ന്യൂഡൽഹി :ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാരുടെ യാത്ര ഇളവുകള്‍ നിബന്ധനകളോടെ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി റയിൽവെ.
ജനറല്‍ കമ്ബാര്‍ട്ട്മെന്റുകളിലും സ്ലീപ്പര്‍ ക്ലാസുകളിലും മാത്രമായി ഇളവുകള്‍ പരിമിതപ്പെടുത്താനും മുതിര്‍ന്ന പൗരന്‍മാരുടെ കുറഞ്ഞ പ്രായപരിധി 70 ആയി ഉയര്‍ത്താനുമാണ് നീക്കം.
.
നേരത്തെ 58 വയസ്സോ അതിന് മുകളിലോ പ്രായമായ സ്ത്രീകള്‍ക്കും 60 വയസ്സ് പൂര്‍ത്തിയായ പുരുഷന്മാര്‍ക്കും യാത്രനിരക്കില്‍ യഥാക്രമം 50, 40 ശതമാനം ഇളവുണ്ടായിരുന്നു. സൗജന്യങ്ങളുടെ പരിധിയില്‍ വരുന്നയാളുകളുടെ എണ്ണം കുറക്കുകയും എ.സി ക്ലാസുകളിലെ ഇളവ് റദ്ദാക്കുകയും ചെയ്യുന്നതോടെ ഈയിനത്തിലുണ്ടായിരുന്ന ഭാരിച്ച ചെലവുകള്‍ കുറക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.