Month: July 2022

  • NEWS

    ഉഴിഞ്ഞയുടെ ഔഷധ ഗുണങ്ങൾ 

    കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഉഴിഞ്ഞ. വള്ളിച്ചെടിയായ ഉഴിഞ്ഞ ദശപുഷ്പങ്ങളിൽ പെടുന്ന ഒരു സസ്യം കൂടിയാണ്. ദശപുഷ്പത്തിലെ ഓരോ ചെടിയും ഓരോ ദേവതമാരെയാണ് പ്രതിനിധീകരിക്കുന്നത്. കർക്കിടമാസത്തിൽ സ്ത്രീകൾ  ദശപുഷ്പങ്ങളിൽ ഏതു പുഷ്പമാണോ തലയിൽ ചൂടുന്നത് ആ പുഷ്പത്തിന്റെ ദേവപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ഇന്ദ്രാണിയാണ് ഉഴിഞ്ഞയുടെ ദേവത. ചക്രലത, ഇന്ദ്രവല്ലി, ഇന്ദ്രവല്ലരി  വള്ളിഉഴിഞ്ഞ, കറുത്തകുന്നി, പാലുരുവം, ജോതിഷമതി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇത് സമൂലം ഔഷധയോഗ്യമാണ്. വാതം, മുടികൊഴിച്ചിൽ, പനി, നീർവീഴ്ച, തുടങ്ങിയ രോഗങ്ങൾക്ക് ഉഴിഞ്ഞ ഉപയോഗിച്ചുവരുന്നു  ഉഴിഞ്ഞ യുടെ ഔഷധ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.  ചെവിവേദനയ്ക്ക്  ഉഴിഞ്ഞയുടെ ഇലയുടെ നീര് ചെവിയിൽ ഇറ്റിച്ചാൽ ചെവി വേദന മാറും  മുടികൊഴിച്ചിൽ താരൻ മുതലായവയ്ക്ക്  ഉഴിഞ്ഞയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് എണ്ണകാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടി സമൃദ്ധമായി വളരും. മുടികൊഴിച്ചൽ മാറുന്നതിനും ഈ എണ്ണ വളരെ ഫലപ്രദമാണ്. ഉഴിഞ്ഞയുടെ ഇല അരച്ച് താളിയായി ഉപയോഗിച്ചാൽ തലയിലെ അഴുക്ക് പോകുന്നതിനും.…

    Read More »
  • NEWS

    മുഷിഞ്ഞതും കീറിയതുമായ കറൻസി നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കാം  ?

    നോട്ട് മുഷിഞ്ഞാലും, ചെറിയ കീറൽ വന്നാലും പൊതുവിൽ ആരും ഏറ്റെടുക്കാറില്ല. ഈ എടുക്കാത്ത നോട്ട് തലയിലാവുമോ എന്നാണ് പലരുടെയും ഭയം. എന്നാൽ നോട്ട് കീറിയാൽ പോലും ഇതിന് മൂല്യം നഷ്ടപ്പെടില്ലെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. മാറ്റിയെടുക്കാവുന്ന നോട്ടിൽ എന്തൊക്കെ പ്രശ്നങ്ങളാണ് പൊതുവെ പരിഗണിക്കുന്നതെന്ന് നോക്കാം. തുടര്‍ച്ചയായ ഉപയോഗം മൂലം മുഷിഞ്ഞ നോട്ടുകളും , എല്ലാ സവിശേഷതകളുമുള്ള ടേപ്പ് ഒട്ടിച്ചനേട്ടുകളും മാറ്റിയെടുക്കാം. നിറം മങ്ങല്‍, സാധാരണ തേയ്മാനം , ദ്വാരങ്ങള്‍ എന്നിവ പരിഗണിക്കും. ഉപയോഗം മൂലം മുറിഞ്ഞതോ, എണ്ണയില്‍ വീണോ, മഷിയില്‍ വീണോ മുഷിഞ്ഞവയും മാറ്റിയെടുക്കാം. എന്നാല്‍ കറന്‍സി നോട്ടുകളുടെ മുകളില്‍ മതപരമോ , രാഷ്ട്രീയമോ ആയ മുദ്രാവാക്യങ്ങള്‍ എഴുതിയാല്‍ ഇവ നിയമപരമായി അസാധുവാണ്. മുഷിഞ്ഞതോ , കീറിയതോ ആയ നോട്ടുകൾ ബാങ്ക് ബ്രാഞ്ചുകളിലോ , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇഷ്യൂ ഓഫീസുകളിലോ നല്‍കി മാറ്റിയെടുക്കാം. എന്നാല്‍ ഇവ കള്ള നോട്ടുകളാകാന്‍ പാടില്ല. വ്യാജമല്ലാത്ത നോട്ട് ആണെങ്കില്‍ എല്ലാ കീറിയ, പഴകിയ…

    Read More »
  • NEWS

    ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേര് ചേര്‍ക്കാം?

    1. തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് www(dot)nvsp(dot)in സന്ദര്‍ശിക്കുക 2. ഇ-റോള്‍ ഓപ്‌ഷനില്‍ നിന്ന് ഫോം 6 തെരഞ്ഞെടുക്കുക 3. അതില്‍ നാഷനല്‍ സര്‍വീസ് തെരഞ്ഞെടുക്കുക, ശേഷം അപ്ലൈ ഓണ്‍ലൈന്‍ ഫോര്‍ രജിസ്ട്രേഷന്‍ ഓഫ് ന്യൂ വോടര്‍ ക്ലിക് ചെയ്യുക. 4. സംസ്ഥാനം, നിയോജക മണ്ഡലം തുടങ്ങിയവ തെരഞ്ഞെടുക്കുക 5. ശേഷമുള്ള പേജില്‍ നിങ്ങളുടെ പേര്, ജനന തിയതി തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുക 6. നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും മറ്റ് അനുബന്ധ രേഖകളും സ്കാന്‍ ചെയ്ത് സമർപ്പിക്കുക     7. ഡിക്ലറേഷന്‍ നടത്തുക 8. അവസാനം സബ്മിറ്റില്‍ ക്ലിക്ക് ചെയ്യുക

    Read More »
  • NEWS

    ബാങ്ക് ലോണെടുത്ത് വീട് വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

    ഒരു വീട് നോക്കീട്ടുണ്ട്.. കയ്യീ കാശുണ്ടോ.? കുറച്ചുണ്ട്.. ബാക്കി ലോണെടുക്കാം.. എത്രാ വീടിന്റെ വില? ഒരു 50 ലക്ഷം വരും കയ്യിലെത്രയുണ്ട്..? ഒരു 10 കാണും…. ഒരു 40 ലോണെടുക്കണം.. അതിപ്പോ വീട് പണയം വെച്ചാ bank 80% ലോൺ തരും. അപ്പൊ പ്രശ്‌നമില്ല. 15 വർഷത്തേക്ക് കാലാവധി കിട്ടും എത്രാ പലിശ?? 8.50 ശതമാനം…. 40 ലക്ഷത്തിന് 8.5% പലിശ കണക്കാക്കിയാൽ 340000 രൂപാ. അപ്പൊ 15 വർഷത്തിന്.. 51 ലക്ഷം രൂപ പലിശ !! എന്ത്?? അതെ.. 50 ലക്ഷം രൂപയുടെ വീടിന് 15 വർഷത്തേക്ക് 51 ലക്ഷം രൂപ പലിശ. മൊത്തം 15 വർഷത്തിൽ 91 ലക്ഷം രൂപ അടയ്ക്കണം. ഏയ്‌.. അത്രേയൊന്നും വരില്ല അത്രേം തന്നെ വരും… 50 ലക്ഷം രൂപേടെ വീടിന് 91 ലക്ഷം രൂപ അടയ്ക്കണം 15 വർഷത്തിനുള്ളിൽ. മാസം വീട്ടുവാടക 10-15000 രൂപാ വരും.. ഈ വീട് വാങ്ങിയാൽ മാസം 50000…

    Read More »
  • NEWS

    ഇൻഷുറൻസ് ഇല്ലാതെയും കെഎസ്ആർടിസിക്ക് സർവീസ് നടത്താം

    ഇൻഷുറൻസ് ഇല്ലാത്ത കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കുന്നത് നിയമവിരുദ്ധമാണോ? കെ.എസ്.ആർ.ടി.സി ബസുകൾ എല്ലാ വർഷവും കൃത്യമായി ഫിറ്റ്നെസ് ടെസ്റ്റുകൾ നടത്തും. സാധുതയുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു ബസും സർവിസിന് നൽകാറുമില്ല. ഫിറ്റ്നസ് ടെസ്റ്റ് ഇല്ലെങ്കിൽ പോലും എല്ലാ ബസുകളും സർവിസിന് ശേഷം ദൈനംദിന പരിശോധന നടത്തുകയും  ,തകരാറുകൾ പരിഹരിക്കുകയും ആഴ്ച തോറും വീക്കിലി മെയിന്‍റനൻസ്, കൃത്യമായി മന്ത്‌ലി മെയിന്‍റനൻസ് എന്നിവയും നടത്തുന്നുണ്ട്. ഓരോ ബസിനും ഉപയോഗിച്ച സ്പെയർ പാർട്ട്സിനും, ചെയ്ത മെക്കാനിക്കൽ ജോലിക്കും, നിയോഗിക്കപ്പെട്ട ജീവനക്കാർ ആരാണ് എന്നതുൾപ്പെടെയുള്ള രേഖകൾ പോലും കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇതെല്ലാം ചെയ്യുന്നതിന് പരിചയസമ്പന്നരും സാങ്കേതിക തികവുള്ളവരുമായ ഒരു മെക്കാനിക്കൽ വിഭാഗം കെ.എസ്.ആർ.ടി.സിക്കുണ്ട്  .  കെ.എസ്.ആർ.ടി.സിക്ക്  പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി എല്ലാ ബസുകളും ഇൻഷ്വർ ചെയ്യുന്നതിനുള്ള കരാറും ഉണ്ട് . വാഹനങ്ങളുടെ ഇൻഷ്വറൻസ് സംബന്ധിച്ച് പ്രതിപാദിക്കുന്നത് മോട്ടോർ വാഹന നിയമം 1988, വകുപ്പ് 146 പ്രകാരമാണ്. ഇത് പ്രകാരം സംസ്ഥാന സർക്കാറിന് പ്രത്യേക ഉത്തരവിലൂടെ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള…

    Read More »
  • NEWS

    അറിയാമോ,ഇന്ധനം തീർന്ന  ഇരുചക്ര വാഹനങ്ങൾ തള്ളിക്കൊണ്ട് പോകുന്നതും നിയമവിരുദ്ധമാണ്

    വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനമില്ലെങ്കിൽ ഫൈൻ ലഭിക്കുമോ?ഇരുചക്ര വാഹനങ്ങളിൽ  യാത്ര ചെയ്യുന്ന സമയത്ത്  കാലുകൾ വാഹനത്തിന്റെ ഫുട്​റെസ്റ്റിൽ വെയ്ക്കാതെ ഇരുന്നാൽ  ഫൈൻ ഉണ്ടോ?⭐ ഹെൽമെറ്റില്ലാത്തതിനും ഓവർ സ്‌പീഡിനുമൊക്കെ ഫെെൻ വരുന്നത് സർവസാധാരണമാണ്. ട്രാഫിക് പൊലീസ് നൽകുന്ന ചെല്ലാനിൽ നമുക്ക് ലഭിക്കുന്ന ഫെെനിന്റെ കാരണങ്ങൾ വ്യക്തമായി എഴുതാറുമുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന പബ്ലിക്ക് വാഹനങ്ങൾക്ക്  (മഞ്ഞയില്‍ കറുത്ത അക്ഷരങ്ങൾ നമ്പർ പ്ലേറ്റ് ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍  ) ഇന്ധനം തീർന്നാൽ  “ആവശ്യത്തിന് ഇന്ധനമില്ലാതെ യാത്രക്കാരുമായി വാഹനമോടിച്ചു “എന്ന കുറ്റമുണ്ട് .  വാഹനത്തിന്റെ ഡ്രൈവറോ , ഉടമയോ 250 രൂപ പിഴ നൽകണം എന്നാണ് നിയമമുള്ളത് . ഈ നിയമം സ്വകാര്യ വാഹനങ്ങൾക്ക് ബാധകമല്ല. എന്നാൽ ഇന്ധനം തീർന്ന സ്വകാര്യ വാഹനം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി പാർക്ക് ചെയ്താൽ അനധികൃത പാർക്കിങ്ങിന്റെ പേരിൽ പിഴ ലഭിക്കാം. മതിയായ ഇന്ധനം നിറച്ച ശേഷം മാത്രമെ യാത്രക്കാരുമായി യാത്ര ചെയ്യാന്‍ പാടുള്ളു എന്ന്…

    Read More »
  • NEWS

    കനത്ത മഴയും വെള്ളപ്പൊക്കവും; യുഎഇയിൽ ഏഴ് പേർ മരിച്ചു

    ഫുജൈറ: യുഎഇയിലുണ്ടായ കനത്ത മഴയിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും ഏഴു പ്രവാസികള്‍ മരിച്ചു.ഏഷ്യന്‍ വംശജരാണ് മരിച്ചതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടത്തില്‍പ്പെട്ടവരുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. വീടുകളിലും മറ്റും വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയില്‍ ബുധനാഴ്‍ച പെയ്‍ത അതിശക്തമായ മഴയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. യുഎഇ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വന്‍തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇവിടങ്ങളിൽ നടന്നത്.

    Read More »
  • NEWS

    പാലക്കാട് റയിൽവെ സ്റ്റേഷനിൽ 20 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ

    പാലക്കാട്: ജംക്ഷൻ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയെ ആര്‍പിഎഫും എക്സൈസും ചേർന്ന്  പിടികൂടി. കോട്ടയം താഴത്തെങ്ങാടി നബീല്‍ മുഹമ്മദ്‌(25) ആണ് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സും എകസൈസും സംയുക്തമായി പാലക്കാട്‌ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്.     വിശാഖപട്ടണത്തില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പാലക്കാട്‌ എത്തിയ യുവാവ് കോട്ടയം ഭാഗത്തേയ്ക്ക് ബസില്‍ പോകുന്നതിനായി സ്റ്റേഷനില്‍ ഇറങ്ങി വരുമ്ബോഴാണ് പിടിയിലായത്. എറണാകുളം – കോട്ടയം കേന്ദ്രികരിച്ചു ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരിലെ പ്രാധാന കണ്ണിയാണ് പിടിയിലായ നബീലെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ 10 ലക്ഷത്തോളം രൂപ വിലവരും.

    Read More »
  • Kerala

    സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് നി​ര​സി​ച്ച് ഡോ.​എം. കു​ഞ്ഞാ​മ​ൻ, ‘അവാർഡുകളോട് താല്പര്യമില്ല’

    ജീവിതയാതനകളുടെ പരമ്പര കൊണ്ട് കണ്ണിൽ വെള്ളം നിറയാതെ വായിക്കാനാവില്ലെന്ന് വിലയിരുത്തപ്പെട്ട എം.കുഞ്ഞാമന്റെ ‘എതിർ’ എന്ന ആത്മകഥയ്ക്കാണ് ഇത്തവണ കേരള സാഹിത്യ അക്കാദമി അവാർഡ്. പക്ഷേ സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് സാ​മ്പ​ത്തി​ക​ശാ​സ്ത്ര പ​ണ്ഡി​ത​നായ ഡോ.​എം.​കു​ഞ്ഞാ​മ​ൻ നി​ര​സി​ച്ചു. ബ​ഹു​മ​തി​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ അ​വാ​ര്‍​ഡ് നി​ര​സി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യും കു​ഞ്ഞാ​മ​ന്‍ വ്യ​ക്ത​മാ​ക്കി. താ​ന്‍ പു​സ്ത​കം എ​ഴു​തു​ന്ന​ത് അം​ഗീ​കാ​ര​ത്തി​നോ പു​ര​സ്‌​കാ​ര​ത്തി​നോ വേ​ണ്ടി​യ​ല്ല. സാ​മൂ​ഹി​ക​മാ​യും അ​ക്കാ​ദ​മി​ക​മാ​യു​മു​ള്ള പ്രേ​ര​ണ​യു​ടെ പു​റ​ത്താ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത്. അ​ക്കാ​ദ​മി​ക ജീ​വി​ത​ത്തി​ലോ ബൗ​ദ്ധി​ക ജീ​വി​ത​ത്തി​ലോ ഇ​ത്ത​രം ബ​ഹു​മ​തി​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ പു​ര​സ്കാ​രം ന​ന്ദി​യോ​ടെ നി​ര​സി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. ‘എതിർ’ എന്ന കൃതിക്കായിരുന്നു പുരസ്കാരം. ആത്മകഥ, ജീവചരിത്രം വിഭാഗത്തിൽ എം കുഞ്ഞാമനും പ്രൊ. ടിജെ ജോസഫിന്‍റെ അറ്റ്‍പോകാത്ത ഓര്‍മ്മകൾ എന്ന പുസ്തകത്തിനുമായിരുന്നു പുരസ്കാരം.

    Read More »
  • Kerala

    ബാലഭാസ്‌കറിന്റേത് അപകടമരണം, കേസില്‍ തുടരന്വേഷണം നടത്തണമെന്ന ഹര്‍ജി കോടതി തള്ളി; വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ്

    വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് കെ.സി ഉണ്ണി. അപകടം ഉണ്ടാക്കിയത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഉണ്ണി പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നതായും ബാലഭാസ്‌ക്കറിന്റെ പിതാവ് ആരോപിച്ചു. ബാലഭാസ്‌ക്കറിന്റെ ഫോണ്‍ പരിശോധിക്കാനോ പ്രധാന സാക്ഷികളെ പോലും ചോദ്യം ചെയ്യാനോ സിബിഐ തയ്യാറായില്ല. പണമിടപാടുകളിലും കാര്യമായ പരിശോധനകള്‍ നടന്നില്ല. വിഷ്ണു എന്നയാള്‍ ബാലഭാസ്‌ക്കറില്‍ നിന്നും 50 ലക്ഷം രൂപ കടം വാങ്ങിയതായി സി.ബി.ഐ, ഡിവൈ.എസ്.പി പറഞ്ഞിരുന്നുവെന്നും ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിൽ അട്ടിമറിയില്ലെന്നും അപകട മരണമാണ് എന്നുമായിരുന്നു സി.ബി.ഐ. കണ്ടെത്തൽ. ഡ്രൈവർ അർജ്ജുൻ അശ്രദ്ധവും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നൂറിലധികം  പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

    Read More »
Back to top button
error: