ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ എം.എല്‍.എ കൃഷ്ണ കല്യാണിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്.
2021ലെ നിയമ സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റിലാണ് കല്യാണി മത്സരിച്ചു വിജയിച്ചത്. പിന്നീട് നിയമസഭയില്‍ നിന്ന് രാജിവെക്കാതെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനാണ് കല്യാണി.
സസ്പെന്‍ഷനിലായ തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അഴിമതി വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കൃഷ്ണ കല്യാണിയെ കേന്ദ്ര അന്വേഷണ ഏജന്‍സി വിളിപ്പിച്ചിരിക്കുന്നത്.