Month: July 2022
-
India
വിവാദങ്ങൾക്ക് തടയിട്ട് ആം ആദ്മി സര്‍ക്കാര്‍; മദ്യവിൽപന വീണ്ടും സര്‍ക്കാരിന് കീഴിലാക്കി
ദില്ലി: രാജ്യതലസ്ഥാനത്തെ മദ്യവില്‍പന വീണ്ടും സർക്കാറിന് കീഴിലേക്ക്. മദ്യവില്‍പന സ്വകാര്യവല്‍ക്കരിച്ച തീരുമാനം ആംആദ്മി സര്‍ക്കാര്‍ പിന്‍വലിച്ചു.പുതിയ അബ്കാരിനയത്തില്‍ ലഫ് ഗവര്‍ണ്ണര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. അതേസമയം ദില്ലി സർക്കാറിന്‍റെ മെഗാ അഴിമതിയാണ് അബ്കാരി നയമെന്ന് പുതിയ നടപടികളിലൂടെ വ്യക്തമായെന്ന് ബിജെപി കുറ്റപ്പെടുത്തി. 2021 നവംബറിലാണ് മദ്യ വില്‍പന പൂർണമായും സ്വകാര്യ വത്കരിച്ച് പുതിയ അബ്കാരി നയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. അതുവരെ സർക്കാറിന്‍റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഔട്ലെറ്റുകളിലൂടെയായിരുന്നു ദില്ലിയില്‍ മദ്യവില്‍പന. എന്നാല്‍ സ്വകാര്യ ഔട്ലെറ്റുകളിലൂടെ വില്‍ക്കുന്ന മദ്യത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ചും മറ്റും പരാതികൾ വ്യാപകമായി ഉയർന്നു. പിന്നാലെ പുതിയ അബ്കാരി നയം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ദില്ലി ഗവർണർ വൈഭവ് സക്സേന ആവശ്യപ്പെട്ടു. ഇതോടെയാണ് കെജ്രിവാൾ സർക്കാറിന്‍റെ യു ടേൺ. അതേസമയം ഷോപ്പുടമകളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നാണ് ദില്ലി സർക്കാറിന്‍റെ ആരോപണം, ഇനിയുള്ള ആറുമാസത്തേക്ക് പഴയതുപോലെ സർക്കാർ ഔട്ലെറ്റുകളിലൂടെ…
Read More » -
Kerala
ഗുണ്ടാ ബന്ധം: കോട്ടയത്തെ സൈബര്‍ സെല്‍ എസ്.എച്ച്.ഒയെ മലപ്പുറത്തിന് സ്ഥലംമാറ്റി
തിരുവനന്തപുരം: ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലം മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കോട്ടയം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ: എം.ജെ.അരുണിനെയാണ് മലപ്പുറത്തേക്ക് മാറ്റിയത്. കോട്ടയത്തെ ഗുണ്ടാ നേതാവ് അരുണ്‍ ഗോപനുമായുള്ള ബന്ധമാണ് നടപടിക്ക് ഇടയാക്കിയത്. എം.ജെ. അരുണിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതിന് പകരമായി അവിടുത്തെ എസ്എച്ച്ഒ വി.ആര്‍. ജഗദീഷിനെ കോട്ടയത്തേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. കോട്ടയത്തെ ഗുണ്ടാ നേതാവ് അരുണ്‍ ഗോപനുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി എസ്എച്ച്ഒയെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് എം.ജെ.അരുണിന്റെ സ്ഥലം മാറ്റം. കോട്ടയം കേന്ദ്രീകരിച്ച് നടന്ന നിരവധി കുറ്റകൃത്യങ്ങളിലെ പ്രധാന കണ്ണിയാണ് ഗുണ്ടാനേതാവായ അരുണ്‍ ഗോപന്‍(31). കോട്ടയം ജില്ലയിലെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നത് അരുണ്‍ ഗോപന്‍ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, കൊട്ടേഷന്‍, മയക്കുമരുന്ന്കടത്തല്‍ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയായ അരുണ്‍ ഗോപനെ അടുത്തിടെ…
Read More » -
NEWS
മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ
ചെറുവത്തൂര്‍: മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍ഗോഡ് ചെറുവത്തൂരിലാണ് സംഭവം.ഭാര്യ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പില്‍ നേരിട്ടെത്തിയ ഭർത്താവ് പ്രദീപന്‍ യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ചെറുവത്തൂര്‍ സ്വദേശിനി ബീനീഷയാണ് ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായത്.പൊള്ളലേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
NEWS
മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പത്തനംതിട്ട:സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു.ഇതേത്തുടർന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമാണ് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നിവയാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
Crime
തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെ, ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് തീകൊളുത്തി യുവാവ് മരിച്ചു
തിരുവനന്തപുരം: ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് തീകൊളുത്തി യുവാവ് മരിച്ചു. കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വര്‍ക്കല ഇലകമണ്‍ കരവാരത്തെ ഭാര്യ വീട്ടിലെത്തിയ അഹമ്മദാലി കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് അഹമ്മദാലിയുടെ മരണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കയ്യിലൊരു പെട്രോള്‍ കുപ്പിയുമായാണ് ഇയാള്‍ ഇന്നലെ വര്‍ക്കലയിലെ വീട്ടിലെത്തിയത്. കുടുംബ പ്രശ്‌നങ്ങള്‍ കാരണം അകന്ന് കഴിയുന്നതിനാലും ഇതിന് മുന്‍പും വഴക്കുണ്ടായിട്ടുള്ളതിനാലും അഹമ്മദാലി ആക്രമിക്കാന്‍ ഇടയുണ്ടെന്ന് ഭാര്യവീട്ടുകാര്‍ ഭയന്നിരുന്നു. ഇന്നലെ വൈകിട്ട് ഭാര്യ വീട്ടിലെത്തിയ അഹമ്മദാലിയെ കണ്ട് ആക്രമണം ഭയന്ന് വീടിനകത്ത് കയറി വാതിലടച്ചെന്നാണ് ഭാര്യാ പിതാവ് പറയുന്നത്. വീടിന് പുറകിലെ വാതില്‍ കൂടി അടച്ച് തിരിച്ച് വരുമ്പോഴേക്ക് ഇയാള്‍ തീകൊളുത്തിയിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് അഹമ്മദാലിയെ ആശുപത്രിയിലെത്തിക്കുന്നത്. പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രണ്ടരമാസമായി അഹമ്മദലിയും ഭാര്യയും അകന്ന് കഴിയുകയായിരുന്നു.…
Read More » -
NEWS
ബംഗ്ലാദേശില്‍ ട്രെയിന്‍ മിനി ലോറിയില്‍ ഇടിച്ച് 11പേര്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശില്‍ ട്രെയിന്‍ മിനി ലോറിയില്‍ ഇടിച്ച് 11പേര്‍ മരിച്ചു.ബംഗ്ലാദേശിലെ ചാട്ടോഗ്രാം ജില്ലയില്‍ റെയില്‍ ക്രോസിങിലാണ് സംഭവം. അമന്‍ ബസാറിലെ ‘ആര്‍ ആന്‍ഡ് ജെ പ്ലസ്’ എന്ന കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് അപകടത്തില്‍പ്പെട്ടത്.ഇവർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു. മിനി ബസിനെ ധാക്കയിലേക്ക് പോയ പ്രൊഭതി എക്സ്പ്രസ് റെയില്‍ ക്രോസിങിലില്‍ വെച്ച് ഇടിക്കുകയായിരുന്നെന്നും ഒരു കിലോമീറ്ററോളം വലിച്ചിഴച്ചുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് അപകടമുണ്ടായത്.
Read More » -
Kerala
മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍; ആന്റണി കരിയിലിന്റെ രാജി മാര്‍പാപ്പ അംഗീകരിച്ചു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ച് മാര്‍പാപ്പ. ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി അംഗീകരിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടി. നിലവില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍ അതിരൂപതാ അധ്യക്ഷനാണ്. ഇതിനൊപ്പമാണ് അദ്ദേഹത്തിന് എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയും നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം പകല്‍ 12-ന് വത്തിക്കാനിലും പകല്‍ 3.30-ന് സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തൂം നടന്നു. തുടര്‍ന്ന് വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശപ്രകാരം മാര്‍ ആന്‍ഡ്രൂസ് അഡ്മിനിസ്‌ട്രേറ്ററായി ഇന്ന് മൂന്നരയോടെ ചുമതലയേറ്റെടുത്തു. അതിരൂപതയിലെ വിവരങ്ങള്‍ നേരിട്ട് മാര്‍പാപ്പയെ അറിയിക്കാനാണ് അദ്ദേഹത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് വിവരം. അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് വെള്ളിയാഴ്ച ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ഡ് ജിറേല്ലിമേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയില്‍ വിമത നീക്കത്തെ പിന്തുണച്ചതിനും സിനഡ് തീരുമാനം മറികടന്ന്…
Read More » -
NEWS
തിരയിൽപ്പെട്ടെന്ന് കരുതി യുവതിക്കായി മൂന്ന് ദിവസമായി കടലിൽ തിരച്ചിൽ; മറ്റൊരാളുടെ ഭാര്യയായ യുവതി കാമുകനൊപ്പം ബംഗളൂരുവിൽ
വിശാഖപട്ടണം : കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് വിശാഖപട്ടണത്തെ ആർ.കെ. ബീച്ചിൽനിന്ന് സായ് പ്രിയ എന്ന യുവതിയെ കാണാതായത്. യുവതി തിരയിൽപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിൽ മൂന്നുദിവസത്തോളമാണ് കോസ്റ്റ്ഗാർഡും നാവികസേനയും ഉൾപ്പെടെയുള്ളവർ കടലിൽ തിരച്ചിൽ നടത്തിയത്. തിരച്ചിൽ നടക്കുന്നതിനിടെ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യുവതി മാതാപിതാക്കൾക്ക് സന്ദേശം അയക്കുകയായിരുന്നു. താൻ സുരക്ഷിതയാണെന്നും കാമുകനൊപ്പം ബെംഗളൂരുവിലുണ്ടെന്നുമായിരുന്നു യുവതിയുടെ സന്ദേശം. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കും വിരാമമായി. മൂന്നുദിവസത്തോളം വിശാഖപട്ടണത്തെ ആശങ്കയിലാഴ്ത്തിയ തിരോധാനത്തിന് തിരശീല വീണതിന് പിന്നാലെ കാണാതായ യുവതി നഗരത്തിൽ തിരിച്ചെത്തി. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആർ.സായ് പ്രിയ(21)യാണ് കഴിഞ്ഞദിവസം കാമുകനൊപ്പം വിശാഖപട്ടണത്ത് തിരിച്ചെത്തിയത്. ബംഗളൂരുവിലുണ്ടെന്ന വിവരം മാതാപിതാക്കളെ അറിയിച്ചതിന് പിന്നാലെയാണ് യുവതിയും കാമുകനും തിരികെവന്നത്. ഹൈദരാബാദിലെ സ്വകാര്യ ഫാർമസി കമ്പനിയിൽ ജീവനക്കാരനായ ശ്രീനിവാസ റാവുവും സായ് പ്രിയയും 2020 ജൂലായ് 25-നാണ് വിവാഹിതരായത്. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാം വിവാഹവാർഷികം ആഘോഷിക്കാനായാണ് ഇരുവരും ആർ.കെ. ബീച്ചിൽ എത്തിയത്. എന്നാൽ ബീച്ചിലെത്തി മിനിറ്റുകൾക്കുള്ളിൽ സായ് പ്രിയയെ കാണാതാവുകയായിരുന്നു. ഭാര്യയ്ക്കൊപ്പം ബീച്ചിൽ…
Read More » -
NEWS
നാലക്ക നമ്ബര്‍ ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധം; മലപ്പുറത്ത് എസ്ഐ ഉൾപ്പടെ നാല് പോലീസുകാർക്കെതിരെ നടപടി
മലപ്പുറം :മലപ്പുറത്ത് ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് എതിരെ നടപടി. നാലക്ക നമ്ബര്‍ ലോട്ടറി ചൂതാട്ട സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇവർക്കെതിരെ നടപടിയെടുത്തത്. നാലക്ക നമ്ബര്‍ ലോട്ടറി ചൂതാട്ട സംഘത്തിലെ ചിലർ സ്പെഷൽ ബ്രാഞ്ചിന്റെ പിടിയിലായിരുന്നു.ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസുകാരുമായുള്ള ബന്ധം വെളിപ്പെട്ടത്.തുടർന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ ലോട്ടറി മാഫിയയും പോലീസുകാരുമായുള്ള വഴിവിട്ട ബന്ധം വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരായ നടപടി.
Read More » -
Crime
മകനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍: വീട്ടില്‍ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ട അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധര്‍മ്മടത്താണ് സംഭവം. ധര്‍മടം മോസ് കോര്‍ണറില്‍ ശ്രീ സദനത്തില്‍ സദാനന്ദന്‍ (63) ആണ് കുഴഞ്ഞു വീണ് മരിച്ചത്. സദാനന്ദന്റെ മകന്‍ ദര്‍ശന്‍ (26)ന്റെ മരണത്തില്‍ മനംനൊന്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ കിടപ്പ് മുറിയില്‍ രാവിലെ മകന്‍ ദര്‍ശനെ തൂങ്ങിയമരിച്ച നിലയില്‍ കണ്ട് സദാനന്ദന്‍ കുഴഞ്ഞുവീണു. ഉടന്‍തന്നെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More »