Month: July 2022
-
Crime
യുപിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അധ്യാപകൻ്റെ മർദ്ദനമേറ്റു മരിച്ചു
കാൺപൂർ: ഉത്തർപ്രദേശിൽ ഒമ്പതാം ക്ലാസുകാരൻ അധ്യാപകന്‍റെ മർദ്ദനമേറ്റ് മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് മർദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി ശനിയാഴ്ച്ചയാണ് ദിൽഷാൻ എന്ന പതിനഞ്ചുകാരൻ ഒമ്പതാംക്ലാസിൽ പ്രവേശനം നേടാനായി ആർ എസ് ഇൻറർ കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിയത്. ദിൽഷാൻ വാച്ച് മോഷ്ടിക്കുന്നത് കണ്ടു എന്നാരോപിച്ച് അവിടെ ഉണ്ടായിരുന്ന അധ്യാപകൻ ശിവകുമാർ യാദവ് ,കുട്ടിയെ മുറിയിൽ അടച്ചിട്ട് മർദ്ദിച്ചു എന്നാണ് അച്ഛൻ ജഹാംഗീർ പൊലീസിൽ നൽകിയ പരാതി. വീട്ടിലെത്തിയ ദിൽഷാൻ ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തുവെന്നും കുട്ടിയുടെ ദേഹത്ത് അടികൊണ്ട മുറിവുകളുണ്ടായിരുന്നു എന്നും പരാതിയിൽ പറയുന്നു. കാൺപൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ചയാണ് ദിൽഷാൻ മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കാൺപൂരിൽ അധ്യാപകനെതിരെ വലിയ പ്രതിഷേധം ഉയർന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് കാൺപൂർ എസ് പി കുൻവർ അനുപം സിംഗ് അറിയിച്ചു. എന്നാൽ മരിച്ച ദിൽഷാൻ ക്ഷയരോഗ…
Read More » -
Crime
ബാത്ത്‌റൂമിന് മുകളില്‍ ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍, ‘നല്ലവനായ ഉണ്ണി’ കുടുങ്ങി
ആലപ്പുഴ: വീടിനോട് ചേർന്നുള്ള ബാത്ത് റൂമിന് മുകളിൽ, ഗ്രോബാഗിൽ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ പ്രേംജിത്ത് (25) ആണ് പിടിയിലായത്. മൂന്ന് വർഷത്തോളമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രേംജിത്ത്, തന്റെ ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവിൽ നിന്ന് ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികൾക്ക് 200 സെന്റിമീറ്റർ ഉയരമുണ്ട്. എക്സൈസ് ചേർത്തല റേഞ്ച് ഇൻസ്പ്ക്ടർ വി ജെ റോയിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നായിരുന്നു പരിശോധന. എക്സൈസ് അസി. ഇൻസ്പെക്ടർ എന്മ ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി. മായാജി, ഷിബു പി. ബഞ്ചമിൻ, സിവിൽ ഓഫീസർമാരായ ബി. എം. ബിയാസ്, കെ. എച്ച്. ഹരീഷ്കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രേംജിത്തിനെ റിമാൻഡ് ചെയ്തു.
Read More » -
Crime
ബംഗാൾ മന്ത്രി പാർത്ഥയുടെ സഹായി അർപിതയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ കൂടി കണ്ടെടുത്തു
ദില്ലി: അധ്യാപക നിയമന അഴിമതി കേസില്‍ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായ അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ കൂടി കണ്ടെടുത്തു. ഇഡി നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. നേരത്തെ 20 കോടിയോളം രൂപ കണ്ടെടുത്തിരുന്നു. പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിതയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇഡി പാർത്ഥ ചാറ്റർജിയുടെ വസതിയിലും റെയ്ഡ് നടത്തുകയും ശനിയാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പണം ഒരു മുറിയിൽ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്‍റെ ആളുകളും മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നതെന്നും അർപ്പിത പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ മന്ത്രി തന്‍റെ വീട്ടിൽ വരുമായിരുന്നു. തന്‍റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാർത്ഥ ചാറ്റർജി ഉപയോഗിച്ചത്. ആ സ്ത്രീയും പാർത്ഥ ചാറ്റർജിയുടെ സുഹൃത്താണെന്നും അർപിത മുഖർജി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. മുറിയിൽ എത്ര പണമുണ്ടായിരുന്നുവെന്ന്…
Read More » -
NEWS
ഇറാഖ് പാര്‍ലമെന്‍റ് കയ്യേറി ജനം; തടയാതെ സേന
ബാഗ്ദാദ്: ഇറാഖ് പാര്‍ലമെന്‍റ് കയ്യേറി ജനം. ഷിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്‍റെ അനുയായികളാണ് കയ്യേറിയത്. അതീവ സുരക്ഷാ മേഖലയിലെ കയ്യേറ്റം സേന തടഞ്ഞില്ല. ഇറാന്‍ പിന്തുണയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെയാണ് പ്രതിഷേധം. തൊഴിലില്ലായ്മ രൂക്ഷമായ ഇറാഖില്‍ വിവിധ നഗരങ്ങളില്‍ ജനം തെരുവിലാണ്.
Read More » -
Crime
12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനുനേരെ വെടിയുതിര്‍ത്ത് പൊലീസ്
ദില്ലി : നോയിഡയിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 20കാരനെ വെടിവച്ച് പൊലീസ്. അറസ്റ്റ് ചെയ്ത പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് വെടിയുതിര്‍ത്തത്. പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. മുമ്പും പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഐപിസി സെക്ഷൻ 376 (ബലാത്സംഗം) പ്രകാരവും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമത്തിന്റെ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോയിഡ) രൺവിജയ് സിംഗ് പറഞ്ഞു. പ്രതി പൊലീസ് വാനിൽ നിന്ന് ചാടി ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഓടി. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ അവനെ വളഞ്ഞു. നിലത്തുകിടന്ന കല്ല് ഉപയോഗിച്ച്പ്രതി പൊലീസുകാരെ ആക്രമിച്ചു. ഇതോടെ പ്രതിയുടെ കാലിൽ വെടിയുതിർത്തു. ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഓഫീസർ…
Read More » -
Tech
പ്രതീക്ഷകൾക്ക് മേലെ പറന്ന് 5ജി ലേലം; മൂന്നാം ദിനവും തുടരും
ദില്ലി: ഫൈവ് ജി സ്പെക്ട്രം ലേലം പ്രതീക്ഷകൾക്ക് മേലെ പറന്ന് മുന്നേറുകയാണ്. രണ്ട് ദിനം കൊണ്ട് അവസാനിക്കും എന്നായിരുന്നു കേന്ദ്രത്തിന്‍റെ പ്രതീക്ഷയെങ്കിലും ലേലം വിളി മൂന്നാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ ഒമ്പതാം റൗണ്ട് വരെയാണ് ലേലം നടന്നത്. അതുകൊണ്ടു തന്നെ ലേലം മൂന്നാം ദിനത്തിലേക്ക് കടക്കുകയാണെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ ഓൺലൈൻ ആയാണ് ലേലം നടക്കുക. റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികൾ സജീവമായി ലേലത്തിൽ പങ്കെടുത്തു. ഇന്നലെ നാലായിരം കോടി രൂപയുടെ ലേലം വിളിയാണ് നടന്നത്. ഇതോടെ ഒമ്പതാം റൗണ്ട് വരെയുള്ള ലേലം വിളി 1,49,454 കോടി രൂപയിലേക്ക് ഉയർന്നു. 72 ഗിഗാ ഹെർട്സിലേറെ എയർവേവ്സാണ് ലേലത്തിൽ വെക്കുന്നത്. 5ജി ലേലത്തിന്‍റെ ആദ്യ ദിനം റെക്കോർഡ് വിളിയാണ് നടന്നത്. 1.45 ലക്ഷം കോടി രൂപയാണ് ലേലം വിളിച്ചത്. 8000 കോടി രൂപയെന്ന കേന്ദ്ര…
Read More » -
NEWS
ഐസ്ക്രീമിനെ ചൊല്ലി ഇസ്രായേൽ ഫലസ്തീൻ സംഘർഷം
രക്തരൂക്ഷിത സംഘര്‍ഷങ്ങള്‍ക്കും അധിനിവേശ ശ്രമങ്ങള്‍ക്കും ശേഷം ഇസ്രായേല്‍ -ഫലസ്തീന്‍ പ്രശ്‌നം ഇപ്പോള്‍ ചെന്നുനില്‍ക്കുന്നത് ഒരു ഐസ്‌ക്രീമിലാണ്. അമേരിക്കന്‍ ഐസ്‌ക്രീം കമ്പനിയായ ബെന്‍ ആന്റ് ജെറീസാണ് പുതിയ പ്രശ്‌നത്തിന്റെ കേന്ദ്ര സ്ഥാനത്ത്. കമ്പനിക്കെതിരെ വന്‍ യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇസ്രായേല്‍. കമ്പനിയ്ക്ക് അനുകൂലമായി ഫലസ്തീന്‍ അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ 19-ന് ബെന്‍ ആന്റ് ജെറീസ് കമ്പനിയുടെ ഒരു പത്രക്കുറിപ്പ് വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇസ്രായേല്‍ കൈയേറിയ ഫലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ ഐസ്‌ക്രീം വില്‍പ്പന അവസാനിപ്പിക്കുകയാണ് എന്നായിരുന്നു പത്രക്കുറിപ്പ് വ്യക്തമാക്കിയത്. ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഫലസ്തീന്‍ മേഖലകളായ കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ് ബാങ്കിലെയും ഐസ്‌ക്രീം ഡീലര്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഡീലര്‍ഷിപ്പ് പുതുക്കില്ലെന്നാണ് പത്രക്കുറിപ്പ് വ്യക്തമാക്കിയത്. രാജ്യാന്തര അംഗീകാരമുള്ള ഇസ്രായേലി അതിര്‍ത്തിക്കുള്ളില്‍ പഴയതുപോലെ പ്രവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു. വര്‍ഷങ്ങളായി ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് നിലവില്‍ ബെന്‍ ആന്റ് ജെറീസ് ഇസ്രായേല്‍ എന്ന വിഭാഗമുണ്ട്. ബ്രിട്ടീഷ് ബഹുരാഷ്ട്ര കുത്തകയായ യൂനിലിവറിന്റെ ഉടമസ്ഥതയിലുള്ളതാണ് അമേരിക്കന്‍ കമ്പനിയായ ബെന്‍ ആന്റ്…
Read More » -
NEWS
അറിയാമോ,ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ഈ 12-വയസ്സുകാരനാണ്
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ബാജി റൗത്ത് (Baji Rout ) എന്ന പന്ത്രണ്ട് വയസ്സുകാരനായിരുന്ന ഒഡിഷാ സ്വദേശിയാണ്. ഒഡിഷയിലെ ധെങ്കനാൽ ജില്ലകാരനായിരുന്നു ബാജി. തോണിക്കാരൻ ഹരി റൗട്ടിന്റെ ഏറ്റവും ഇളയ മകൻ.വളരെ ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ട ബാജി റൗതിനെ അമ്മ ജോലി ചെയ്താണ് വളര്‍ത്തിയത്. അമ്മയുടെ കഷ്ടതകള്‍ കണ്ട ബാജി റൗത് ബ്രാഹ്മിണി നദിയില്‍ തോണി തുഴയുന്ന ജോലി ഏറ്റെടുത്തു. ഡെങ്കനാല്‍ രാജാവായ ശങ്കര്‍പ്രതാപ് സിംഗ് ദിയോവിന്റെ ക്രൂരതകള്‍ നിറഞ്ഞ ചെയ്തികള്‍ കണ്ടുകൊണ്ടായിരുന്നു ബാജി റൗത് വളര്‍ന്നത്. ദരിദ്രരായ ആദിവാസികളെയും , ഗ്രാമീണരെയും നികുതി ചുമത്തിയും മറ്റും കഷ്ടപ്പെടുത്തുന്നത് രാജാവിന്റെ രീതിയായിരുന്നു. തന്റെ ചെലവുകള്‍ നികത്തുന്നതിന് രാജാവ് ജനങ്ങളുടെ മേല്‍ നിരന്തരം നികുതികള്‍ ഏര്‍പ്പെടുത്തിക്കൊണ്ടേയിരുന്നു. വൈഷ്ണവ് ചരണ്‍ പട്‌നായ്കിന്റെ നേതൃത്വത്തിൽ രാജാവിന്റെ ദുര്‍ഭരണത്തിനെതിരായി ചെറുത്തു നില്‍പ്പുകള്‍ ആരംഭിച്ച കാലമായിരുന്നു അത്. ക്രുരനായ ധെങ്കനാൽ രാജാവ് ശങ്കർപ്രസാദ് സിംഗ്‌ദേവിനെതിരെ പോരാടാൻ ബൈഷ്ണവ് ചരൻ പട്ടനായക് എന്ന വീര…
Read More » -
NEWS
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയുടെ യഥാർത്ഥ പേര് എന്ത് ? രാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എതെല്ലാം?
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയുടെ യഥാർത്ഥ പേര് ‘ദ്രൗപതി മുർമു’ എന്നായിരുന്നില്ല. ദ്രൗപതി എന്ന പേരിട്ടത് സ്കൂൾ അദ്ധ്യാപകനായിരുന്നു. യഥാർത്ഥ പേര് ‘പുതി’ എന്നായിരുന്നു . ഒഡീഷയിലെ സന്താള്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ദ്രൗപദി മുര്‍മു. സന്താലി വിഭാഗക്കാരിൽ ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ മുത്തശിയുടെ പേരാണ് ഇടുന്നത്. ആൺകുഞ്ഞെങ്കിൽ മുത്തശന്റെ പേരും. അങ്ങനെയാണ് മുർമുവിന് പുതി എന്ന് പേരിട്ടത്. എന്നാൽ സ്കൂൾ കാലഘട്ടമായപ്പോഴേയ്ക്കും അദ്ധ്യാപകരിലൊരാൾ മുർമുവിനെ ദ്രൗപതി എന്ന് വിളിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ പുതി എന്ന് പേര് ഇഷ്ടമല്ലാത്തതിനാൽ മഹാഭാരതത്തിലെ പേര് വിളിക്കുന്നതാണെന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. മുർമുവിന്റെ സ്കൂൾ കാലഘട്ടത്തിൽ മറ്റ് ജില്ലകളിൽ നിന്നുള്ള അദ്ധ്യാപകർ എത്തിയാണ് ഗോത്രവർഗത്തിൽപ്പെട്ട കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് മാറി വന്ന അദ്ധ്യാപകരും , സഹപാഠികളും ദ്രൗപതി എന്ന് വിളിക്കാൻ തുടങ്ങിയതോടെ പേര് ഇതായി മാറുകയായിരുന്നു. ആദിവാസി (tribe) വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ വ്യക്തിയാണ് മുർമു. ഗോത്ര വര്‍ഗ്ഗക്കാര്‍ കൂടുതലുള്ള മയൂര്‍ഭഞ്ജ്…
Read More » -
NEWS
നിർമിച്ച ശിൽപിയുടെ പേരിൽ അറിയപ്പെടുന്ന ഒരേയൊരു ക്ഷേത്രം
തെലങ്കാനയിലെ 800 വർഷം പഴക്കമുള്ള രാമപ്പ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതാണ്. വാറങ്കലിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും അധികാരത്തിലിരുന്ന കാകതീയ രാജവംശത്തിന്റെ ഭരണകാലമായ എഡി 1213 ലാണ് ക്ഷേത്രം നിർമിക്കപ്പെട്ടത്.രുദ്രേശ്വരം ക്ഷേത്രം എന്നു കൂടി പേരുണ്ട്. തെലങ്കാനയിലെ വാറംഗലിൽനിന്ന് 77 കിലോമീറ്ററകലെ പാലംപേട്ട് ഗ്രാമത്തിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാകതീയ രാജാവായ ഗണപതി ദേവയുടെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ സൈന്യാധിപനായ രുദ്രയാണു ക്ഷേത്രനിർമാണത്തിനു നേതൃത്വം നൽകിയത്. ഗണപതി ദേവയുടെ ഭരണകാലം വാറങ്കലിന്റെ സുവർണകാലം എന്നാണ് അറിയപ്പെടുന്നത്. ഈ സമയം സാഹിത്യവും കലയും സംഗീതവുമൊക്കെ മേഖലയിൽ വളർന്നു വികസിച്ചിരുന്നു. രാമലിംഗേശ്വരസ്വാമി എന്ന പേരിൽ പരമശിവനാണു രാമപ്പ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. എന്നാൽ ക്ഷേത്രത്തിന്റെ പേരായ രാമപ്പ എത്തിയത് ക്ഷേത്രം നിർമിച്ച ശിൽപിയിൽ നിന്നാണ്. ഇന്ത്യയിൽ ക്ഷേത്രം നിർമിച്ച ശിൽപിയുടെ പേരിൽ അറിയപ്പെടുന്ന ഒരേയൊരു ക്ഷേത്രമാണ് രാമപ്പ ക്ഷേത്രമെന്ന് തെലങ്കാന സർക്കാരിന്റെ വെബ്സൈറ്റ് പറയുന്നു. ചുരുളഴിയുമ്പോൾ പ്രാചീനകാലത്തെ ഒട്ടേറെ വിസ്മയകരമായ നിർമാണ രീതികൾ ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്. വെള്ളത്തിൽ…
Read More »