ലോകത്തെ ആദ്യത്തെ 200 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള.
ഓഗസ്റ്റ് രണ്ടിന് ചൈനയിലാണ് ഫോണ്‍ അവതരിപ്പിക്കുന്നതെന്ന് മോട്ടറോള കമ്പനി സ്ഥീരികരിച്ചു. മോട്ടോ എക്സ് 30 പ്രോ എന്നു പേരിട്ടിരിക്കുന്ന ഫോണിന്റെ മുഖ്യ ആകര്‍ഷണം ക്യാമറ തന്നെയാണ്.
ഫോണിന്റെ സെന്‍സറുകളിലെ ഫോക്കല്‍ ലെങ്ത് അടുത്തിടെയാണ് കമ്പനി സ്ഥീരികരിച്ചത്. സെന്‍സറുകള്‍ക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കല്‍ ലെങ്ത് ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത്. 85 എംഎം ലെന്‍സ് ഉപയോഗിച്ച് മികച്ച ക്ലോസപ്പ് പോര്‍ട്രെയിറ്റ് ഷോട്ടുകള്‍ പകര്‍ത്താമെന്നും കമ്പനി അവകാശപ്പെടുന്നു.
50 എംഎം ലെന്‍സ് ഉപയോഗിച്ച് ഒരു സാധാരണ വ്യൂ ആംഗിളിലൂടെ മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കും. 35 എംഎം ലെന്‍സ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിള്‍ നല്‍കുമെന്നാണ് നിഗമനം. അടുത്തിടെയാണ് മോട്ടോ എക്സ്30 പ്രോ ഗീക്ക്ബെഞ്ചിൽ XT2241-1 എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്.
മോട്ടോ എക്‌സ് 30 പ്രോയില്‍ സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ആയിരിക്കും പ്രോസസര്‍. 125W ഗാന്‍ (GaN) ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഫോണിലുണ്ടാകും. സ്മാര്‍ട് ഫോണ്‍ ആന്‍ഡ്രോയിഡ് 12 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 12 ജിബി റാമുമായിട്ടാണ് മോട്ടോ എക്സ്30 പ്രോ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
5,000 എംഎഎച്ച് ആണ് ബാറ്ററി. എച്ച്ഡി+ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയും 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എക്‌സ് 30 പ്രോയില്‍ ഉണ്ടാകും. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് വരുമെന്ന് പ്രതീക്ഷിക്കുന്നത്.