ഡല്‍ഹി: ലോകത്തില്‍ ഏറ്റവും ശാന്തിയും സമാധാനവുമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടു.പട്ടിക പ്രകാരം ഇന്ത്യയുടെ റാങ്ക് 135 ആണ്. ഭീകരാക്രമണങ്ങളും ആഭ്യന്തരകലാപം കൊണ്ടും കുപ്രസിദ്ധമായ അഫ്ഗാനിസ്ഥാനാണ് 163-മത്തെ റാങ്ക് നേടി പട്ടികയില്‍ ഏറ്റവും അവസാനം ഇടം പിടിച്ചിരിക്കുന്നത്.
ഒരോ രാജ്യങ്ങളിലെയും സമാധാന സൂചിക അഥവാ ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് പ്രകാരം, ഏറ്റവും സമാധാനപരമായ ജീവിതം നയിക്കാന്‍ സാധിക്കുന്ന രാജ്യം ഐസ്ലാന്‍ഡ് ആണ്.
പീസ് ഇന്‍ഡക്സ് പ്രകാരം രണ്ടാമത്തെ സമാധാനപരമായ രാജ്യം ന്യൂസിലാന്‍ഡ് ആണ്. യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോയുടെ സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്ലിക്റ്റ് സ്റ്റഡീസ് നടത്തുന്ന പഠനങ്ങളില്‍ നിന്നാണ് ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്.