NEWS

മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം;സന്താനങ്ങളില്ലാത്തവരുടെ മിത്രം

തൃശൂരിന്‍റെ സാംസ്കാരിക തനിമയ്ക്കൊപ്പം തലയയുര്‍ത്തി നില്‍ക്കുന്നവയാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. അതില്‍ ഒരു ക്ഷേത്രത്തെപ്പോലും മാറ്റിനിര്‍ത്തുവാനാകില്ലെങ്കിലും കുറച്ചധികം ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ക്ഷേത്രമാണ് മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം. ഇന്ത്യയിലെ തന്നെ അപൂര്‍വ്വമായ വാമനമൂര്‍ത്തി ക്ഷേത്രത്തമാണിത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രമാണ് തൃശൂര്‍ പെരുമ്പിള്ളിശ്ശേരി ജംങ്ഷന് സമീപം സ്ഥിതി ചെയ്യുന്ന മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം. . കേരളത്തിലെ ഏറ്റവും പുരാതന തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനെല്ലൂർ മനക്കാരുടെ പദ്ധതി ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന പത്ത് ക്ഷേത്രങ്ങളില്‍ ഒന്നാണ് മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം. പരശുരാമന്‍ സൃഷ്ടിച്ച 64 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗം കൂടിയാണ് ക്ഷേത്രം.
പെരുമ്പിള്ളി ശ്ശേരിയിലെ ദേശക്ഷേത്രമായാണ് മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം അറിയപ്പെടുന്നത്. ഗണപതി, ഭഗവതി,ചുറ്റമ്പലത്തിനു പുറത്തെ സ്വാമിയാര്‍ എന്നിവരാണ് ഇവിടുത്തെ ഉപദേവതകള്‍.
കേരളത്തില്‍ നിലവിലുള്ള ക്ഷേത്രങ്ങളിലൊരിടത്തും കണ്ടിട്ടില്ലാത്ത പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിനുള്ളത്. . ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയുടെ സങ്കല്പ്പത്തിലാണ് ഇവിടുത്തെ വാമനമൂര്‍ത്തി പ്രതിഷ്ഠയുള്ളത്.
സാധാരണ ക്ഷേത്രങ്ങളിലെപോലെ ആഘോഷങ്ങള്‍ ഇവിടെ പതിവില്ല. വിദ്യാവിജയത്തിനു വലിയ പ്രാധാന്യം നല്കുന്ന ഇവി‌‌ടെ നിത്യപൂജ സമയത്ത് മണി കൊട്ടാറുപോലുമില്ല. ഒരു വിദ്യാർത്ഥിക്ക് തന്‍റെ പഠനത്തിലൊഴിച്ച് മറ്റൊന്നിലും ശ്രദ്ധയോ ആകർഷണമോ വരരുത്‌ എന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ പാലിക്കുന്നത്. പ്രസിദ്ധമായ ഓത്തുകെട്ട് മാത്രമാണ് ഇവിടെ നടക്കുന്ന ആഘോഷം. മംഗല്യസൗഭാഗ്യത്തിനും സന്താനസൗഭാഗ്യത്തിനും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ഫലം ലഭിക്കുമെന്നും വിശ്വാസമുണ്ട്.

Back to top button
error: