Month: July 2022

  • NEWS

    പിണറായി വിജയന് തമിഴ്നാട്ടില്‍ ഫാന്‍സ് ഉണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

    ചെന്നൈ :തനിക്ക് കേരളത്തില്‍ ഫാന്‍സ് ഉള്ള പോലെ പിണറായി വിജയന് തമിഴ്നാട്ടില്‍ ഫാന്‍സ് ഉണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അദ്ദേഹത്തെ പോലെ ഒരു മുഖ്യമന്ത്രി വേണമെന്ന് തമിഴ് മക്കളും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ സഖാവ് പിണറായി എനിക്ക് മാതൃകയാണ്’- സ്റ്റാലിൻ പറഞ്ഞു.     കണ്ണൂരില്‍ നടന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയപ്പോള്‍ ലഭിച്ച റെഡ് സല്യൂട്ട് വിളി ഇപ്പോഴും നെഞ്ചിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • NEWS

    വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിന് വീടും പുരയിടവും ഇഷ്ടദാനം നല്‍കി വീട്ടമ്മ

    പത്തനംതിട്ട :തന്റെ വീട്ടില്‍ നീണ്ട 14 വര്‍ഷക്കാലം വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിന് വീടും പുരയിടവും ഇഷ്ടദാനം നല്‍കി വീട്ടമ്മ. അടൂര്‍ മണ്ണടി മുഖംമുറി സ്വദേശിനി ചന്ദ്രമതിയമ്മ എന്ന 77 കാരിയാണ് സ്വന്തം വീടും പുരയിടവും കിടപ്പാടമില്ലാത്ത തന്റെ വാടകക്കാര്‍ക്ക് വിട്ടു നല്‍കിയത്.  വാടകക്കാരിയായ സരസ്വതിയ്ക്കും കുടുംബത്തിനുമാണ് ചന്ദ്രമതിയമ്മ ഇങ്ങനെ വീടും പുരയിടവും ഇഷ്ടദാനമായി നൽകിയത്.

    Read More »
  • India

    നേമം ടെർമിനൽ: ബിജെപിയും കേന്ദ്ര റെയിൽവേ മന്ത്രാലയവും നടത്തുന്ന അപഹാസ്യമായ രാഷ്ട്രീയനാടകത്തിന് തെല്ലും അറുതിയുണ്ടായിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എം. പി

    നേമം ടെർമിനൽ ഉപേക്ഷിക്കുകയാണെന്ന കാര്യം രേഖാമൂലം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖാന്തിരം തന്നെ റെയിൽവേ മന്ത്രാലയം അറിയിച്ചതാണ്. ഇക്കാര്യത്തിലുള്ള പുനർചിന്തനത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ രേഖാമൂലമാണ് കേന്ദ്രമന്ത്രാലയം പ്രതികരിക്കേണ്ടത്. പദ്ധതി ഉപേക്ഷിച്ച നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് താൻ നല്കിയ കത്തിന് ഇതുവരെ മന്ത്രി മറുപടി നല്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം – ജോൺ ബ്രിട്ടാസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.   കേരളത്തിലും പ്രത്യേകിച്ച് തിരുവനന്തപുരത്തും രാഷ്ട്രീയനേട്ടം കൊയ്യുന്നതിനാണ് നേമം ടെർമിനൽ വിഷയം ബിജെപി എക്കാലത്തും ഏറ്റെടുത്തിട്ടുള്ളത്. 2019-ലെ ലോക് സഭാ തെരഞ്ഞെടുപ്പിനു തൊട്ടു തലേന്ന് വോട്ടു കിട്ടാൻ തിരക്കു പിടിച്ച് ഒരു തറക്കല്ലിടൽ പരിപാടി സംഘടിപ്പിച്ചിരുന്നു. അന്നു റെയിൽവേ മന്ത്രിയായിരുന്ന പീയൂഷ് ഗോയൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഒരു പതിറ്റാണ്ടുമുമ്പ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ തറക്കല്ലിടൽ നിർവ്വഹിച്ചത്. താൻ രാജ്യസഭാംഗമായ ശേഷം തുടർച്ചയായി ഈ വിഷയം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ബജറ്റിൽ പ്രഖ്യാപിക്കുകയും തറക്കല്ലിടൽകർമ്മം നടക്കുകയും ചെയ്ത പദ്ധതി വൈകുന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ രാജ്യസഭാതലത്തിൽ ഉയർത്തിയിരുന്നു. ‘പദ്ധതിരേഖ…

    Read More »
  • NEWS

    അവിയലിന്റെ ഗുണങ്ങൾ; ഉണ്ടാക്കുന്ന വിധം

    പല തരം പച്ചക്കറികള്‍ ഇട്ടുണ്ടാക്കുന്ന അവിയൽ കേരളീയ സദ്യയിലെ ഒരു പ്രധാന വിഭവമാണ്.എരിവും പുളിയും തേങ്ങയുടെ ചെറു മധുരവുമെല്ലാം കലര്‍ന്ന അവിയൽ ഏറെ രുചികരവും പോഷക സമൃദ്ധവുമായ ഒന്നാണ്. ചേന, കായ, ക്യാരറ്റ്, പയര്‍ തുടങ്ങിയ പച്ചക്കറികളുടെ ഒരു നീണ്ട നിര തന്നെയുണ്ട് അവിയലിൽ.വൈറ്റമിന്‍ എ മുതല്‍ കെ വരെയുളള സകലമാന പോഷകങ്ങളും ഒരൊറ്റ അവിയലിൽ നിന്നും നമുക്ക് ലഭിയ്ക്കും. തൈരും തേങ്ങയുമെല്ലാം ഇതിലെ മറ്റു ചേരുവകളാണ്. തൈര് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തിന് മികച്ചതാണ്. ആരോഗ്യകരമായ ബാ്ക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. കാല്‍സ്യവും പ്രോട്ടീനുമെല്ലാം അവിയലിൽ അടങ്ങിയിരിക്കുന്നു. ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒരു വിഭവം. വെളിച്ചെണ്ണ, കറിവേപ്പില എന്നിവ മറ്റു ചേരുവകളാണ്.   ചേരുവകള്‍ വെള്ളരിക്ക/കുമ്പളങ്ങ  നീളത്തില്‍ അരിഞ്ഞത്  – 1 കപ്പ് കായ് നീളത്തില്‍ അരിഞ്ഞത്  –  1 കപ്പ് പടവലങ്ങ നീളത്തില്‍ അരിഞ്ഞത്   – 1 കപ്പ് കത്തിരിക്ക നീളത്തില്‍…

    Read More »
  • NEWS

    രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

    ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രണ്ടാഴ്ചക്കിടെ 1,200 പശുക്കള്‍ ചത്തുവെന്നാണ് റിപ്പോര്‍ട്ട്. പശുക്കളുടെ ശരീരത്തില്‍ വലിയ മുഴകള്‍ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്.രാജസ്ഥാനിലെ പടിഞ്ഞാറന്‍-വടക്കന്‍ മേഖലകളിലെ പശുക്കള്‍ക്കാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ ഏകദേശം 25,000 പശുക്കള്‍ക്ക് ഈ പകര്‍ച്ചവ്യാധി ബാധിച്ചതായി അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോധ്പൂര്‍ ജില്ലയില്‍ മാത്രം 254 പശുക്കള്‍ ചത്തിട്ടുണ്ട്. ഈ രോഗം ആഫ്രിക്കയില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും പാകിസ്താന്‍ വഴി ഇന്ത്യയിലെത്തിയെന്നുമാണ് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് പറയുന്നത്. ആദ്യമായി ഏപ്രിലിലായിരുന്നു രോഗം റിപ്പോര്‍ട്ട് ചെയ്തത്.

    Read More »
  • Kerala

    കാട്ടിൽ പോകാം, മലയിൽ കയറാം; കണ്ണൂരിലെ പാലുകാച്ചിമലയിൽ നാളെ, ഞായറാഴ്ച ട്രക്കിങ്ങിന് തുടക്കം

    കണ്ണൂർ: കേളകത്തെ കൊട്ടിയൂർ പാലുകാച്ചിമലയിൽ ജൂലായ് 31 ഞായർ മുതൽ സഞ്ചാരികൾക്ക്‌ പ്രവേശനം. കണ്ണൂർ ഡി.എഫ്.ഒ, പി. കാർത്തിക്‌ രാവിലെ 10.30 ന്‌ ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്ലാഗ്‌ ഓഫ്‌ കർമം നിർവഹിക്കും. പ്രവേശന ഫീസ് ഈടാക്കിയാണ് സഞ്ചാരികളെ മലയിലേക്ക് കടത്തിവിടുക. പാലുകാച്ചിമല ട്രക്കിങ് ആദ്യം ജൂൺ മൂന്നിന്‌ ഉദ്ഘാടനം ചെയ്തിരുന്നു. പക്ഷേ ഇൻഷുറൻസ്‌ പരിരക്ഷ ഏർപ്പെടുത്താതിരുന്നതു കൊണ്ട് പ്രവേശനമുണ്ടായിരുന്നില്ല. കേളകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ്‌ പദ്ധതി യാഥാർഥ്യമായത്‌. ഇതിന്റെഭാഗമായി രൂപവത്കരിച്ച പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ്‌ പ്രവർത്തനങ്ങളുടെ നടത്തിപ്പ്‌ ചുമതല. വനസംരക്ഷണസമിതി നിയമിച്ച ആറ്‌ താത്‌കാലിക ജീവനക്കാരാണ്‌ വിനോദസഞ്ചാരികളെ സഹായിക്കുക. ഇതിനു പുറമെ വനസംരക്ഷണ സമിതി പ്രവർത്തകരും ഉണ്ടാകും. ടിക്കറ്റ്‌ കൗണ്ടർ, ക്ലോക്ക്‌ റൂം, ടോയ് ലറ്റ്‌ തുടങ്ങിയ പ്രാഥമിക സകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾ 20 രൂപയും വിദേശികൾക്ക് 150 രൂപയും ക്യാമറ ഉപയോഗിക്കാൻ 100 രൂപയുമാണ് ട്രക്കേഴ്സിൻ്റെ ശ്രദ്ധയ്ക്ക്…

    Read More »
  • NEWS

    ഇനിയും പിടിതരാതെ മൺസൂൺ ബമ്പർ ജേതാവ്

    തിരുവനന്തപുരം: ആർക്കാണ് മൺസൂൺ ബമ്പറിന്റെ 10 കോടി അടിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ആ ഭാഗ്യശാലിയാരെന്ന കാത്തിരിപ്പിലാണ് ലോട്ടറി ഡയറക്ടറേറ്റും ഏജന്റും.ഭാഗ്യശാലി ഇതേവരെ ബാങ്കിനെയോ, ലോട്ടറി ഡയറേക്ടറേറ്റിനെയോ സമീപിച്ചിട്ടില്ല. ജൂലൈ 17നാണ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്ബര്‍ നറുക്കെടുത്തത്. MA 235610 എന്ന നമ്ബറിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം. നറുക്കെടുപ്പ് നടന്ന് രണ്ടാഴ്ച പിന്നിടുമ്ബോഴും ഭാ​ഗ്യശാലി കാണാമറയത്ത് തന്നെയാണ്.       നെടുമ്ബാശേരി വിമാനത്താവളത്തിലാണ് ആലുവ സഹായി ലോട്ടറി ഏജന്‍സി വിറ്റ ഈ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ലോട്ടറി കച്ചവടക്കാരായ പി.കെ വര്‍ഗീസിന്റെ ഭാര്യ റോസിയാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. വിമാനത്താവളത്തില്‍ വിറ്റതിനാല്‍ യാത്രക്കാരാണോ ടിക്കറ്റ് വാങ്ങിയതെന്ന സംശയം നിഴലിക്കുന്നുണ്ട്. 90 ദിവസത്തിനുള്ളില്‍ ഭാഗ്യശാലി ലോട്ടറി ഹാജരാക്കിയാല്‍ മതി. അതുകഴിഞ്ഞ് ലോട്ടറിയുമായി ആരുമെത്തിയില്ലെങ്കില്‍ ഇത് സര്‍ക്കാരിലേക്ക് വകയിരുത്തും.     വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായ 10 കോടി അടിച്ചത് തിരുവനന്തപുരം എയർപോർട്ട് പരിസരത്ത് വിറ്റ ടിക്കറ്റിനായിരുന്നു.അതേസമയം ഓണം ബംബർ ടിക്കറ്റ്…

    Read More »
  • NEWS

    ബിജെപി ബന്ധം ഉപേക്ഷിച്ച യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം

    തലശ്ശേരി: ബിജെപി ബന്ധം ഉപേക്ഷിച്ച യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് പെരിങ്ങത്തൂര്‍ പുളിയനമ്ബ്രം കാഞ്ഞിരക്കണ്ടിയില്‍ അനീഷി (42) നെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീടിനരികില്‍ പതിയിരുന്ന സംഘം ഇടവഴിയില്‍ വെച്ചു വണ്ടി തടഞ്ഞാണ് അനീഷിനെ അക്രമിച്ചത്.ബഹളം കേട്ട് സഹോദരനും, അയല്‍വാസികളും ഓടി യെത്തിയതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ ദേഹമാസകലം പരിക്കു പററിയ അനീഷിനെ ആദ്യം തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രി യിലെത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെക്ക് മാറ്റി.ആക്രമത്തിന് പിന്നിൽ ആർഎസ്എസ്കാരാണെന്ന് അനീഷിന്റെ കുടുംബം ആരോപിച്ചു.     കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ പതിനൊന്നരയോടെ പെരിങ്ങത്തൂര്‍ ടൗണില്‍ വെച്ച്‌അനിഷിനെയും, സഹോദരി ബിന്ദുവിനെയും ആര്‍ എസ് എസ് പ്രവര്‍ത്തകനായ രതീഷിന്‍്റെ നേതൃത്വത്തില്‍ അസഭ്യവാക്കുകളാല്‍ അപമാനിച്ചിരുന്നു.ഇവര്‍ അന്ന് തന്നെ ചൊക്ലി സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

    Read More »
  • NEWS

    കരിക്ക് വിറ്റ പണം പങ്കുവച്ചില്ല;സഹോദരനെ അടിച്ചു കൊന്നു

    പാലക്കാട് :കരിക്ക് വിറ്റ പണം പങ്കുവയ്ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് അട്ടപ്പാടിയില്‍ സഹോദരനെ മരക്കഷ്‌ണം കൊണ്ട് അടിച്ചു കൊന്നു. പുതൂര്‍ പഞ്ചായത്തിലെ പട്ടണക്കല്‍ ഊരിലെ മരുതനെയാണ് (47) സഹോദരന്‍ പണലി(37) കൊലപ്പെടുത്തിയത്.വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ രങ്കിയുടെ പേരിലുള്ള തെങ്ങിന്‍ തോപ്പില്‍ നിന്ന് കരിക്ക് വിറ്റതുമായി ബന്ധപ്പെട്ട സാമ്ബത്തിക തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. വ്യാഴാഴ്ച രാവിലെ തോട്ടത്തിലെത്തിയ മരുതന്‍ കരിക്ക് ഇടുകയും വില്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ പണം സഹോദരനുമായി പങ്കുവെച്ചില്ല. ഇതേച്ചൊല്ലി നടന്ന വാക്കേറ്റത്തിനിടെയാണ് പണലി മരക്കഷ്‌ണം കൊണ്ട് മരുതനെ അടിച്ചത്.     മരുതനെ കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം വിദഗ്ദ്ധ ചികിത്സക്ക് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

    Read More »
  • NEWS

    തോമസ് മാത്യുവിന്റെ കുടുംബം മാപ്പ് നൽകി;കൊലക്കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയായിരുന്ന സക്കീർ ഹുസൈന് മോചനം

    തർക്കം തിരുവോണ സദ്യ ഉണ്ടാക്കിയതിനെ ചൊല്ലി ജിദ്ദ: കൊലക്കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയായിരുന്ന പ്രതിയ്ക്ക് പുനര്‍ജന്മം.കൊല്ലപ്പെട്ട തോമസ് മാത്യുവിന്റെ കുടുംബം മാപ്പ് നൽകിയതോടെയാണ് പ്രതിയായ സക്കീര്‍ ഹുസൈന് മോചനം സാധ്യമായത്. സംഭവത്തില്‍ കൊല്ലപ്പെട്ട കോട്ടയം, കോട്ടമുറിക്കല്‍, തൃക്കൊടിത്താനം, ചാലയില്‍വീട്ടില്‍ തോമസ് മാത്യൂ (27) വിന്റെ കൊടുംബത്തിന്റെ സന്മനസ്സാണ് പ്രതിയായ കൊല്ലം, പള്ളിത്തോട്ടം, ഗാന്ധിനഗര്‍ സ്വദേശിയും എച്ച്‌ ആന്‍ഡ് സി കോമ്ബൗണ്ട് നിവാസിയുമായ സക്കീര്‍ ഹുസൈന് (32) രണ്ടാം ജന്മം കനിഞ്ഞേകിയത്. അല്‍ഖോബാറില്‍ 2013 -ലാണ് വാക്കുതർക്കത്തെ തുടർന്ന് തോമസ് മാത്യൂവിനെ സക്കീർ ഹുസൈൻ കൊലപ്പെടുത്തുന്നത്.തിരുവോണ ദിവസം തോമസ് മാത്യുവും കൂട്ടുകാരും ചേർന്ന് സദ്യ ഒരുക്കിയത് സക്കീർ ഹുസൈൻ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ദമ്മാമിലെ ഒരു ലൗണ്ടറിയില്‍ ജീവനക്കാരായിരുന്നു സക്കീര്‍ ഹുസൈനും തോമസ് മാത്യൂവും.ഒൻപത് വര്‍ഷക്കാലത്തെ തടവും ഉറപ്പായ മരണവും താണ്ടിക്കടന്ന സകീര്‍ ഹുസൈന്‍ വ്യാഴാഴ്ച ദമ്മാമില്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലെത്തി.

    Read More »
Back to top button
error: