Month: July 2022

  • Crime

    അടിപിടിക്കേസില്‍പ്പെട്ടയാളെ കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, തട്ടിയത് ലക്ഷങ്ങൾ; രണ്ടുപേർ അറസ്റ്റിൽ

    മലപ്പുറം: അടിപിടിക്കേസില്‍പ്പെട്ടയാളെ കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. താനൂര്‍ ചെറുപുരക്കല്‍ അസ്‌കര്‍(35), പുറമണ്ണൂര്‍ ഇരുമ്പലയില്‍ സിയാദ് (40) എന്നിവരാണ് അറസ്റ്റിലായത്. വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞമാസം 27ന് പരാതിക്കാരിയുടെ ഭര്‍ത്താവായ ബൈജുവും അനസ് എന്നയാളും വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പൊലീസില്‍ കേസ് നിലനില്‍ക്കേയാണ് പ്രതികള്‍ ബൈജുവിനെ സമീപിച്ചത്. അനസിനെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും 1,27,000 രൂപയോളം കൈക്കലാക്കി. സംഭവത്തില്‍ കബളിപ്പിക്കപ്പെട്ടതെന്നും മനസ്സിലാക്കിയതിനെ തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നാം പ്രതിയായ അസ്‌കറിനെ താനൂര്‍ പൊലീസിന്റെ സഹാത്തോടെയാണ് പിടികൂടിയത്. വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിനെ കൂടാതെ എസ് ഐ മാരായ ഷമീല്‍, ഉണ്ണികൃഷ്ണന്‍. എസ് സി പി ഒമാരായ പത്മിനി, വിനീത് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്…

    Read More »
  • India

    ‘പ്രായമേറെയായി’; വിരമിക്കലിന് തയാറെടുത്ത് മിഗ്-21 വിമാനങ്ങള്‍

    ന്യൂഡല്‍ഹി: മിഗ്-21 പോര്‍വിമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. കാലപ്പഴക്കം ഏറിയതോടെയാണ് നീക്കം. ആകെയുള്ള നാല് മിഗ്-21 സ്‌ക്വാഡ്രനുകളില്‍ ഒന്ന് സെപ്റ്റംബറില്‍ ഒഴിവാക്കും. ശേഷിക്കുന്ന മൂന്നെണ്ണം 2025 ആകുമ്പോഴേക്ക് സേനയുടെ ഭാഗമല്ലാതാകും. മിഗിനു പകരം, തദ്ദേശീയമായി നിര്‍മിച്ച തേജസ് ഉള്‍പ്പെടെ പുതിയ പോര്‍വിമാനങ്ങള്‍ സേനയില്‍ ഉള്‍പ്പെടുത്തും. ”സ്വേഡ് ആംസ്” എന്നറിയപ്പെടുന്ന, ശ്രീനഗര്‍ കേന്ദ്രീകരിച്ചുള്ള 51-ാം സ്‌ക്വാഡ്രനാണു രണ്ടുമാസത്തിനകം സേനയില്‍നിന്ന് ഒഴിവാക്കുന്നത്. പാകിസ്താന്റെ എഫ്-16 വിമാനം വെടിവച്ചിട്ടശേഷം പാക് പട്ടാളത്തിന്റെ പിടിയിലകപ്പെടുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ 51-ാം സ്‌ക്വാഡ്രന്റെ ഭാഗമായിരുന്നു. കഴിഞ്ഞദിവസം രാജസ്ഥാനിലെ ബാര്‍മറില്‍ മിഗ് വിമാനം തകര്‍ന്നുവീണ് രണ്ട് െപെലറ്റുമാര്‍ മരിച്ചിരുന്നു. ഉതര്‍ലായ് വ്യോമതാവളത്തില്‍ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനര്‍ വിമാനമാണ്തകര്‍ന്ന് വീണത്. വിങ് കമാന്‍ഡര്‍ എം റാണ, ഫ്‌െലെറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണു മരിച്ചത്. എന്നാല്‍ മിഗ്-21 വിമാനങ്ങള്‍ ഒഴിവാക്കുന്നത് തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലല്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.…

    Read More »
  • Crime

    തുടര്‍ച്ചയായി പഞ്ചര്‍: സര്‍വീസ് മുടങ്ങി കെ.എസ്.ആര്‍.ടി.സി; ദുരൂഹത

    അടിമാലി: മാങ്കുളത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ തുടര്‍ച്ചയായി പഞ്ചറായി സര്‍വീസ് മുടങ്ങുന്നതില്‍ ദുരൂഹതയെന്ന് ആക്ഷേപം. മാങ്കുളത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസ് ആണ് രണ്ടാം ദിവസവും പഞ്ചറായി സര്‍വീസ് മുടങ്ങിയത്. രാവിലെ 6.10 ന് ആനക്കുളത്തുനിന്നും ആലുവയിലേക്ക് പോകുന്ന ബസ് വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ നോക്കിയപ്പോള്‍ പിന്‍വശത്തെ ടയര്‍ പഞ്ചറായതായി കണ്ടു. അവികസിത മേഖലയായതിനാലും മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരം ആനക്കുളത്തേക്ക് ഉള്ളതിനാലും ടയര്‍ മാറി സര്‍വീസ് തുടരാനായില്ല. മുന്‍വശത്തെ ടയര്‍ പഞ്ചറായി കണ്ടതോടെ വെള്ളിയാഴ്ചയും സര്‍വീസ് മുടങ്ങി. സാമൂഹികവിരുദ്ധര്‍ ടയര്‍ പഞ്ചറാക്കുന്നതാണോ എന്നാണ് ജീവനക്കാരുടെ സംശയം. തുടര്‍ച്ചയായ രണ്ടുദിവസവും സമാന രീതിയില്‍ ടയര്‍ പഞ്ചറായതാണ് സംശയം ഉയര്‍ത്തുന്നത്. ആനക്കുളത്തു നിന്ന് 5.40 ന് ഒരു സ്വകാര്യ ബസ് ആലുവയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. സമയക്രമത്തില്‍ അരമണിക്കൂറിന്റെ വ്യത്യാസമുണ്ടെങ്കിലും മാങ്കുളത്തുനിന്ന് രണ്ട് ബസുകളും പത്ത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഓടുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ സ്വകാര്യ ബസ് ജീവനക്കാരുമായി നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും ജീവനക്കാര്‍…

    Read More »
  • Crime

    ചുഴലി ‘അഭിനേതാവിന്’ മോഷണക്കേസില്‍ രണ്ടുവര്‍ഷം തടവ്

    കട്ടപ്പന: ചുഴലി അഭിനയം നടത്തി ആളുകളെ പറ്റിച്ച് പണം തട്ടിയിരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ രണ്ടുവര്‍ഷം കഠിന തടവിനു ശിക്ഷിച്ച് കോടതി. മരിയാപുരം നിരവത്ത് മഹേഷ് എന്ന ചുഴലി മഹേഷിനെയാണ് കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷിച്ചത്. 2021 ഡിസംബര്‍ 14ന് കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് പണം അപഹരിച്ച കേസിലാണ് ശിക്ഷ. സ്‌കൂളില്‍ മോഷണം നടന്ന വിവരം അറിഞ്ഞ് അതിവേഗം നടത്തിയ അന്വേഷണത്തിലാണ് കട്ടപ്പന ഡിെവെ.എസ്.പി: വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായത്. നിരവധി സ്ഥലങ്ങളില്‍ ചുഴലി അഭിനയിച്ചുവീണ് പണപ്പിരിവ് നടത്തി കബളിപ്പിച്ച് മുങ്ങുന്നതാണ് ഇയാളുടെ പ്രധാന തട്ടിപ്പ്. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസുകള്‍ നിലവിലുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം ഏറെയും. വിവിധ സ്‌കൂളുകളില്‍ നിന്നും ലാപ്‌ടോപ്പുകളും മറ്റ് ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും പണവും അപഹരിച്ചിട്ടുണ്ട്. കോതമംഗലത്ത് എസ്.എന്‍.ഡി.പി മന്ദിരം അടിച്ചുതകര്‍ത്ത കേസിലും പ്രതിയാണ്. സ്വന്തമായി വീടോ മേല്‍വിലാസമോ ഇല്ലാതെ…

    Read More »
  • Local

    ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: കെയുഡബ്ല്യൂജെ കണ്ണൂരില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

    കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും പ്രതിഷേധ സംഗമവും നടത്തി. കണ്ണൂര്‍ പ്രസ് ക്ലബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ടറേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം കെയുബ്ല്യൂജെ സംസ്ഥാന കമ്മിറ്റിയംഗം യു.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ഹാരിസ്, മുന്‍ ജില്ലാ സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റുമാരായ പി. സന്ദീപ്, സബിന പത്മന്‍ , ജോയിന്റ് സെക്രട്ടറി എം.സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. ഗണേഷ്‌മോഹന്‍ , എന്‍.വി. മഹേഷ് ബാബു, ടി.പി. വിപിന്‍ദാസ്, ശ്രീജിത്ത് പരിയാരം, കൃഷ്ണന്‍ കാഞ്ഞിരങ്ങാട് എന്നിവര്‍…

    Read More »
  • India

    ബംഗളൂരു സ്‌പോടന കേസ്: മദനിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍

    ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കേസിലെ 21 പ്രതികള്‍ക്കെതിരെയും പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കേസിലെ അന്തിമവാദം കേള്‍ക്കുന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഫോണ്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാറിന്റെ ആവശ്യം. മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പുതിയ തെളിവുകള്‍ പരിഗണിക്കണോ എന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍…

    Read More »
  • Crime

    അര്‍പ്പിതയുടെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെടുത്ത കാറുകളും രേഖകളും കാണാനില്ല, കടത്തിയതായി സംശയം

    കൊല്‍ക്കത്ത: സ്‌കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടിയും മോഡലുമായ അര്‍പ്പിത മുഖര്‍ജിയുടെ നാല് ആഡംബര കാറുകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത ഡയമണ്ട് സിറ്റി ഫ്‌ലാറ്റില്‍ നിന്നാണ് നാലു കാറുകള്‍ കാണാതായത്. ഓഡി എ-4, ഹോണ്ട സിറ്റി, ഹോണ്‍ സിആര്‍വി, മെഴ്സിഡസ് ബെന്‍സ് കാറുകളാണ് കാണാതായത്. അഴിമതിക്കേസില്‍ അര്‍പ്പിത അറസ്റ്റിലായ അന്നു രാത്രിയാണ് കാറുകള്‍ കാണാതായത്. ഈ കാറുകളില്‍ വന്‍തോതില്‍ പണം കടത്തിയതായാണ് ഇഡി സംശയിക്കുന്നത്. അര്‍പ്പിതയുടെ വെള്ള നിറത്തിലുള്ള മെഴ്സിഡസ് കാര്‍ മാത്രമാണ് ഇഡി പിടിച്ചെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച ഇഡി ഉദ്യോഗസ്ഥര്‍, കാറുകള്‍ കണ്ടെത്തുന്നതിനായി വിപുലമായ തിരച്ചില്‍ നടത്താനാണ് തീരുമാനം. അര്‍പ്പിതയുടെ ഫ്‌ലാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ 50 കോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകളും നിരവധി സ്വര്‍ണക്കട്ടികളും ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു. അര്‍പ്പിതയുടെ ഫ്‌ലാറ്റില്‍ നിന്നും നിരവധി സെക്സ് ടോയ്സും വെള്ളിപ്പാത്രവും കണ്ടെടുത്തിട്ടുണ്ട്. അതിനിടെ, അറസ്റ്റിലായ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സൗത്ത് 24 പര്‍ഗാനയിലെ വീട്ടില്‍ ബുധനാഴ്ച രാത്രി മോഷണം നടന്നു.…

    Read More »
  • Crime

    കൃത്രിമ ലിംഗവുമായി ലൈംഗീക ബന്ധം; സമൂഹത്തിനു ഭീഷണിയെന്ന് ജഡ്ജിയുടെ നിരീക്ഷണം, ട്രാന്‍സ്‌ജെന്‍ഡര്‍ യുവാവിന് 10 വര്‍ഷം തടവ്

    ബ്രിസ്റ്റോള്‍: ബ്രിട്ടനില്‍ കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്ന കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവാവ് വഞ്ചനാ കുറ്റത്തിന് ജയില്‍ശിക്ഷ. 32 കാരനായ തര്‍ജീത് സിങ് എന്ന യുവാവിനാണ് സ്ത്രീകളുടെ പരാതിയില്‍ ശിക്ഷ ലഭിച്ചത്. ഇയാള്‍ കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകയായിരുന്നു. ഇത് മനസിലാക്കിയ ഇയാളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ടു യുവതികളും ഒരു കൗമാരക്കാരിയുമാണ് പരാതി നല്‍കിയത്. ഇയാള്‍ സമൂഹത്തിനു ഭീഷണിയാണെന്ന നിരീക്ഷണത്തോടെയാണ് ജഡ്ജി 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. സ്ത്രീയായി ജനിച്ച തര്‍ജീത് സിങ്ങിന്റെ ആദ്യ പേര് ഹന്ന വാള്‍ട്ടേഴ്‌സ് എന്നായിരുന്നു. പിന്നീട് ഇവര്‍ പുരുഷനായി. വസ്ത്രം ധരിച്ചു മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍, ഇരുട്ടിന്റെ മറവില്‍ കൃത്രിമ ലിംഗം ഉപയോഗിച്ചാണ് ബന്ധപ്പെട്ടിരുന്നതെന്നാണ് കേസ്. ലൈംഗികബന്ധത്തിലൂടെയുള്ള പീഡനം, ശാരീരിക പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഒരു യുവതിയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചത്. സ്ഥിരമായി…

    Read More »
  • NEWS

    ഇന്ത്യാ ചരിത്രം

    1947 ഇന്ത്യാ വിഭജനം ബ്രിട്ടീഷ് ഇന്ത്യ വംശീയാടിസ്ഥാനത്തിൽ  ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടു.വിഭജന കലാപത്തിൽ രണ്ട് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. ഒന്നര കോടിയോളം ജനങ്ങൾ പലായനം ചെയ്‌തു. 1947 – 48 ഒന്നാം കാശ്‌മീർ യുദ്ധം. നാട്ടുരാജ്യമായിരുന്ന ജമ്മു കാശ്‌മീരിന് വേണ്ടി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആദ്യത്തെ യുദ്ധം.ജമ്മു കാശ്‌മീരിലെ മഹാരാജ ഹരിസിംഗ് ഇന്ത്യൻ യൂണിയനിൽ ചേരാൻ കരാർ ഒപ്പിട്ടു. പാകിസ്ഥാന് പരാജയം. വോട്ടവകാശം സ്വാതന്ത്ര്യം കിട്ടിയ ദിവസം മുതൽ ഇന്ത്യ പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കി. അമേരിക്കയ്‌ക്ക് സ്വാതന്ത്ര്യം കിട്ടി 150 വർഷത്തിന് ശേഷമാണ് എല്ലാവർക്കും വോട്ടവകാശം നടപ്പാക്കിയത്.   1951 റെയിൽവേ ദേശസാത്കരണം ഇന്ത്യയിലെ റെയിൽവേ ശൃംഖല ദേശസാത്കരിച്ചു.ഇന്ന് ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യയുടേത്.1.20 ലക്ഷം കിലോമീറ്റർ റെയിൽ പാത.7300 സ്റ്റേഷനുകൾ. 1951 ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ജനാധിപത്യ പ്രക്രിയ.ലോക്‌സഭയിൽ 489 സീറ്റിൽ 364 സീറ്റും നേടിയ കോൺഗ്രസിന് വൻ ഭൂരിപക്ഷം.പണ്ഡിറ്റ് ജവഹർലാൽ…

    Read More »
  • NEWS

    മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതാണ് ?  

    1. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം? Ans: നാഡീകോശം 2. മനുഷ്യശരീരത്തിലെ ശരാശരി താപനില? Ans: 37 ഡിഗ്രി സെൽഷ്യസ് 3.ശരീരത്തിലെ  വലിയ അവയവമേത് ? Ans: ത്വക്ക് 4.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ? Ans: പീനിയൽ ഗ്രന്ഥി 5. ഏറ്റവും വലിയ ഗ്രന്ഥി? Ans: കരള് 6.ഏറ്റവും വലിയ പേശി? Ans: തുടയിലെ പേശി 7. ഏറ്റവും നീളമുള്ള ഞരമ്പ്? Ans: സയാറ്റിക്ഞരമ്പ് 8.മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ? Ans: 23 ജോഡി 9.മനുഷ്യശരീരത്തിലെ മസിലുകളുടെ എണ്ണം ? Ans: 639 10.മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ? Ans: 12  ജോഡി (24 എണ്ണം ) 11.നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ? Ans: 33 12.മനുഷ്യനിൽ സ്ഥിര ദന്തികൾ എത്ര ? Ans: 32 13.ശരീരത്തിന് വേണ്ടി വിറ്റാമിന് എ സംഭരിച്ചു വെക്കുന്നത് എന്ത് ? Ans: കരള് 14.രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കൊച്ചി വലിവ് എന്ത് പേരിൽ അറിയപ്പെടുന്നു ? Ans: ടെറ്റനി 15.മനുഷ്യ ശരീരത്തിൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം ? Ans: അണ്ഡം 16.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ? Ans: പുംബീജം 17.മനുഷ്യ…

    Read More »
Back to top button
error: