NEWS

ഇന്ത്യാ ചരിത്രം

1947 ഇന്ത്യാ വിഭജനം

ബ്രിട്ടീഷ് ഇന്ത്യ വംശീയാടിസ്ഥാനത്തിൽ  ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടു.വിഭജന കലാപത്തിൽ രണ്ട് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. ഒന്നര കോടിയോളം ജനങ്ങൾ പലായനം ചെയ്‌തു.

1947 – 48 ഒന്നാം കാശ്‌മീർ യുദ്ധം.

നാട്ടുരാജ്യമായിരുന്ന ജമ്മു കാശ്‌മീരിന് വേണ്ടി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആദ്യത്തെ യുദ്ധം.ജമ്മു കാശ്‌മീരിലെ മഹാരാജ ഹരിസിംഗ് ഇന്ത്യൻ യൂണിയനിൽ ചേരാൻ കരാർ ഒപ്പിട്ടു. പാകിസ്ഥാന് പരാജയം.

വോട്ടവകാശം

സ്വാതന്ത്ര്യം കിട്ടിയ ദിവസം മുതൽ ഇന്ത്യ പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കി. അമേരിക്കയ്‌ക്ക് സ്വാതന്ത്ര്യം കിട്ടി 150 വർഷത്തിന് ശേഷമാണ് എല്ലാവർക്കും വോട്ടവകാശം നടപ്പാക്കിയത്.

 

1951 റെയിൽവേ ദേശസാത്കരണം

ഇന്ത്യയിലെ റെയിൽവേ ശൃംഖല ദേശസാത്കരിച്ചു.ഇന്ന് ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യയുടേത്.1.20 ലക്ഷം കിലോമീറ്റർ റെയിൽ പാത.7300 സ്റ്റേഷനുകൾ.

1951 ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ജനാധിപത്യ പ്രക്രിയ.ലോക്‌സഭയിൽ 489 സീറ്റിൽ 364 സീറ്റും നേടിയ കോൺഗ്രസിന് വൻ ഭൂരിപക്ഷം.പണ്ഡിറ്റ് ജവഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി.

 

1951 ഒന്നാം ഏഷ്യൻ ഗെയിംസ് ന്യൂഡൽഹിയിൽ

 

1954 പഞ്ചശീലം

ചൈനയുമായി സമാധാനപരമായ സഹവർത്തിത്വത്തിനുള്ള പഞ്ചശീല കരാർ ഒപ്പിട്ടു. ഹിന്ദി – ചീനി ഭായി ഭായി മുദ്രാവാക്യം പ്രചാരം നേടി.

 

1956 ആഗസ്റ്റ് 4 – ആദ്യ ആണവ റിയാക്‌ടർ

ഏഷ്യയിലെ ആദ്യ ന്യൂക്ലിയർ റിയാക്‌ടറായ അപ്‌സര ബോംബെയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ഇന്ത്യ സ്വന്തമായി രൂപകൽപന ചെയ്‌ത് നിർമ്മിച്ചു.

 

1958 മദർ ഇന്ത്യ

മെഹബൂബ് ഖാൻ സംവിധാനം ചെയ്‌ത ഹിന്ദി സിനിമ മദർ ഇന്ത്യ വിദേശ ചിത്രത്തിനുള്ള ഓസ്‌കാർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു.

 

1960 ഹരിത വിപ്ലവം

ഭക്ഷ്യോൽപ്പാദനത്തിൽ മുന്നേറ്റമുണ്ടാക്കിയ ഹരിത വിപ്ലവം. അത്യുൽപ്പാദന ശേഷിയുള്ള ഗോതമ്പും പയറിനങ്ങളും വികസിപ്പിച്ചു

 

1962 ഇന്ത്യ – ചൈന യുദ്ധം

അ‌ക്‌സായി ചിൻ, അരുണാചൽ തർക്കത്തിൽ ചൈനയുമായി യുദ്ധം. യഥാർത്ഥ നിയന്ത്രണ രേഖയും മക്മഹോൻ രേഖയും ചൈന അംഗീകരിച്ചില്ല.1959ൽ ടിബറ്റൻ നേതാവ് ദലൈ ലാമയ്‌ക്ക് ഇന്ത്യയിൽ അഭയം നൽകിയതും ലോക നേതാവെന്ന നെഹ്രുവിന്റെ പരിവേഷവും ചൈനയെ ചൊടിപ്പിച്ചിരുന്നു.യുദ്ധത്തിൽ ഇന്ത്യയ്‌ക്ക് പരാജയം.പ്രതിരോധ മന്ത്രി വി.കെ. കൃഷ്‌ണമേനോൻ രാജിവച്ചു.

 

1963 ഭക്രാനംഗൽ ഡാം

1948ൽ ഹിമാചൽ പ്രദേശിൽ സത്‌ലജ് നദിയിൽ നിർമ്മാണം ആരംഭിച്ച ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ജലവൈദ്യുത പദ്ധതിയുമായ ഭക്രാനംഗൽ നെഹ്രു രാജ്യത്തിന് സമർപ്പിച്ചു. ആധുനിക ഇന്ത്യയുടെ ക്ഷേത്രം എന്ന് നെഹ്രുവിന്റെ പ്രഖ്യാപനം.

 

1964 മേയ് 27 നെഹ്രുവിന്റെ മരണം

 

1966 ഇന്ദിരാഗാന്ധി പ്രധാനമന്ത്രി

 

1969 ജൂലായ് 19 ബാങ്ക് ദേശസാത്കരണം

പതിന്നാല് ബാങ്കുകൾ ഇന്ദിരാഗാന്ധി ദേശസാത്കരിച്ചത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വിപ്ലവകരമായ മുന്നേറ്റമായി

1970 ക്ഷീരവിപ്ലവം

ഓപ്പറേഷൻ ഫ്ലഡ് എന്ന പേരിൽ ലോകത്തെ ഏറ്റവും ബൃഹത്തായ ക്ഷീരവികസന പദ്ധതി. നായകൻ വർഗീസ് കുര്യൻ.പാലുത്പാദനത്തിൽ കമ്മിരാജ്യമായിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദന രാജ്യമാക്കി.

 

1971 ബംഗ്ലാദേശ് യുദ്ധം

കിഴക്കൻ പാകിസ്ഥാന്റെ ( ബംഗ്ലാദേശ് ) സ്വാതന്ത്ര്യ പോരാട്ടത്തിന് പിന്തുണ നൽകി പാകിസ്ഥാനെതിരെ യുദ്ധം.ബംഗ്ലാദേശിനെ മോചിപ്പിച്ച് സ്വതന്ത്ര രാഷ്‌ട്രമാക്കി.ലോകവേദികളിൽ ഇന്ത്യയുടെ യശസുയർത്തിയ സംഭവം

 

1972 സിംല കരാർ

ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യയ്‌ക്ക് കീഴടങ്ങിയ പാകിസ്ഥാനുമായി തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാൻ സിംലയിൽ വച്ച് കരാർ ഒപ്പിട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുമാണ് കരാർ ഒപ്പിട്ടത്.

 

1973 ചിപ്കോ പ്രസ്ഥാനം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ റേനി ഗ്രാമത്തിൽ സ്‌ത്രീകൾ തുടങ്ങിയ വനം,പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭം സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ ലോകപ്രശസ്‌തമായി.

 

1974 പൊഖ്റാൻ 1

രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം. ബുദ്ധൻ ചിരിക്കുന്നു എന്ന് രഹസ്യനാമം. ലോകത്തെ അഞ്ച് ആണവരാഷ്‌ട്രങ്ങളുടെ ക്ലബിൽ ആറാം ശക്തിയായി ഇന്ത്യയും.

 

1974 സമ്പൂർണ വിപ്ലവം

സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ബീഹാറിൽ വിദ്യാർത്ഥികൾ തുടക്കമിട്ട അഴിമതി വിരുദ്ധ പ്രക്ഷോഭം ഉത്തരേന്ത്യയിൽ കത്തിപ്പടർന്നു.

 

1975 ആര്യഭട്ട

ഇന്ത്യ ആദ്യത്തെ ഉപഗ്രഹം ആര്യഭട്ട സ്വന്തമായി രൂപകൽപന ചെയ്‌ത് നിർമ്മിച്ചു.1975 ഏപ്രിൽ 19ന് റഷ്യയിൽ നിന്ന് വിക്ഷേപിച്ചു.

 

1975 ജൂൺ 12 ഇന്ദിരാഗാന്ധിക്ക് അയോഗ്യത

തിരഞ്ഞെടുപ്പിൽ തിരിമറി കാട്ടിയതിന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കി. ഇന്ദിരാഗാന്ധിയെ പുറത്താക്കാൻ ജയപ്രകാശ് നാരായണൻ സമ്പൂർണ വിപ്ലവത്തിന് ആഹ്വാനം ചെയ്‌തു.

1975 ജൂൺ 25 അടിയന്തരാവസ്ഥ

കോടതിവിധിയെ വെല്ലുവിളിച്ച് ഇന്ദിരാഗാന്ധി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പ്രതിപക്ഷ നേതാക്കൾ അറസ്റ്റിൽ.ഭരണഘടനയും പൗരാവകാശങ്ങളും റദ്ദാക്കി. മാദ്ധ്യമങ്ങൾക്ക് സെൻസർഷിപ്പ്. 1977 വരെ നീണ്ട അടിയന്തരാവസ്ഥയിൽ രാജ്യമെമ്പാടും പൊലീസ് അതിക്രമങ്ങൾ. കേരളത്തിൽ നക്സൽ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രാജൻ എന്ന എൻജിനീയറിംഗ് വിദ്യാർത്ഥിയെ കക്കയം ക്യാമ്പിൽ പൊലീസ് ഉരുട്ടിക്കൊന്നു.

 

1976 കൂട്ട വന്ധ്യംകരണം

അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയുടെ ഇളയ പുത്രൻ സഞ്ജയ്ഗാന്ധി സർവശക്തനായി. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരിൽ സഞ്ജയ് ഗാന്ധി നിർബന്ധിത വന്ധ്യംകരണം നടപ്പാക്കി.62 ലക്ഷം പേരെ വന്ധ്യംകരിച്ചു എന്നാണ് കണക്ക്. ശസ്‌ത്രക്രിയാ പിഴവിൽ 2000 പേരെങ്കിലും മരണമടഞ്ഞു.

 

1977 ഇന്ദിരാഗാന്ധിക്ക് പരാജയം

അടിയന്തരാവസ്ഥ പിൻവലിച്ചു.പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഇന്ദിരാഗാന്ധിക്കും പരാജയം.മൊറാർജി ദേശായി ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി.

1979 മണ്ഡൽ കമ്മിഷൻ

സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കണ്ടെത്താൻ മൊറാർജി സർക്കാർ ബി.പി. മണ്ഡൽ കമ്മിഷനെ നിയമിച്ചു.

 

1980 ഭഗൽപൂ‌ർ കണ്ണുപൊട്ടിക്കൽ

ബീഹാറിലെ ഭഗൽപൂരിൽ പൊലീസ് 31 കുറ്റവാളികളുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കാഴ്‌ച നശിപ്പിച്ചു.അന്താരാഷ്ട്ര ചർച്ചയായ മനുഷ്യാവകാശലംഘനം.സുപ്രീംകോടതി നഷ്‌ടപരിഹാരം വിധിച്ച ആദ്യ മനുഷ്യാവകാശ ലംഘന കേസ്.

 

1983 കപിലിന്റെ ചെകുത്താന്മാർ

ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോക കപ്പ് നേടി. ക്യാപ്റ്റൻ കപിൽ ദേവിന്റെ ഐതിഹാസിക നേട്ടം.ഫൈനലിൽ ശക്തരായ വെസ്റ്റ് ഇൻഡീസിനെ 43 റൺസിനാണ് തകർത്തത്

 

1984 രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ.റഷ്യൻ ദൗത്യത്തിലാണ് ശർമ്മയെ അയച്ചത്.

 

1984 സുവർണ ക്ഷേത്രത്തിൽ ഭീകരർ

പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ തമ്പടിച്ച സിക്ക് ഭീകരൻ ഭിന്ദ്രൻ വാലയെയും സംഘത്തെയും തുരത്താൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ട സൈനിക നടപടി.ഓപ്പറേഷൻ ബ്ലൂ സ്റ്റാർ. 1984 ജൂൺ 1 മുതൽ 10 വരെ.ഭിന്ദ്രൻ വാലയെ വധിച്ചു.സുവർണ ക്ഷേത്രത്തിന് വൻ നാശം.

 

1984 ഒക്ടോബർ 31 ഇന്ദിരാഗാന്ധി വധം

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിക്ക് അംഗരക്ഷകർ വെടിവച്ച് കൊലപ്പെടുത്തി.തുടർന്നുണ്ടായ സിക്ക്‌ വിരുദ്ധ കലാപത്തിൽ 3,​000 സിക്കുകാർ കൊല്ലപ്പെട്ടു.രാജീവ് ഗാന്ധി പ്രധാനമന്ത്രി.

1984 ഡിസംബർ 3 ഭോപ്പാൽ ദുരന്തം

മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ വിഷവാതകം ചോർന്ന് 3000ത്തിലേറെ മരണം

 

1985 ഷാബാനു കേസ്

മൊഴി ചൊല്ലപ്പെട്ട മുസ്ലീം വനിതയ്‌ക്ക് ഭർത്താവ് ജീവനാംശം നൽകണമെന്ന സുപ്രീംകോടതിയുടെ ഐതിഹാസിക വിധിക്ക് ആധാരമായ കേസ്.

 

1986 ബോഫോഴ്‌സ് വിവാദം

സ്വീഡനിൽ നിന്ന് ബോഫോഴ്സ് പീരങ്കികൾ വാങ്ങിയതിൽ രാജീവ് ഗാന്ധി സർക്കാർ അഴിമതി കാട്ടിയെന്ന് ആരോപണം. 1989ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർച്ചയ്‌ക്ക് കാരണമായി.

1989 ഭഗൽപൂർ വർഗ്ഗീയ കലാപം

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ വർഗ്ഗീയ കലാപങ്ങളിലൊന്ന്.രണ്ട് മാസം നീണ്ട അക്രമങ്ങളിൽ 1000ത്തിലേറെ മരണം. 50,​000 പേർ പലായനം ചെയ്‌തു

 

1989 പൊതു തിരഞ്ഞെടുപ്പിൽ ദേശീയമുന്നണി സർക്കാർ അധികാരത്തിൽ.വി. പി.സിംഗ് പ്രധാനമന്ത്രി.

 

1990 മണ്ഡൽ പ്രക്ഷോഭം

സർക്കാർ ഉദ്യോഗങ്ങളിൽ 27% ഒ.ബി.സി സംവരണം ശുപാർശ ചെയ്‌ത മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള വി. പി.സിംഗിന്റെ തീരുമാനം രാജ്യമെമ്പാടും സംവരണ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ചു.വി. പി.സിംഗ് രാജിവച്ചു.

1990 സെപ്റ്റംബർ 15ന്‌ റോഹയിൽ കൊങ്കൺ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു

 

1991 ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ആഗോളവത്കരണം.

 

1991മേയ് 21 രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുമ്പുതൂരിൽ തമിഴ് പുലികൾ വധിച്ചു

 

1992 ഡിസംബർ 6 ബാബ്റി മസ്ജിദ് കർസേവകർ തകർത്തു. രാജ്യവ്യാപകമായി കലാപം. 2000ത്തിലേരെ പേർ കൊല്ലപ്പെട്ടു.

 

1993 മുംബയിൽ അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ആസൂത്രണം ചെയ്‌ത സ്ഫോടന പരമ്പര. 250ലേറെ മരണം

1998 അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി ആദ്യത്തെ ബി.ജെ.പി സർക്കാർ അധികാരത്തിൽ.

 

1998 മേയ്. പൊഖ്റാനിൽ ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം.അഞ്ച് ആണവ സ്പോടനങ്ങൾ. ഇന്ത്യ സമ്പൂർണ ആണവശക്തിയായി.

 

1999 ഫെബ്രുവരി 19. ഇന്ത്യ – പാക് ബന്ധത്തിൽ നാഴികക്കല്ലായി ഡൽഹി – ലാഹോർ ബസ് സർവീസ്.പ്രധാനമന്ത്രി വാജ്പേയി ബസിൽ ലാഹോറിലേക്ക്

 

1999 പാക് സേനയും ഭീകരരും കാർഗിലിൽ നുഴഞ്ഞു കയറി.ഓപ്പറേഷൻ വിജയ് എന്ന പേരിൽ ഇന്ത്യ യുദ്ധം തുടങ്ങി.വിജയം ഇന്ത്യയ്ക്ക്.

1999 ഡിസംബർ 24 ഇന്ത്യൻ എയർലൈൻസ് വിമാനം 180 യാത്രക്കാരുമായി പാക് ഭീകരർ ഖാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടു പോയി. ഇന്ത്യ മൂന്ന് ഭീകരരെ പകരം നൽകി യാത്രക്കാരെ മോചിപ്പിച്ചു

 

1999 ഫെബ്രുവരി ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന ഇന്തോ – പാക് പ്രഖ്യാപനം ലാഹോറിൽ

 

2000 നവംബർ – ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങൾ നിലവിൽ വന്നു.

 

2001 ഡൽഹി, മുംബയ്, ചെന്നൈ,കൊൽക്കത്ത നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുവ‌ർണ ചതുഷ്കോണം ഹൈവേ പദ്ധതി വാജ്പേയി സർക്കാർ പ്രഖ്യാപിച്ചു.

2002 ഫെബ്രുവരി 27 ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസിന്റെ ബോഗികൾ തീവച്ചു. അയോദ്ധ്യയിൽ നിന്ന് വന്ന 59 കർസേവകർ വെന്തുമരിച്ചു. ഇന്ത്യയിലെ ഏറ്റവും രൂക്ഷമായ ഒരു വർഗ്ഗീയ കലാപത്തിന് തിരികൊളുത്തി. അനൗദ്യോഗിക കണക്കിൽ മൂവായിരത്തോളം ന്യൂനപക്ഷ സമുദായാംഗങ്ങൾ കൊല്ലപ്പെട്ടു. അത്രത്തോളം പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് പേരെ കാണാതായി.

 

2004 ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി. ഇന്ത്യൻ തീരങ്ങളിൽ 10,000ത്തിലേറെ മരണം.

 

2005 ചരിത്രം കുറിച്ച വിവരാവകാശ നിയമം പാർലമെന്റ് പാസാക്കി.

2005 ലോകത്തെ ഏറ്റവും വലിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മഹാത്മാ ഗാന്ധിയുടെ പേരിൽ ആരംഭിക്കാൻ നിയമം പാസാക്കി

 

2006 ചൈനയുമായി 1962 ൽ നടന്ന യുദ്ധത്തെ തുടർന്ന് അടച്ച നാഥു ലാ വ്യാപാര പാത തുറന്നു.

 

2008 ഒക്ടോബർ ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ -1 വിജയം. ചന്ദ്രനിൽ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി.

 

2008 സെപ്റ്റംബർ മുംബയിൽ ലഷ്‌കർ ഭീകരാക്രമണം. 166 മരണം

 

2009 വിദ്യാഭ്യാസം അവകാശമാക്കുന്ന നിയമം പാർലമെന്റ് പാസാക്കി

 

2009 ജൂലായ് 26 ഇന്ത്യൻ നാവിക സേനയുടെ ആദ്യത്തെ ആണവ അന്തർവാഹിനി അരിഹന്ത് കമ്മിഷൻ ചെയ്‌തു. 3500 കിലോമീറ്റർ റേഞ്ചുള്ള ബാലിസ്റ്റിക് മിസൈലുകളാണ് അരിഹന്തിൽ ഉള്ളത്.

 

2011അന്നാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതിക്കെതിരെ ജൻലോക്പാൽ ബിൽ പാസാക്കാൻ പ്രക്ഷോഭം.

 

2013 ജൻലോക്പാൽ ബിൽ പാർലമെന്റ് പാസാക്കി

 

2013 സെപ്റ്റംബർ 12. രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങൾക്ക് സബ്സിഡ് നിരക്കിൽ ഭക്ഷ്യധാന്യം നൽകുന്ന ബൃഹദ് പദ്ധതിയായ ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കി.

20013 നവംബർ 5 ഇന്ത്യയുടെ ചൊവ്വ ദൗത്യം വിജയം

 

2014 മാർച്ച് ഇന്ത്യ പോളിയോ മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു

 

2014 മേയ് 26 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ബി.ജെ.പി സർക്കാർ അധികാരമേറ്റു

 

2014ജൂൺ 2 ആന്ധ്ര പ്രദേശിനെ വിഭജിച്ച് തെലങ്കാന പുതിയ സംസ്ഥാനമാക്കി. ഹൈദരാബാദ് തലസ്ഥാനം

 

അമേരിക്കയുടെ ജി. പി.എസിന് സമാനമായി ഇന്ത്യ സ്വന്തം നാവിഗേഷൻ ഉപഗ്രഹ ശൃംഖല ( നാവിക് ) യാഥാർത്ഥ്യമാക്കി.

2016 നോട്ട് റദ്ദാക്കൽ1000, 500 രൂപ നോട്ടുകൾ റദ്ദാക്കി. പകരം പുതിയ 2000, 500 രൂപ നോട്ടുകൾ നിലവിൽ വന്നു

 

2017 ജൂലായ് 1 രാജ്യത്താകെ ഒറ്റ നികുതി ഘടന നടപ്പാക്കി ജി.എസ്.ടി നിയമം പ്രാബല്യത്തിൽ

 

2017 ആഗസ്റ്റ് 22 – മുത്തലാക്ക് ശിക്ഷാർഹമാക്കി സുപ്രീംകോടതി വിധി

 

2019 ജൂലായ് 30 – മുത്തലാഖ് ശിക്ഷാർഹമാക്കുന്ന നിയമം പാർലമെന്റ് പാസാക്കി

 

2019 ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനം തേജസ് വ്യോമസേനയുടെ ഭാഗമായി

 

2019 മാർച്ച് 27 മിഷൻ ശക്തി. ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം വിജയം

2019 മേയ് രണ്ടാം മോദി സർക്കാർ അധികാരമേറ്റു

 

2019 ആഗസ്റ്റ് 6 ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. ജമ്മുകാശ്‌മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളായി

 

2019 നവംബർ 9 അയോദ്ധ്യയിലെ തർക്ക സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകി സുപ്രീംകോടതി വിധി. പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി നൽകാനും ഉത്തരവ്

 

2020 മാർച്ച് – രാജ്യം കൊവിഡ് മഹാമാരിയുടെ പിടിയിൽ

 

2020 മാർച്ച് 24- രാജ്യത്ത് ആദ്യത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു

2020 ജൂൺ- അതിർത്തിയിൽ ചൈനയുമായി സംഘർഷം. ഗാൽവനിൽ സൈനിക ഏറ്റുമുട്ടൽ. 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

 

2020 ആഗസ്റ്റ് 5- അയോദ്ധ്യയിൽ പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തി

 

2020 സെപ്റ്റംബർ -വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റ് പാസാക്കി.

 

 

2021 കൊവിഡ് വാക്‌സിൻ ഇന്ത്യ സ്വന്തമായി നിർമ്മിച്ചു,​

 

2022 ജൂലൈ 21 ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തു.

Back to top button
error: