Month: July 2022

  • Kerala

    കൂറുമാറ്റം: സാക്ഷികള്‍ക്ക് എതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ അമ്മ പരാതി നല്‍കി

    പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കി. പലരുടേയും സ്വാധീനവും പ്രലോഭനവും ആണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയതെന്നും ചിലര്‍ ഭീഷണിക്കു വഴങ്ങിയും കൂറുമാറിയെന്നും മല്ലി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. തങ്ങള്‍ക്ക് നേരെയും ഭീഷണിയുണ്ട്, ഇതെല്ലാം പൊലീസ് അന്വേഷിക്കണം എന്നാണ് മധുവിന്റെ അമ്മയുടെ ആവശ്യം. അട്ടപ്പാടി മധു കേസില്‍ ഒരു സാക്ഷി കൂടി കഴിഞ്ഞദിവസം കൂറു മാറിയിരുന്നു. 18ാം സാക്ഷി കാളി മൂപ്പന്‍ ആണ് കൂറു മാറിയത്. ഇയാള്‍ വനം വകുപ്പ് വാച്ചറാണ്. ഇതോടെ കേസില്‍ മൊഴി മാറ്റിയവരുടെ എണ്ണം 8 ആയി. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള രഹസ്യമൊഴി നല്‍കിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ഇവരില്‍ പതിമൂന്നാം സാക്ഷി സുരേഷ്മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത്. എഴുപേര്‍…

    Read More »
  • Kerala

    കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണം: മുഖ്യമന്ത്രിക്ക് കത്തുനല്‍കി വി.ഡി. സതീശന്‍

    തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കില്‍ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിലെ അപാകതകള്‍ തിരുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ കരുവന്നൂര്‍ സ്വദേശിനിയായ ഫിലോമിന എന്ന നിക്ഷേപക ചികിത്സയ്ക്ക് മാര്‍ഗമില്ലാതെ കഴിഞ്ഞദിവസം മരിച്ചത് ഏറെ വിവാദമായിരുന്നു. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാര്‍ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാര്‍ട്ടികളും മൃതദേഹവുമായി കരുവന്നൂര്‍ ബാങ്കിന് മുന്നില്‍…

    Read More »
  • Tech

    വരുന്നു 200 മെഗാപിക്‌സല്‍ ക്യാമറയുള്ള ആദ്യ സ്മാര്‍ട്ട് ഫോണ്‍; ഓഗസ്റ്റ് രണ്ടിന് അവതരിപ്പിക്കുമെന്നു സ്ഥിരീകരിച്ച് കമ്പനി

    ലോകത്തെ ആദ്യത്തെ 200 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള. ഓഗസ്റ്റ് രണ്ടിന് ചൈനയിലാണ് ഫോണ്‍ അവതരിപ്പിക്കുന്നതെന്ന് മോട്ടറോള കമ്പനി സ്ഥീരികരിച്ചു. മോട്ടോ എക്‌സ് 30 പ്രോ എന്നു പേരിട്ടിരിക്കുന്ന ഫോണിന്റെ മുഖ്യ ആകര്‍ഷണം ക്യാമറ തന്നെയാണ്. ഫോണിന്റെ സെന്‍സറുകളിലെ ഫോക്കല്‍ ലെങ്ത് അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെന്‍സറുകള്‍ക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കല്‍ ലെങ്ത് ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത്. 85 എംഎം ലെന്‍സ് ഉപയോഗിച്ച് മികച്ച ക്ലോസപ്പ് പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്താമെന്നും കമ്പനി അവകാശപ്പെടുന്നു. 50 എംഎം ലെന്‍സ് ഉപയോഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കും. 35 എംഎം ലെന്‍സ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിള്‍ നല്‍കുമെന്നാണ് നിഗമനം. അടുത്തിടെയാണ് മോട്ടോ എക്സ്30 പ്രോ ഗീക്ക്ബെഞ്ചിൽ XT2241-1 എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. മോട്ടോ എക്‌സ് 30 പ്രോയില്‍ സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെയുണ്ടായ സുരക്ഷാവീഴ്ച: എസ്.എച്ച്.ഒയെ സ്ഥലംമാറ്റി.

    കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിനു നേര്‍ക്ക് കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആക്രമണം നടത്തിയ സംഭവത്തിനു പിന്നാലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.എച്ച്.ഒയ്ക്ക് സ്ഥലം മാറ്റം. എളമക്കര സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജി. സാബുവിനെയാണ് സ്ഥലംമാറ്റിയത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്താണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിട്ടത്. വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സാബുവിന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. വാടാനപ്പള്ളി എസ്.എച്ച്.ഒ. സനീഷിനെ എളമക്കര എസ്.എച്ച്.ഒ. ആയി നിയമിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കൊച്ചി യാത്രയ്ക്കിടെയുണ്ടായ സുരക്ഷാവീഴ്ചയില്‍ ആണ് നടപടിയെന്നാണ് വിലയിരുത്തല്‍. അതേസമയം സ്ഥലംമാറ്റ ഉത്തരവില്‍ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയല്ല. സാധാരണ നിലയിലുള്ള സ്ഥലംമാറ്റം എന്ന നിലയിലാണ് ഉത്തരവ്. എന്നാല്‍ സുരക്ഷാവീഴ്ച ഉണ്ടായതിന് തൊട്ടുപിന്നാലെയുള്ള സ്ഥലംമാറ്റം അതിന്റെ പേരില്‍ തന്നെയാണെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. വെള്ളിയാഴ്ച ഒരു മണിയോടെ കാക്കനാട്ടെ ഗവണ്‍മെന്റ് പ്രസ്സിലെ പുതിയ സി.ടി.പി. മെഷീനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി മടങ്ങുമ്പോഴാണ് സുരക്ഷാവീഴ്ച ഉണ്ടായത്. ഇടറോഡില്‍നിന്ന് കാക്കനാട് ജങ്ഷനിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രവേശിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സോണി പനന്താനം പ്രതിഷേധവുമായി…

    Read More »
  • Business

    വ്യക്തിഗത വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ ഇവ ശ്രദ്ധിക്കുക…

    പണത്തിന് എല്ലാവര്‍ക്കും ആവശ്യമുണ്ട്. ആവശ്യത്തിന് പണമില്ലാത്തതാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. തുടങ്ങിവച്ച വീട്ടുപണി പൂര്‍ത്തിയാക്കാന്‍, പെട്ടന്നുള്ള ആശുപത്രി ആവശ്യങ്ങള്‍ എന്നിവയ്ക്ക് വ്യക്തിഗത വായ്പകളാണ് ഏറ്റവും അനുയോജ്യം. ജാമ്യമില്ലാതെ അനുവദിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് വലിയ തോതിലുള്ള റിസ്‌ക് വ്യക്തിഗത വായ്പകളിലുണ്ട്. ഇതിനാലാണ് വായ്പ ലഭിക്കാനുള്ള നിബന്ധനകള്‍ ബാങ്കുകള്‍ കര്‍ശനമാക്കുന്നത്. വായ്പ ലഭിച്ചു കഴിഞ്ഞാല്‍ ഭവന, വാഹന വായ്പകള്‍ പോലെ നിബന്ധനകളില്ലാതെ ഏത് ആവശ്യത്തിനും പണം ഉപയോഗിക്കാന്‍ സാധിക്കും. വ്യക്തിഗത വായ്പ അന്വേഷണങ്ങള്‍ക്ക് മുന്‍പ് എത്ര തുകയാണ് ആവശ്യമെന്നത് ആദ്യം തീരുമാനിക്കണം. ആവശ്യം മനസിലാക്കി അതിന് മാത്രം വായ്പയെടുക്കുക. വിവിധ ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞ് കുറഞ്ഞത് നോക്കി തിരഞ്ഞെടുക്കാം. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത് വ്യത്യസ്ത നിരക്കായിരിക്കും. ഇതോടൊപ്പം പ്രോസസിംഗ് ഫീസ്, വായ്പ നേരത്തേ ക്ലോസ് ചെയ്യുന്നതിനുള്ള ചാര്‍ജ് ഉണ്ടോ എന്നിവ അറിഞ്ഞിരിക്കണം. വ്യക്തിഗത വായ്പയ്ക്ക് ശ്രമിക്കുമ്പോള്‍ വേഗത്തില്‍ വായ്പ ലഭിക്കാനുള്ള നാല് വഴികള്‍: 1. സിബില്‍ സ്‌കോര്‍ യോഗ്യതയ്ക്ക് ബാങ്കുകള്‍…

    Read More »
  • Business

    ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന് 7.50% പലിശ; ബാങ്കിനെക്കാള്‍ നേട്ടം

    സ്ഥിര നിക്ഷേപകർക്ക് ബാങ്കുകളേക്കാൾ മികച്ച പലിശ നിരക്ക് നൽകുന്ന നിക്ഷേപങ്ങളിലൊന്നാണ് കേരള ട്രഷറി നിക്ഷേപം. പൊതുമേഖലാ ബാങ്കുകൾ നൽകുന്നതിനെക്കാൾ ഉയർന്ന പലിശ ചെറിയ കാലയളവ് കൊണ്ട് ട്രഷറിയിൽ നിന്ന് ലഭിക്കും. ഖജനാവിന്റെ ഉറപ്പ് തന്നെയാണ് ട്രഷറിയിലെ നിക്ഷേപത്തിന്റെ സുരക്ഷ. നിക്ഷേപകർ ട്രഷറിയിൽ കൂടുതലായി നിക്ഷേപിക്കാത്തതിന് കാരണം എങ്ങനെ നിക്ഷേപിക്കണമെന്ന് അറിയാത്തതാണ്. ട്രഷറി നിക്ഷേപത്തിന്റെ നടപടി ക്രമങ്ങളും പലിശയും എത്രയാണെന്ന് നോക്കാം. അക്കൗണ്ട് തുറക്കൽ ട്രഷറിയിൽ സ്ഥിരം നിക്ഷേപം ഓൺലൈൻ സൗകര്യങ്ങളൊന്നുമില്ല. ജില്ലാ ആസ്ഥാനങ്ങളിലുള്ള ജില്ലാ ട്രഷറികളിലും താലൂക്കുകളിലുള്ള സബ് ട്രഷറികളിലും നേരിട്ടെത്തി അക്കൗണ്ട് ആരംഭിക്കാം. ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താൻ സേവിം​ഗ്സ് അക്കൗണ്ട് ആവശ്യമാണ്. സേവിം​ഗ്സ് അക്കൗണ്ട് തുറക്കാനുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ആധാര്‍ കാർഡ്, പാന്‍ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുൾപ്പടെ ട്രഷറിയിൽ സമർപ്പിക്കണം. നേരത്തെ സേവിം​ഗ്സ് അക്കൗണ്ട് ആരംഭിക്കാനുള്ള കുറഞ്ഞ നിക്ഷേപം 500 രൂപയായിരുന്നു. ഇത് 100 രൂപയാക്കി കുറച്ചു. പണമിടപാട് സേവിംഗ്‌സ് അക്കൗണ്ട് വഴിയാണ് സ്ഥിര…

    Read More »
  • Kerala

    ശമ്പളം നല്‍കാന്‍ 65 കോടി വേണം: സര്‍ക്കാരിനു മുന്നില്‍ ആവശ്യവുമായി കെ.എസ്.ആര്‍.ടി.സി.

    തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ഈ മാസത്തെ ശമ്പളം കൊടുത്തുതീര്‍ക്കാന്‍ 26 കോടി രൂപ വേണം. അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരിനെ സമീപിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ പരമാവധി 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളത്തിനായി നല്‍കിയത്. 79 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത്. ഏകദേശം 180 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഒരുമാസത്തെ വരുമാനം. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കിയതിനാല്‍ വരുമാനത്തിന്റെ ഭൂരിഭാഗവും ഇത് തിരിച്ചടയ്ക്കാനാണ് ഉപയോഗിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ജൂണിലാണ് കോടതി ഉത്തരവിട്ടത്. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണം എന്നും കോടതി വാക്കാല്‍ പറയുകയുണ്ടായി. അതേസമയം എട്ട് കോടിയെങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ മുമ്പോട്ട്…

    Read More »
  • Kerala

    എല്ലാ സാമ്പിളും നെഗറ്റീവ്; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ മങ്കിപോക്‌സ് രോഗി സുഖംപ്രാപിച്ചു: ഇന്ന് ആശുപത്രിവിടും

    തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മങ്കിപോക്‌സ്  (Monkey pox) കേസിലെ രോഗി സുഖം പ്രാപിച്ചു. മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35)യുടെ എല്ലാ സാമ്പിളും നെഗറ്റീവാണ്. ഇയാള്‍ രോഗമുക്തി നേടിയ വിവരം ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് സ്ഥിരീകരിച്ചത്. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ മങ്കി പോക്സ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 12-നാണ് യുഎഇയില്‍ നിന്നും വന്ന യുവാവിന് 14-നാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്.…

    Read More »
  • LIFE

    രണ്‍ബീര്‍ കപൂറിന്റെ ലൗ രഞ്ജന്‍ സെറ്റില്‍ വന്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

    മുംബൈ: രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ സെറ്റില്‍ വന്‍ തീപിടിത്തം, ഒരാള്‍ മരിച്ചു. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം. 32 വയസുള്ള യുവാവാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ലൗ രഞ്ജന്റെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് വൈകിട്ട് 4.30 നായിരുന്നു അപകടം. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. Mumbai | Level 2 fire reported in Andheri West area, near star Bazar on link road around 4.30 pm. 10 fire-fighting vehicles rushed to spot. Fire is reportedly at a shop of 1000 sq ft area. No injured persons reported yet: Mumbai fire brigade pic.twitter.com/brO73Up61f — ANI (@ANI) July 29, 2022 അന്ധേരി വെസ്റ്റിലെ ചിത്രകൂട് സ്റ്റുഡിയോയിലാണ് അപകടമുണ്ടായത്. ഒരു…

    Read More »
  • NEWS

    ബി.ജെ.പിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ കൃഷ്ണ കല്യാണിക്ക് ഇഡി നോട്ടീസ്

    ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ എം.എല്‍.എ കൃഷ്ണ കല്യാണിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. 2021ലെ നിയമ സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റിലാണ് കല്യാണി മത്സരിച്ചു വിജയിച്ചത്. പിന്നീട് നിയമസഭയില്‍ നിന്ന് രാജി​വെക്കാതെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ​കൂറുമാറുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനാണ് കല്യാണി.     സസ്‌പെന്‍ഷനിലായ തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അഴിമതി വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കൃഷ്ണ കല്യാണിയെ കേന്ദ്ര അന്വേഷണ ഏജന്‍സി വിളിപ്പിച്ചിരിക്കുന്നത്.

    Read More »
Back to top button
error: