Month: July 2022
-
NEWS
കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ ഇക്കൊല്ലം പൂര്‍ത്തിയാകും
കൊച്ചി :ഐ.ടി നഗരമായ ബംഗളൂരുവിനെയും കൊച്ചിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ ഇക്കൊല്ലം പൂര്‍ത്തിയാകും. അടുത്ത വര്‍ഷം നിര്‍മ്മാണം തുടങ്ങാനാണ് ലക്ഷ്യം.പദ്ധതിച്ചെലവിന്റെ 50 ശതമാനം വീതം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും. നിലവില്‍ 1000 ഏക്കറോളം ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇടനാഴിയുടെ ഭാഗമായി കൊച്ചിയില്‍ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്കായി എറണാകുളം അയ്യംമ്ബുഴയില്‍ 543 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ആദ്യം വകയിരുത്തിയ 540 കോടി, പിന്നീട് 840 കോടിയാക്കി. സര്‍ക്കാര്‍ ഗ്യാരന്റിക്ക് വിധേയമായി കിഫ്ബിയുടെ സാമ്ബത്തിക സഹായത്തോടെ ഭൂമിയുടെ നിലവിലെ മതിപ്പുവില കണക്കാക്കിയാണ് തുക ഉയര്‍ത്തിയത്. 10,000 കോടിയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രത്യക്ഷമായി 22,000 പേര്‍ക്കും പരോക്ഷമായി 80,000 പേര്‍ക്കും തൊഴില്‍ ലഭിക്കും.
Read More » -
NEWS
ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കര്‍ണാടക മന്ത്രി
ബംഗളൂരു: ദക്ഷിണ കന്നഡയില്‍ 10 ദിവസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍ നടന്നതിന് പിന്നാലെ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കര്‍ണാടക മന്ത്രി സി.അശ്വത് നാരായണ്‍. ഏറ്റുമുട്ടലുകളുടെ സമയം വന്നിരിക്കുന്നുവെന്ന് അശ്വത് നാരായണ്‍ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയോട് പറഞ്ഞു.പ്രകോപനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ കര്‍ണാടകയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിട്ടുണ്ട്. തങ്ങളും ഏറ്റുമുട്ടലിന് തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അശ്വത് നാരായണ്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ സാഹചര്യം കര്‍ണാടകയിലും ഉയര്‍ന്നുവന്നാല്‍ യോഗി ആദിത്യനാഥിന്‍റെ മാതൃക ഇവിടെയും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read More » -
NEWS
വീട്ടിലെ പല്ലി ശല്യം ഒഴിവാക്കാൻ ഇത് മാത്രം മതി
പല്ലികളെ വളരെയെളുപ്പം തുരത്താൻ പറ്റുന്ന ഒരു മരുന്നിനെ പറ്റിയാണ് ഇവിടെ പറയുന്നത്.നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അര ഗ്ലാസ് വെള്ളമാണ് അതിന് ആദ്യം വേണ്ടത്. അതിലേക്ക് ഒരു സവാള നല്ലപോലെ മിക്സിയിൽ അടിച്ചു ചേർക്കണം.പിന്നീട് വേണ്ടത് ഡെറ്റോൾ ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ സിട്രിക് ആസിഡ് ആണ്. വെള്ളത്തിൽ ഇത് മൂന്നും മിക്സ് ചെയ്യണം.പിന്നീട് പല്ലികൾ ഉള്ളയിടത്ത് ഇത് അൽപ്പാൽപ്പം സ്പ്രേ ചെയ്യണം. ഇതിന്റെ മണം അടിച്ചിൽ പല്ലികൾ പിന്നെ വീടിന്റെ പരിസരത്ത് പോലും വരില്ല. വളരെ എളുപ്പത്തിൽ തന്നെ പല്ലുകളെ വീട്ടിൽ നിന്ന് തുരത്താൻ സാധിക്കുന്ന ഒരു വിദ്യയാണിത്.
Read More » -
NEWS
ഇരുമ്പയിര് നിക്ഷേപമുള്ള കോട്ടയത്തെ അയർക്കുന്നം
കോട്ടയം:, മീനച്ചിൽ നദീതടത്തിൻ്റെ ഭാഗമായ കിടങ്ങൂരിനും മണർകാടിനും ഇടയിലായുള്ള പ്രദേശമാണ് അയർക്കുന്നം. കൊങ്ങാണ്ടൂർ, പുന്നത്തുറ, ആറുമാനൂർ, നീറിക്കാട്, അമയന്നൂർ തുടങ്ങിയ പ്രദേശങ്ങൾ അയർക്കുന്നം പഞ്ചായത്തിൻ്റെ ഭാഗങ്ങളാണ് എങ്കിലും യഥാർത്ഥത്തിൽ അയർക്കുന്നം എന്നറിയപ്പെടുന്നത് ഇന്നത്തെ അയർക്കുന്നം ടൗണും പരിസരപ്രദേശങ്ങളുമാണ്. അയർക്കുന്നം കവലയ്ക്ക് വടക്കുപടിഞ്ഞാറു ഭാഗത്ത് ഉയർന്ന ഒരു കുന്നുണ്ട്. ഇരുമ്പയിര് നിക്ഷേപം ഇന്നും കാണപ്പെടുന്ന ഈ ചുവന്ന കുന്നിൻ്റെ സാന്നിധ്യമാകാം അയർക്കുന്നം എന്ന സ്ഥലനാമത്തിന് കാരണമായിത്തീർന്നത്. ഇതിനെപ്പറ്റി മറ്റൊരു കഥയുണ്ട്. തൃശൂർ മഠത്തിൽ നിന്നുള്ള ഒരു അയ്യർ പണ്ടെങ്ങോ ഈ കുന്നിൻ്റെ മണ്ടയിൽ വന്ന് അഗ്രഹാരം കെട്ടി താമസിച്ചിരുന്നു എന്നും അങ്ങനെ അയ്യരു താമസിച്ച കുന്ന് അയ്യരുകുന്നായി എന്നും കാലക്രമേണ അയർക്കുന്നം ആയി മാറുകയും ചെയ്തു എന്നുമാണ് ആ കഥ. അയർക്കുന്നത്ത് പുരാതന കാലം മുതൽ പരമ്പരാഗത ഇരുമ്പുരുക്കു നിർമ്മാണശാലകൾ നിലനിന്നിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്.അടുത്തകാലം വരെ പ്രവർത്തിച്ചിരുന്ന “ബേബി ടോം കമ്പനി”യിൽ നിന്ന് കാർഷിക ഉപകരണങ്ങളടക്കം വിവിധ ഇരുമ്പുത്പന്നങ്ങൾ വൻതോതിൽ നിർമ്മിച്ചിരുന്നു. അയർക്കുന്നത്ത്…
Read More » -
NEWS
യുപി ബിജെപി അധ്യക്ഷൻ രാജിവെച്ചു
ലക്നൗ :യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് രാജിവച്ചു.സംഘടനാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. അതേസമയം രാജിയില്‍ അസ്വഭാവികതയില്ലെന്ന് ബിജെപി പ്രതികരിച്ചു. സ്വതന്ത്ര ദേവ് സിംഗ് യുപിയിലെ മന്ത്രി കൂടി ആയതിനാലാണ് രാജി എന്നും ജൂലൈ 16ന് അധ്യക്ഷ പദവിയില്‍ സിംഗിന്റെ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായിരുന്നതായും ബിജെപി വ്യക്തമാക്കി.
Read More » -
NEWS
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗിനെ പോലീസ് ക്രൂരമായി മർദ്ദിച്ചു
ഭോപ്പാൽ :മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗ്, എംഎല്‍എമാരായ ആരിഫ് മസൂദ്, പി സി ശര്‍മ്മ എന്നിവരെ പോലീസ് തല്ലിച്ചതച്ചു. പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം.ഇതിനിടയിൽ പൊലീസുകാരില്‍ ഒരാളെ കോളറില്‍ പിടിച്ച് ദിഗ്‌വിജയ സിംഗ് തള്ളിയിട്ടു.ഇതോടെ പോലീസ് മർദ്ദനം അഴിച്ചുവിടുകയായിരുന്നു. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പൊലീസും ഭരണകൂടവും പ്രവര്‍ത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തിയ ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ ഭൂപേന്ദ്ര സിംഗിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടത്തിവിട്ടില്ല. ഭോപ്പാല്‍ ഉള്‍പ്പെടെ മധ്യപ്രദേശിലെ പല ജില്ലകളിലും ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്.ഇതിനിടയിലാണ് അനിഷ്ട സംഭവങ്ങൾ.രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള ആളാണ് ദിഗ് വിജയ് സിംഗ്.
Read More » -
Crime
അച്ഛനായ സന്തോഷത്തിന് ആയുസ് 16 ദിവസം മാത്രം: ഓട്ടം കഴിഞ്ഞ് മടങ്ങവേ ദുരൂഹ അപകടം, യുവാവ് മരിച്ചു; വാര്‍ക്കപ്പണി വിട്ട് പഴയഓട്ടോ വാങ്ങിയത് ഒരുമാസം മുമ്പ്
കോട്ടയം: നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച് യുവാവ് മരിച്ചു. കോട്ടയം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ അയ്മനം പെരുമന കോളനിയില്‍ കാഞ്ഞിരം മൂട്ടില്‍ വിജിത്ത് വിജയന്‍ (30) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.15 നായിരുന്നു അപകടം. ഓട്ടത്തിനു ശേഷം വിജിത്ത് വീട്ടിലേക്കു മടങ്ങുന്നതിനിടെ കുടയംപടി ഭാഗത്തുവച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ഓട്ടോ മതിലില്‍ ഇടിച്ചുമറിയുകയായിരുന്നു എന്നാണ്് കരുതുന്നത്. ഓട്ടോയുടെ അടിയില്‍പ്പെട്ട നിലയിലായിരുന്നു വിജിത്ത്. അമിതവേഗത്തില്‍ എതിരേ വന്ന കാര്‍ വെട്ടിച്ചതിനെത്തുടര്‍ന്ന് ഓട്ടോയില്‍ ഇടിച്ചാണ് അപകടമെന്ന് ആരോപണമുണ്ട്. സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നു കോട്ടയം വെസ്റ്റ് പോലീസ് എത്തിയാണു വിജിത്തിനെ പുറത്തെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റു വാഹനം ഇടിച്ചാണോ അപകടം എന്നറിയാന്‍ പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു. വാര്‍ക്കപ്പണിക്കാരനായിരുന്ന വിജിത്ത് ഒരു മാസം മുമ്പാണു പഴയ ഓട്ടോറിക്ഷ വാങ്ങി ഓടിക്കാന്‍ തുടങ്ങിയത്. വിജിത്തിന്റെ അച്ഛന്‍ വിജയന്‍ ലോട്ടറി വില്‍പ്പനക്കാരനാണ്. അമ്മ കുഞ്ഞുമോള്‍. ഭാര്യ കടുവാക്കുളം…
Read More » -
Crime
ഹൈദരാബാദ് കൂട്ടബലാത്സംഗം: എം.എല്‍.എയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അടക്കം 5 പ്രതികള്‍ക്കെതിരെ കുറ്റപത്രം
ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയത്തെ ഇളക്കിമറച്ച ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസില്‍ പ്രായപൂർത്തിയാകാത്ത അഞ്ചു പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. എ.ഐ.എം.ഐ.എം. എം.എൽ.എയുടെ മകൻ, ടി.ആർ.എസ്. നേതാവിന്റെ മകൻ, വഖഫ് ബോർഡ് അംഗത്തിന്റെ മകൻ എന്നിവര്‍ ഉള്‍പ്പെടെ പ്രതികളായ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ ജുവനൈൽ കോടതിയിലാണ് 600 പേജടങ്ങുന്ന കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പബ്ബിലെ ജീവനക്കാർ, പബ്ബിൽ ഉണ്ടായിരുന്ന ആളുകൾ, ടാക്സി ഡ്രൈവർ ഉൾപ്പെടെ 65 സാക്ഷികളാണ് കേസിലുള്ളത്. പെൺകുട്ടിയുടെ മൊഴി അനുസരിച്ച് കൃത്യമായ അന്വേഷണം കേസിൽ നടന്നതായാണ് പോലീസ് അവകാശപ്പെടുന്നത്. കേസിൽ അതിവേഗ വിചാരണവേണമെന്നും പ്രായപൂർത്തിയാകാത്ത പ്രതികളെ കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് മുതിർന്ന ആളുകൾ എന്ന നിലയിൽ പരിഗണിച്ചു കൊണ്ടുള്ള വിചാരണ വേണം എന്നും പോലീസ് കോടയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദ് ജൂബിലി ഹില്‍സ് ഭാഗത്തുവച്ച് മെയ് 28ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പബ്ബില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന 17 കാരിയെ കയറ്റിക്കൊണ്ടുപോയി ഇന്നോവ കാറില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്ലസ് വണ്‍, പ്ലസ്…
Read More » -
Crime
രാജ്യത്ത് 2020ൽ രജിസ്റ്റർ ചെയ്തത് 47,221 പോക്സോ കേസുകൾ; ഏറ്റവും കൂടുതൽ യു.പിയിൽ
ന്യൂഡൽഹി: രാജ്യത്ത് 2020ൽ മാത്രം 47,221 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേന്ദ്രം. സി.പി.ഐ. എം.പി. എസ്. വെങ്കടേഷന്റെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2020ൽ മാത്രം രാജ്യത്ത് 47,221 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 36.6 ശതമാനം കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ലോക്സഭയിൽ സ്മൃതി ഇറാനി വ്യക്തമാക്കി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനങ്ങളുടെ വിവരങ്ങളടക്കമായിരുന്നു കേന്ദ്രമന്ത്രി ലോക്സഭയിൽ വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ പോക്സോ കേസ് റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ്. 6,898 കേസുകളാണ് യു.പിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ മഹാരാഷ്ട്ര (5,687 കേസുകൾ), മധ്യപ്രദേശ് (5,648 കേസുകൾ) റിപ്പോർട്ട് ചെയ്തു. വിവരങ്ങൾ പ്രകാരം, ഉത്തർപ്രദേശിൽ ശിക്ഷിക്കപ്പെട്ടത് 70.7 ശതമാനം കേസുകളിലാണ്. മഹാരാഷ്ട്രയിൽ 30.9 ശതമാനവും മധ്യപ്രദേശിൽ 37.2 ശതമാനവുമാണ് ശിക്ഷിക്കപ്പെട്ട കേസുകൾ. രാജ്യത്ത് മണിപ്പൂരിൽ മാത്രമാണ് പോക്സോ കേസുകളിൽ 100 ശതമാനവും ശിക്ഷിക്കപ്പെട്ടത്. 2020 അവസാനത്തിൽ രാജ്യത്ത് 1,70,000 കേസുകൾ…
Read More » -
LIFE
ബോളിവുഡില്‍ ഇത് ഗര്‍ഭകാലം; സോനം കപൂറിനും ആലിയ ഭട്ടിനും പിന്നാലെ ബിപാഷ ബസുവും ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ട്
ബോളിവുഡ് നടിമാരായ ആലിയ ഭട്ടും സോനം കപൂറും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ബോളിവുഡ് താരം കൂടി അമ്മയാകാനുള്ള ഒരുക്കത്തിലാണ്. താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെ ബോളിവുഡിലെത്തിയ ബിപാഷ ബസുവാണ് ആ താരം, ബിപാഷയ്ക്കും ഭര്‍ത്താവായ കരണ്‍ സിങ് ഗ്രോവറിനും കുഞ്ഞ് ജനിക്കാന്‍ പോകുകയാണെന്ന് ഇരുവരോടും അടുത്തവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സന്തോഷവാര്‍ത്ത അടുത്ത ദിവസം തന്നെ ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. 2015-ലായിരുന്നു ബിപാഷയും കരണും പരിചയപ്പെടുന്നത്. ‘എലോണ്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ 2016 -ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ കരണും ബിപാഷയും ഡിന്നര്‍ കഴിക്കാന്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിപാഷ ധരിച്ച വസ്ത്രമായിരുന്നു സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. വളരെ ലൂസായ വസ്ത്രമായിരുന്നു അത്. താരം തന്റെ വയര്‍…
Read More »