NEWS

ഇന്ത്യയുമായുള്ള അതിര്‍ത്തിക്കരികെ ചൈനയുടെ പുതിയ ഗ്രാമവും താമസക്കാരും; മറ്റൊരു ഗ്രാമത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തിക്കരികെ, ഡോക്‌ലാം പീഠഭൂമിക്കു കിഴക്ക് ഒമ്ബതു കി.മീറ്റര്‍ മാറി ചൈന നിര്‍മിച്ച ഗ്രാമത്തില്‍ നിറയെ താമസക്കാരായതായി റിപ്പോര്‍ട്ട്.

ഗ്രാമത്തിലെ ഓരോ വീടിനു മുന്നിലും കാര്‍ നിര്‍ത്തിയിട്ടത് യു.എസ് കേന്ദ്രമായ ‘മാക്സര്‍ ടെക്നോളജീസി’ന്റെ ഉപഗ്രഹചിത്രത്തില്‍ വ്യക്തമാണെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് പറയുന്നു. പാങ്ഡ എന്നാണ് ചൈന ഈ ഗ്രാമത്തിനിട്ട പേര്.

2017ല്‍ ഇന്ത്യ-ചൈന സൈന്യം തമ്മില്‍ 74 ദിവസങ്ങള്‍ നീണ്ട സംഘര്‍ഷമുണ്ടായ ഡോക്‍ലാം പീഠഭൂമി, ഇന്ത്യ-ഭൂട്ടാന്‍-ചൈന ത്രിരാഷ്ട്ര അതിര്‍ത്തിയിലാണ്. ഇവിടെ ആമോ ചു നദിക്കരയില്‍ ചൈന ഭൂട്ടാന്‍ മേഖലയിലേക്കെത്തുന്ന നിര്‍മാണവും നടത്തിയിട്ടുണ്ട്. ഇത് നിര്‍ണായക പ്രദേശത്ത് ചൈനക്ക് ആധിപത്യമുറപ്പിക്കാന്‍ സഹായിക്കും. സിലിഗുരി ഇടനാഴിയിലേക്കുള്ള കാഴ്ചയും ഇവിടെനിന്ന് ലഭിക്കും. പശ്ചിമബംഗാളിലെ സിലിഗുരി വഴിയുള്ള 22 കി.മീറ്റര്‍ മേഖലയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഇതര പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത്.

Signature-ad

 

 

ആമോ ചു നദിക്കരയില്‍ മറ്റൊരു ഗ്രാമത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലുണ്ട്. താഴ്വരക്ക് തെക്ക് മറ്റൊരു ഗ്രാമത്തിന്റെ നിര്‍മാണം നടക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Back to top button
error: