CareersNEWS

ബി.എസ്.എഫില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

ദില്ലി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) 323 ഹെഡ് കോണ്‍സ്റ്റബിള്‍(എച്ച്‌സി മിനിസ്റ്റീരിയല്‍), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ സ്റ്റെനോഗ്രാഫര്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനകം അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങള്‍

  • തസ്തിക: ഹെഡ് കോണ്‍സ്റ്റബിള്‍ (HC മിനിസ്റ്റീരിയല്‍)
    ഒഴിവുകളുടെ എണ്ണം: 312
    പേ സ്‌കെയില്‍: 25500 81100/ ലെവല്‍-4
  • തസ്തിക: അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ സ്റ്റെനോഗ്രാഫര്‍)
  • ഒഴിവുകളുടെ എണ്ണം: 11
  • പേ സ്‌കെയില്‍: 29200 92300/ ലെവല്‍-5
  • യോഗ്യതാ മാനദണ്ഡം:
    ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ 10+2 ഇന്റര്‍മീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം.
    എഎസ്ഐ (സ്റ്റെനോ): ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്നും ഷോര്‍ട്ട്ഹാന്‍ഡ്/ടൈപ്പിംഗ് സ്‌കില്‍ ടെസ്റ്റിനൊപ്പം 10+2 ഇന്റര്‍മീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം.

 

Gen/OBC/EWSന് 100/ രൂപയാണ് അപേക്ഷ ഫീസ്. SC/ST/Ex-S വിഭാഗത്തിലുള്ളവര്‍ക്ക് ഫീസില്ല. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇ-ചലാന്‍ വഴി ഫീസ് അടയ്ക്കുക. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസിദ്ധീകരണ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ rectt.bsf.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, പ്രമാണ പരിശോധന, ശാരീരിക ക്ഷമത പരീക്ഷ, വിശദമായ മെഡിക്കല്‍ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് തിരഞ്ഞെടുപ്പ്.

Back to top button
error: