CrimeNEWS

കൃത്രിമ ലിംഗവുമായി ലൈംഗീക ബന്ധം; സമൂഹത്തിനു ഭീഷണിയെന്ന് ജഡ്ജിയുടെ നിരീക്ഷണം, ട്രാന്‍സ്‌ജെന്‍ഡര്‍ യുവാവിന് 10 വര്‍ഷം തടവ്

ബ്രിസ്റ്റോള്‍: ബ്രിട്ടനില്‍ കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്ന കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവാവ് വഞ്ചനാ കുറ്റത്തിന് ജയില്‍ശിക്ഷ. 32 കാരനായ തര്‍ജീത് സിങ് എന്ന യുവാവിനാണ് സ്ത്രീകളുടെ പരാതിയില്‍ ശിക്ഷ ലഭിച്ചത്. ഇയാള്‍ കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകയായിരുന്നു. ഇത് മനസിലാക്കിയ ഇയാളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ടു യുവതികളും ഒരു കൗമാരക്കാരിയുമാണ് പരാതി നല്‍കിയത്.

ഇയാള്‍ സമൂഹത്തിനു ഭീഷണിയാണെന്ന നിരീക്ഷണത്തോടെയാണ് ജഡ്ജി 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. സ്ത്രീയായി ജനിച്ച തര്‍ജീത് സിങ്ങിന്റെ ആദ്യ പേര് ഹന്ന വാള്‍ട്ടേഴ്‌സ് എന്നായിരുന്നു. പിന്നീട് ഇവര്‍ പുരുഷനായി. വസ്ത്രം ധരിച്ചു മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇയാള്‍, ഇരുട്ടിന്റെ മറവില്‍ കൃത്രിമ ലിംഗം ഉപയോഗിച്ചാണ് ബന്ധപ്പെട്ടിരുന്നതെന്നാണ് കേസ്. ലൈംഗികബന്ധത്തിലൂടെയുള്ള പീഡനം, ശാരീരിക പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

Signature-ad

കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഒരു യുവതിയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചത്. സ്ഥിരമായി പോയിരുന്ന കടയില്‍വച്ചാണ് മറ്റൊരു യുവതിയെ പരിചയപ്പെട്ടത്. മൂന്നാമത്തെ ഇരയെ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു.

 

Back to top button
error: