NEWS

ചെന്നൈ-ചിങ്ങവനം; ശബരിമല തീർത്ഥാടനത്തിന് സ്വകാര്യ ട്രെയിൻ സർവീസ്

ചെന്നൈ: ശബരിമല തീര്‍ത്ഥാടന സൗകര്യാര്‍ത്ഥം സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായ ഭാരത് ഗൗരവ് ട്രെയിന്‍ ആണ് സര്‍വീസ് നടത്തുന്നത്.

ഓഗസ്‌റ്റ് 18നും സെപ്‌തംബര്‍ 17നും ഒക്ടോബര്‍ 20നും നവംബര്‍ 17നും ഡിസംബര്‍ ഒന്നിനും 15നും സര്‍വീസ് നടത്തുമെന്ന് ഭാരത് ഗൗരവ് സ്വകാര്യ തീവണ്ടികള്‍ ഓടിക്കുന്ന സൗത്ത് സ്റ്റാര്‍ റെയിലിന്റെ പ്രോജക്‌ട് ഓഫീസര്‍ എസ്. രവിശങ്കര്‍ അറിയിച്ചു.

 

Signature-ad

 

ചെന്നൈയില്‍നിന്ന് ചിങ്ങവനം റെയില്‍വേ സ്റ്റേഷനിലേക്കാണ് സര്‍വീസ് ഉണ്ടായിരിക്കുക. ലോക്കോ പൈലറ്റും ഗാര്‍ഡും റെയില്‍വേയുടേത് തന്നെയാകും. റെയില്‍വേയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച്‌ ഓടിക്കുന്ന ഭാരത് ഗൗരവ് തീവണ്ടിയുടെ നിരക്ക് തത്കാല്‍ ടിക്കറ്റിനെക്കാളും 20 ശതമാനം കൂടുതലായിരിക്കും.

Back to top button
error: