Month: July 2022

  • Kerala

    കാലവര്‍ഷം ശക്തമായി; ഇടുക്കി മുതൽ കാസർകോട് വരെ യെല്ലോ അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്ന് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് രണ്ട് പേര്‍ മുങ്ങി മരിച്ചു. വയനാട് മണ്ണിടിഞ്ഞാണ് ഒരാള്‍ മരിച്ചത്. കോഴിക്കോട് മാവൂരില്‍ ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ച് കയറി വിവാഹ സത്കാരം താറുമാറായി. ജലനിരപ്പ് കൂടിയതിനാല്‍ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയാണ് ലഭിച്ചത്. കോഴിക്കോട് രണ്ട് പേര്‍ മുങ്ങി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് പതിമൂന്നുകാരന്‍ മുഹമ്മദ് മിര്‍ഷാദാണ് കുളത്തില്‍ വീണ് മരിച്ചത്. എടച്ചേരിയില്‍ പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് ആലിശേരി സ്വദേശി അഭിലാഷിന് ജീവന്‍ നഷ്ടമായത്. നാല്‍പ്പത് വയ്സ്സായിരുന്നു. വയനാട് തോട്ടുമച്ചാല്‍ കാട്ടിക്കൊല്ലിയില്‍ മണ്‍തിട്ട ഇടിഞ്ഞുണ്ടായ…

    Read More »
  • Kerala

    സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു

    സുല്‍ത്താന്‍ ബത്തേരി: അമ്പലവയലില്‍ മണ്‍തിട്ടയിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബു (37) ആണ് മരിച്ചത്. നെടുമുള്ളി സ്വദേശിയുടെ വീട്ടില്‍ സംരക്ഷണഭിത്തിയുടെ നിര്‍മാണ പ്രവൃത്തിക്കിടെ മണ്‍തിട്ടയിടിഞ്ഞ് വീണായിരുന്നു അപകടം. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. മണ്ണിടിച്ചിലില്‍ ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. അരമണിക്കൂര്‍ നേരത്തെ തിരച്ചിനിലൊടുവില്‍ ഫയര്‍ഫോഴ്സും, നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    Read More »
  • NEWS

    വമ്പന്‍മാര്‍ക്ക് ആശ്വാസം പകര്‍ന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍; വിമാന ഇന്ധനവില 2.2 ശതമാനം കുറച്ചു

    മുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെതുടര്‍ന്ന് വ്യോമയാന ഇന്ധനത്തിന്റെ വില കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ(എടിഎഫ്) വില കിലോലിറ്ററിന് 3,084.94 രൂപ (2.2 ശതമാനം)യാണ് കുറച്ചത്. നടപ്പ് വര്‍ഷം രണ്ടാംതവണയാണ് വിലയില്‍ കുറവുവരുത്തുന്നത്. അതേസമയം, പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടുമില്ല. ആഗോളവില അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തിയതിയും 16-ാംതിയതിയുമാണ് വ്യോമയാന ഇന്ധന വില പരിഷ്‌കരിക്കുന്നത്. ജൂലായ് ഒന്നിന് വിലയില്‍ മാറ്റംവരുത്തിയിരുന്നില്ല. 2022 ജനുവരിക്കുശേഷം 11 തവണയാണ് വിലകൂട്ടിയത്. ജൂണില്‍ വിലയില്‍ 16ശതമാനം വര്‍ധനവാണ് ഉണ്ടായത്. വില കിലോ ലിറ്ററിന് 19,757.13 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അതോടെ എടിഎഫിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയുംചെയ്തു. ആറുമാസത്തിനുള്ളില്‍ വില ഇരട്ടിയാകാനും ഈ വിലവര്‍ധന ഇടയാക്കി.

    Read More »
  • Crime

    ഹോട്ടലിലെ ക്യാഷ്‌കൗണ്ടറില്‍ സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

    മട്ടാഞ്ചേരി: ഹോട്ടലിന്റെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം ക്യൂ ആര്‍ കോഡ് വെച്ച് തട്ടിപ്പുനടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മുണ്ടംവേലി കാട്ടുനിലത്തില്‍ വീട്ടില്‍ മിഥുന്‍ (33) ആണ് പിടിയിലായത്. ജൂണ്‍ ആറിന് തോപ്പുംപടി പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിന്റെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് പകരം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് തോപ്പുംപടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടലുടമയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയായിരുന്നു.    

    Read More »
  • LIFE

    പകുതിവിലയ്ക്ക് ടിക്കറ്റ്, ടെലഗ്രാമിനെതിരേ നിയമനടപടി, താരങ്ങളുടെ കരാര്‍ലംഘനത്തില്‍ അച്ചടക്ക നടപടി…; നിര്‍ണായക തീരുമാനങ്ങളെടുത്ത് സിനിമാ സംഘടനകളുടെ യോഗം

    കൊച്ചി: പ്രതിസന്ധിയിലായ മലയാളസിനിമയെ രക്ഷപ്പെടുത്താന്‍ കൂടിയാലോചനകളുമായി സിനിമാ സംഘടനകളുടെ യോഗം. താരതമ്യേന പ്രേക്ഷകര്‍ കുറയുന്ന ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പകുതിനിരക്കില്‍ ടിക്കറ്റ് നല്‍കുന്ന ഫ്ളെക്സി ടിക്കറ്റ് നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ ആലോചനകളുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ ധാരണയായി. സിനിമാരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിവിധസംഘടനകളിലെ അംഗങ്ങളെ ചേര്‍ത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. താരപ്രതിഫലത്തിലും താരങ്ങളുടെ കരാര്‍ലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കാനും. പുതിയ റിലീസ് സിനിമകള്‍ ടെലഗ്രാം പോലുള്ള ആപ്പുകളില്‍ വരുന്നതിനെതിരേ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി യോഗശേഷം ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറഞ്ഞു. എറണാകുളത്ത് ഫിലിം ചേംബറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.  

    Read More »
  • Kerala

    മലമ്പുഴ ഡാം തുറന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടി: കണ്‍ട്രോള്‍ റൂം തുറന്നു

    പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാം തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ വീതം തുറന്നത്. ഒരുമണിക്കൂറിന് ശേഷം ഇത് 30 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തും. ഡാം തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 അടിയായി ഉയര്‍ന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചത്. വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ, ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.  

    Read More »
  • Kerala

    കെ.എം. ഷാജി പ്രതിയായ പ്ലസ് ടു കോഴക്കേസ്: അഴീക്കോട്ടെ സ്‌കൂളിലെത്തി വിജിലന്‍സ് വീണ്ടും തെളിവെടുത്തു

    കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി പ്രതിയായ പ്ലസ് ടു കോഴക്കേസില്‍ വീണ്ടും വിജിലന്‍സിന്റെ തെളിവെടുപ്പ്. അഴീക്കോട്ടെ സ്‌കൂളിലെത്തിയ വിജിലന്‍സ് സംഘം ഇന്ന് സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്ന് മൊഴിയെടുത്തു. അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ ജീവനക്കാരില്‍നിന്നടക്കം വിജിലന്‍സ് സംഘം മൊഴിയെടുത്തത്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശനിയാഴ്ച സ്‌കൂളിലെത്തിയത്. അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രതികരണം.  

    Read More »
  • Kerala

    ആറുമാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ ഉടന്‍ പുറത്തെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം; സംരക്ഷണം സര്‍ക്കാര്‍ ചുമതല

    കൊച്ചി: പോക്‌സോ കേസില്‍ ഇരയായി ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയെ ഉടന്‍ പുറത്തെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. തീരുമാനം വൈകുന്നത് പെണ്‍കുട്ടിയുടെ കഠിന വേദനയുടെ ആക്കം കൂട്ടുമെന്നും ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കണമെന്നാണ് നിര്‍ദ്ദേശം. കുഞ്ഞിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. പോക്‌സോ കേസില്‍ ഇരയാണ് പതിനഞ്ച് വയസ്സുകാരി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അതിവേഗം തീരുമാനമെടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.  

    Read More »
  • India

    തമിഴ്നാട്ടിലെ താഴ്ന്ന ജാതി ഏത്?; ജാതിക്കെതിരേ പോരാടിയ പെരിയാറിന്റെ പേരിലുള്ള സര്‍വകലാശാലയിലെ പരീക്ഷാ ചോദ്യം വിവാദത്തില്‍

    ചെന്നൈ: തമിഴ്‌നാട്ടിലെ ജാതി വിവേചനത്തിനെതിരേ ശക്തമായ നിലപാടെടുത്ത ഇ.വി. രാമസ്വാമി(പെരിയോര്‍)യുടെ പേരിലുള്ള സര്‍വകലാശാലയിലെ പരീക്ഷയില്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവരെ അപമാനിക്കും വിധമുള്ള ചോദ്യം വന്നതായി ആക്ഷേപം. തമിഴ്നാട്ടിലെ താഴ്ന്ന ജാതി ഏത്? എന്ന സേലം പെരിയാര്‍ സര്‍വകലാശാലയിലെ എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യമാണ് വിവാദമായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവം വിവാദമായതോടെ, വിവാദ ചോദ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ആര്‍. രാമസ്വാമി ജഗനാഥന്‍ അറിയിച്ചു. ഇത്തരമൊരു ചോദ്യം പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത് ഖേദകരമാണ്. ‘മറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജിലെ അധ്യാപകരാണ് ചോദ്യം തയ്യാറാക്കുന്നത്. വിദ്യാര്‍ഥികളുടെ കൈയിലെത്തുന്നതുവരെ ചോദ്യ പേപ്പറിനെക്കുറിച്ച് സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് അറിവുണ്ടാകില്ല.’ അദ്ദേഹം പറഞ്ഞു. വിവാദ ചോദ്യം അടങ്ങിയ വിഷയത്തില്‍ പകരം പരീക്ഷ നടത്തുന്ന കാര്യം പരിഗണനയിലാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ‘പിന്നാക്ക വിഭാഗത്തെ മൊത്തത്തില്‍ അപമാനിക്കുന്നതിന് തുല്യമാണ് ഈ ചോദ്യമെന്ന് പി.എം.കെ. സ്ഥാപക പ്രസിഡന്റ് എസ്. രാമദാസ് പറഞ്ഞു. സമൂഹത്തില്‍ താഴ്ന്ന…

    Read More »
  • Crime

    തയ്യല്‍ക്കടയിലേക്ക് പോയ പെണ്‍കുട്ടിയെ വഴിയില്‍തടഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡനം; മലപ്പുറത്ത് മധ്യവയസ്‌കന്‍ അറസ്റ്റില്‍

    മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പൊന്നാനി നൈതല്ലൂര്‍ സ്വദേശി ആലങ്കോട് ഹൗസില്‍ ചന്ദ്രശേഖരനാണ് (48) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വീട്ടില്‍നിന്ന് തയ്യല്‍ക്കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വഴിയരികില്‍ കാത്തുനിന്ന പ്രതി ബലമായി പിടിച്ച് തൊട്ടടുത്ത വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗവും പോക്‌സോയും ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്നാനി സി. ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ചന്ദ്രശേഖരനെ റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: