പതിവായി അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം ( മറവിരോഗം ) ബാധിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. അല്‍ഷിമേഴ്സ് രോഗം മാത്രമല്ല, എല്ല് തേയ്മാനം, വൃക്ക രോഗം തുടങ്ങി പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും അലൂമിനിയം കാരണമാകുന്നുവെന്നും ഇവരുടെ കണ്ടെത്തലുകളിൽ ഉണ്ട്.
അലൂമിനിയം പാത്രം നല്ലരീതിയില്‍ ചൂടാകുമ്ബോള്‍ അതില്‍ നിന്ന് മെറ്റല്‍ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ കലരുന്നു. പ്രത്യേകിച്ച് വറുക്കുകയോ, അധികനേരം അടുപ്പത്തിട്ട് തയ്യാറാക്കുകയോ ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍.ഇത് പതിവായി കഴിക്കുന്നതാണ് ശരീരത്തിന് ദോഷമുണ്ടാക്കുന്നത്.അതിനാല്‍ പാചകം ചെയ്യാന്‍ അലൂമിനിയം പാത്രങ്ങളോ ചട്ടികളോ ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമമെന്ന് ഇവർ പറയുന്നു.
റീസൈക്കിള്‍ഡ് സ്‌ക്രാപ്പ് മെറ്റല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന അലുമിനിയ പാത്രങ്ങളാണ് ആഫ്രിക്കയിലും ഏഷ്യയിലും വ്യാപകമായി ഉപയോഗിക്കുന്നത്. വാഹനങ്ങളുടെയും കമ്പ്യൂട്ടറിന്റെയും ഭാഗങ്ങള്‍, ക്യാനുകള്‍, മറ്റ് വ്യാവസായിക അവശിഷ്ടങ്ങള്‍ എന്നിവയാണ് ഈ പാത്രങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഇത് ആളുകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് കണ്ടെത്തൽ.