പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയ രണ്ട് അദ്ധ്യാപകര്‍ അറസ്റ്റില്‍. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അദ്ധ്യാപകരെയാണ് പൊലീസ് അറസ്റ്റ് ചെയതത് . നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒബ്‌സര്‍വര്‍ ഡോ ഷംനാദ്, സെന്റര്‍ കോഡിനേറ്റര്‍ പ്രൊഫ പ്രിജി കുര്യന്‍ ഐസക് എന്നിവരാണ് അറസ്റ്റില്‍ ആയത്.അടിവസ്ത്രം അടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്ന് പൊലീസിന് തെളിവ് ലഭിച്ചു.
ആയുര്‍ മാര്‍ത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു ഇവര്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്‍ടിഎ നിയോഗിച്ച കമ്മീഷനും വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.