തപുരത്തെ കൈമനത്തുള്ള ബി.എസ്.എന്‍.എല്‍ റീജണല്‍ ടെലികോം സെന്റര്‍ (ആര്‍ ടി ടി സി ) അപേക്ഷകള്‍ ക്ഷണിക്കുന്നു. ഒരു മാസം ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്സില്‍ തിരുവനന്തപുരത്തുള്ള ബി എസ് എന്‍ എല്‍ ആര്‍ടിടിസിയില്‍ വച്ചുള്ള പരിശീലനവും വിവിധ ബി.എസ്.എന്‍.എല്‍ യൂണിറ്റുകളില്‍ വച്ചുള്ള പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കുന്നതാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്ത് മികച്ച പരിശീലനവും പ്രവൃത്തി പരിചയം ഉണ്ടാക്കുവാനും, ബി.എസ്.എന്‍.എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുവാനും ഈ ട്രെയിനിംഗ് ഉപകരിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. അടുത്ത ബാച്ച് ജൂലൈ 25 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും http://rttctvm.bnsl.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  

    Read More »
  • India

    എസ്.ബി.ഐ വില്ലേജ് കണക്ട്, ഇടപാടുകാരിലേക്ക് പണമിടപാടിനൊപ്പം ഹൃദയമിടപാട് എന്ന ആശയം പ്രാവർത്തികമാക്കുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

    സ്റ്റേറ്റ് ബാങ്ക് എപ്പോഴും. എവിടെയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ എല്ലാ റീജിയണിലെയും ജീവനക്കാർ, ഇടപാടുകാരുടെ നാട്ടിൽ അവർക്കൊപ്പം ഒരു ദിവസം ചെലവിടുന്ന പരിപാടിയാണ് എസ്.ബി.ഐ വില്ലേജ് കണക്ട്. എസ്.ബി.ഐ യുടെ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കിട്ട രമണ ബായിറെഡ്ഢി നേതൃത്വത്തിൽ പ്രസ്തുത പരിപാടിയ്ക്ക് മൂന്ന് നെറ്റ് വർക്ക്‌ ജനറൽ മാനേജർമാരായ വി സീതാരാമൻ, ശിവദാസ് ടി, ശേഷു ബാബു പല്ലേ എന്നിവർ വിവിധ മേഖലകളിലായി നേതൃത്വം നൽകുന്നു. ഈ പരിപാടിയിൽ എസ്.ബി.ഐ യുടെ കേരളത്തിലെ എല്ലാ റീജിയണുകളിലേയും ജീവനക്കാരും പങ്കെടുക്കുന്നു. കേരളത്തിലെ 29 മേഖലകൾ കേന്ദ്രീകരിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 22 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ തുടങ്ങുന്ന പ്രോഗ്രാം 23 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിവരെ നീണ്ടു നിൽക്കുന്നു. ആദ്യ ദിവസം ബാങ്കിലെ ഇടപാടുകാരെ ആദരിക്കൽ, ബാങ്കിന്റെ സി എസ് ആർ പ്രവർത്തനങ്ങൾ, കലാപരിപാടികൾ, കമ്മ്യൂണിറ്റി ഡിന്നർ എന്നിവ നടത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ…

    Read More »
  • Crime

    വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ പ്രേരിപ്പിച്ചെന്ന കേസ്: ടി പി നന്ദകുമാറിന് ജാമ്യം

    കൊച്ചി: വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമുള്ള സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റിലായ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന് ജാമ്യം. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഏപ്രിലില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വച്ചാണ് സംഭവം നടന്നത്. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് ക്രൈം നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി. അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ സ്ഥാപനം വിട്ടു എന്നാണ് ജീവനക്കാരിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ പോലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നന്ദകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

    Read More »
  • NEWS

    പ്രാണൻ രക്ഷിക്കാനുള്ള അപൂര്‍വ ഗ്രൂപ്പ് രക്തം ദാനം ചെയ്യാൻ 4 പേര്‍ കേരളത്തില്‍നിന്ന് സൗദിയിലേക്കു വിമാനം കയറി

    ഒരു ഇളം ജീവൻ രക്ഷിക്കാനായി സ്നേഹവും കാരുണ്യവും കൈമുതലായ 4 പേര്‍ കേരളത്തില്‍നിന്ന് സൗദിയിലേക്കു വിമാനം കയറി. സൗദി പൗരന്റെ കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിന് അപൂര്‍വ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനാണ് ബ്ലഡ് ഡോണേഴ്‌സ് കേരള അംഗങ്ങളായ ജലീന മലപ്പുറം, മുഹമ്മദ് ഫാറൂഖ് തൃശൂര്‍, മുഹമ്മദ് റഫീഖ് ഗുരുവായൂര്‍, മുഹമ്മദ് ഷരീഫ് പെരിന്തല്‍മണ്ണ എന്നിവര്‍ കഴിഞ്ഞദിവസം കരിപ്പൂരില്‍നിന്ന് പുറപ്പെട്ടത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് അടിയന്തരമായി ബോംബെ ഒ പോസിറ്റീവ് രക്തം എത്തിക്കണമെന്ന് സൗദി പൗരനോട് ഡോക്ടര്‍മാർ നിര്‍ദേശിച്ചു. തുടര്‍ന്ന് ബന്ധുകള്‍ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നതിനിടെ വിവരം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട് നാട്ടിലെ ബന്ധുക്കളുമായും ബ്ലഡ് ഡോണേഴ്‌സ് കേരള ഭാരവാഹികളുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് ബിഡികെ കേരള വൈസ് പ്രസിഡന്റ്‌ സലീം വളാഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ളവരെ കണ്ടെത്തിയത്. വിവരം അറിയിച്ചതോടെ നാല് പേരും സൗദിക്ക് പുറപ്പെടാൻ സമ്മതിക്കുകയായിരുന്നു.

    Read More »
  • Kerala

    വാട്ട്‌സ്ആപ് ചാറ്റ് ചോര്‍ച്ചയില്‍ ഷാഫിക്കെതിരേ ദേശീയ നേതൃത്വത്തിന് കത്തയച്ചു; പിന്നാലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

    തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരേ ദേശീയ നേതൃത്വത്തിന് കത്തയച്ചതിനു പിന്നാലെ രണ്ട് വൈസ് പ്രസിഡന്റുമാരെ യൂത്ത് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് നിരന്തരമായി ചാറ്റുകള്‍ ചോരുകയാണെന്നും ഇക്കാര്യം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നടപടിയെടുക്കുന്നില്ലെന്നും പരാതിപ്പെട്ട എന്‍എസ് നുസൂറിനും എസ്എം ബാലുവിനും ആണ് സസ്‌പെന്‍ഷന്‍. അതേസമയം നടപടി ചാറ്റ് ചോര്‍ച്ചയില്‍ ആണോ എന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഇരുവരും നേരത്തെ മുതല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പറയുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. യൂത്ത് കോണ്‍ഗ്രസില്‍ ഷാഫി പറമ്പില്‍ വിരുദ്ധ ചേരിയിലാണ് നുസൂറും ബാലുവും. ഇന്നലെയാണ് എന്‍ എസ് നുസൂറും എസ് എം ബാലുവും ഉള്‍പ്പെടെ 12 സംസ്ഥാന നേതാക്കള്‍ ഷാഫി പറമ്പിലിനെതിരെ ദേശീയ അധ്യക്ഷന് കത്ത് നല്‍കിയത്. ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് നിരന്തരമായി ചാറ്റുകള്‍ ചോരുകയാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇക്കാര്യം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ്…

    Read More »
  • India

    “വയോധികനായ പിതാവ് വേറെ താമസിച്ചാലും പരിപാലിക്കേണ്ട ഉത്തരവാദിത്വം മകനുണ്ട്, ഒഴിഞ്ഞുമാറാനാവില്ല,” സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

    വാർധക്യം എന്നത്‌ ചിലർക്കുമാത്രം വരുന്ന ഒരവസ്ഥയല്ല. ഈ ഭൂമിയിൽ പിറന്ന എല്ലാ മനുഷ്യരും നടന്നടുക്കുന്നത് അങ്ങോട്ടുതന്നെയാണ്.  കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം ഏറ്റവും ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ബോംബെ ഹൈക്കോടതിയുടെ പ്രസക്തമായ ഒരു വിധി വന്നത്. വൃദ്ധനും രോഗിയുമായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് ബോംബെ ഹൈക്കോടതി വിധിച്ചത്. വീട്ടിൽ നിന്ന് അകന്നു കഴിയുന്ന പിതാവിനെ സംരക്ഷിക്കാനാവില്ല എന്നാ മകൻ്റെ വാദം കോടതി അംഗീകരിച്ചില്ല. മകനോടൊപ്പം ജീവിച്ചാലേ പിതാവിന് ജീവനാംശം നല്‍കൂ എന്ന് വ്യവസ്ഥ വെക്കാനും കഴിയി​ല്ലെന്ന് കോടതി വ്യക്തമാക്കി. മകന്‍ ഹരിഭാവു ബേഡ്കെ ജീവനാംശം നൽകണം എന്നാവശ്യപ്പെട്ട് പിതാവ് ജഗന്നാഥ് ബേഡ്കെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജഡ്ജി വിഭ കങ്കന്‍വാടി വിധി പറഞ്ഞത്. പ്രതിമാസം 3000 രൂപ പിതാവിന് നല്‍കണമെന്ന് മകനോട് കോടതി ഉത്തരവിട്ടു. “അച്ഛനെ പരിപാലിക്കുന്നതിനുള്ള…

    Read More »
  • Kerala

    പ്ലസ് ടു വിദ്യാര്‍ഥി സ്റ്റേ കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചു

    ഇടുക്കി: ബൈസണ്‍വാലിയില്‍ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റു പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈസണ്‍വാലി റ്റീ കമ്പനി സ്വദേശി പാറക്കല്‍ ശ്രീജിത്ത് ആണ് മരിച്ചത്. ക്ലബ്ബില്‍ ക്യാരംസ് കളിക്കിടെ പ്രാഥമികാവശ്യത്തിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ബൈസണ്‍വാലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് ശ്രീജിത്ത്. ഷോക്കേറ്റതിനെ തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.  

    Read More »
  • Kerala

    ആരുടെയും കണ്ണ് നനയിക്കുന്ന ഒരു കഥ, അന്ന് സർക്കാർ ദത്തെടുത്ത നാലാംക്ലാസ് വിദ്യാർഥി ഇന്ന് മാവേലിക്കര എം.എൽ.എ

    സ്വന്തം കഥ പറഞ്ഞ് എം.എസ് അരുൺകുമാർ എംഎൽഎ നിയമസഭയിൽ ചെയ്ത പ്രസം​ഗം ‘നിങ്ങളറിയുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇടതുപക്ഷം നടത്തിയ ഇടപെടലുകളെകുറിച്ച് മാവേലിക്കര എം.എൽ.എ, എം.എസ് അരുൺകുമാർ നിയമസഭയിൽ നടത്തിയ ഹൃദയം തൊട്ട പ്രസംഗം: ”നാലാംക്ലാസ് പാസായ മകനോട് ഇനിയങ്ങോട്ട് പഠിപ്പിക്കാൻ വഴിയില്ലാത്തതിനാൽ പഠിത്തം നിറുത്തിക്കോളാനാണ് നിസ്സഹായനായ അച്ഛൻ പറഞ്ഞത്. ആ മകനെയാണ് സർക്കാർ ദത്തെടുത്തത്. ഇടതുപക്ഷം അവനെയിപ്പോൾ മാവേലിക്കരയിൽ മത്സരിപ്പിച്ച് ജയിപ്പിച്ചിരിക്കുന്നു…” എം.എസ്. അരുൺകുമാർ എം എൽ എയുടെ വാക്കുകൾ ഇങ്ങനെ: “നിരവധിയായ സാമ്പത്തിക പ്രശ്നങ്ങൾ പട്ടികജാതി വിഭാഗങ്ങൾ അനുഭവിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു നേരത്തെ. ഇപ്പോഴുള്ള സാഹചര്യം പോലെ അല്ല അന്ന്, അതിൽ ഒരു നാലാം ക്ലാസ് വിദ്യാർത്ഥിയുടെ കഥ സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണിപ്പോൾ. അന്നത്തെ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് അഞ്ചാം ക്ലാസിലേക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. അച്ഛനോട് നാലാം ക്ലാസ് പൂർത്തിയായപ്പോൾ അവൻ പറഞ്ഞത് ‘അച്ഛാ എനിക്ക് അഞ്ചാം ക്ലാസ്സിൽ പഠിക്കാൻ…

    Read More »
  • NEWS

    ഭർത്താവ് മരിച്ച സ്ത്രീയുടെ ഭവനവായ്പ എഴുതിത്തള്ളാന്‍ എസ്ബിഐയോട് (SBI) കോടതി നിര്‍ദേശം

    ബംഗളൂരു: കോവിഡിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീയുടെ ഭവനവായ്പ എഴുതിത്തള്ളാന്‍ എസ്ബിഐയോട് (SBI) കോടതി നിര്‍ദേശം. ബംഗളൂരുവിലെ ഉപഭോക്തൃ കോടതിയാണ് (consumer court) 54.09 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളാന്‍ ഉത്തരവിട്ടത്. കൂടാതെ, ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ വ്യവഹാര ചെലവും നല്‍കാനും എസ്‌ബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.  ധരണി എന്ന 36 കാരിയാണ് വായ്പ എഴുതിത്തള്ളണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ബാങ്കിന്റെ അനാസ്ഥ മൂലം സാമ്ബത്തികമായും മാനസികമായും താന്‍ ബുദ്ധിമുട്ടിലായെന്നും ധരണി പറഞ്ഞു. എസ്ബിഐ വൈറ്റ്ഫീല്‍ഡ് ബ്രാഞ്ചിനെതിരെയായിരുന്നു പരാതി. 2021 മെയ് 20 ന് ഭര്‍ത്താവ് രൂപേഷ് റെഡ്ഡി മരിച്ചതിനെത്തുടര്‍ന്ന്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെയും ചെലവ് വഹിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധരണി കമ്മീഷനെ സമീപിച്ചത്. ഭവന വായ്പയായിരുന്നു ഇവരെടുത്തിരുന്നത്.

    Read More »
  • NEWS

    യുവതിയുടെ മരണം; ഭർത്താവിനും സഹോദരിക്കുമെതിരെ കേസ്

    എരുമേലി: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ സഹോദരിക്കുമെതിരെ കേസ്‌. ഏപ്രില്‍ 19 ന്‌ കനകപ്പലം മലയില്‍പീടികയില്‍ ശശികുട്ടന്റെ മകള്‍ ശില്‍പ്പ (23)യാണു കോഴിക്കോട്‌ കുന്നംമംഗലം കൊളായിത്താഴത്തുള്ള ഭര്‍ത്താവിന്റെ വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്‌. രണ്ട്‌ വര്‍ഷം മുന്‍പാണ്‌ ശില്‍പ്പയുടെയും വിപിന്‍ദാസിന്റെയും വിവാഹം നടന്നത്‌. ഇവര്‍ക്ക്‌ ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്‌. ഏപ്രില്‍ 16 ന്‌ ദമ്ബതികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.ഇതോടെ ശിൽപ്പയുടെ വീട്ടുകാർ കുന്ദമംഗലം പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയും നല്‍കി.പിന്നീട്‌ സ്റ്റേഷനിൽ ഒത്തുതീർപ്പായി വീട്ടുകാർ മുടങ്ങിയതിന് പിന്നാലെ ശിൽപ്പയുടെ മരണ വിവരമാണ്‌ അറിയുന്നത്.  ആശുപത്രിയിലോ സംസ്‌കാര ചടങ്ങിലോ ശില്‍പ്പയുടെ ഭര്‍ത്താവോ, ഭര്‍ത്താവിന്റെ ബന്ധുക്കളോ എത്തിയില്ലെന്നും ശിൽപ്പയുടെ വീട്ടുകാർ ആരോപിച്ചു. ഭര്‍ത്താവ്‌ വിപിന്‍ദാസ്‌ (30), ഇയാളുടെ സഹോദരി വിസ്‌മയ എന്നിവര്‍ക്കെതിരേ ഗാര്‍ഹികപീഡനം ആത്മഹത്യ പ്രേരണകുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

    Read More »
Back to top button
error: