Month: July 2022
-
Kerala
”പ്രയോഗിക്കുന്നത് സ്ത്രീപക്ഷ രാഷ്ട്രീയം, അമിത് ഷായും മോദിയും നോക്കിയിട്ട് ഭയപ്പെടുത്താനായിട്ടില്ല”; മണിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് ആനി രാജ
ദില്ലി: സ്ത്രീപക്ഷ രാഷ്ട്രീയമാണ് താന്‍ ഡല്‍ഹിയില്‍ പ്രയോഗിക്കുന്നതെന്നും കേരളത്തില്‍നിന്ന് വന്ന് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും ഇനിയും സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാ ഫെഡറേഷന്‍ ജന. സെക്രട്ടറിയുമായ ആനി രാജ. തനിക്കെതിരായ എംഎം. മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. പാര്‍ട്ടി തന്നെ ഏല്‍പിച്ച ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ആവശ്യമായതെല്ലാം ചെയ്യും. ഇതൊന്നും തന്നെ സംബന്ധിച്ച് വലിയ വിഷയമല്ല. പക്ഷേ, മണി ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണ്. അത് അങ്ങേയറ്റം അപലപനീയമാണ്. ഒരുപക്ഷേ അതിന് അദ്ദേഹത്തിന്റേതായ ന്യായീകരണമുണ്ടാകും. ന്യായീകരണം എന്തു തന്നെ ആണെങ്കിലും അത് ശരിയായ ഒന്നല്ലെന്നും ആനി രാജ പറഞ്ഞു. എട്ടാംവയസില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സുശീല ഗോപാലനെ പോലുള്ള നേതാക്കള്‍ നേതൃത്വം നല്‍കിയ ദേശീയ മഹിളാ ഫെഡറേഷന്റെ ഉത്തരവാദിത്തം വഹിക്കുന്നയാളാണ് താന്‍. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുക എന്നതാണ് തന്റെ ചുമതല. അത് ദില്ലിയിലായാലും വിദേശത്ത് നിന്നായാലും…
Read More » -
കുട്ടികള്‍ക്ക് രാവിലെ ഏഴിന് സ്‌കൂളില്‍ പോകാമെങ്കില്‍ നമുക്കെന്തുകൊണ്ട് ഒന്‍പതിന് കോടതി ആരംഭിച്ചുകൂട? ചോദ്യവുമായി സുപ്രീം കോടതി ജഡ്ജ്
ന്യൂഡല്‍ഹി: കോടതി നടപടികള്‍ നേരത്തേയാക്കിക്കൂടെ എന്ന ചോദ്യമുയര്‍ത്തി സുപ്രീം കോടതി ജസ്റ്റിസ് യു.യു. ലളിത്. നമ്മുടെ കുട്ടികള്‍ക്ക് രാവിലെ ഏഴുമണിക്ക് സ്‌കൂളില്‍ പോകാമെങ്കില്‍ അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും എന്തുകൊണ്ട് ഒമ്പതുമണിക്ക് കോടതി നടപടികള്‍ ആരംഭിച്ചുകൂട? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പതിവുസമയമായ രാവിലെ 10.30-ന് വിഭിന്നമായി 9.30-ന് ജസ്റ്റിസ് ലളിതിന്റെ ബെഞ്ച് വെള്ളിയാഴ്ച സിറ്റിങ് നടത്തിയതിനെ അഭിഭാഷകര്‍ പ്രകീര്‍ത്തിച്ചിരുന്നു. കോടതി നടപടികള്‍ ആരംഭിക്കാന്‍ ഉചിതമായ സമയം 9.30 ആണെന്നാണ് തന്റെ അഭിപ്രായമെന്നു മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു. ഈ ഘട്ടത്തിലായിരുന്നു ജസ്റ്റിസ് ലളിതിന്റെ പ്രതികരണം. രാവിലെ ഒമ്പതിന് കോടതി തുടങ്ങുകയും 11.30-ന് അരമണിക്കൂര്‍ ഇടവേള എടുത്തശേഷം ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. ഇതുവഴി ജഡ്ജിമാര്‍ക്ക് കേസുകള്‍ പഠിക്കാനും മറ്റും വൈകീട്ട് ആവശ്യത്തിന് സമയംലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ വൈകീട്ട് നാലുവരെയാണ് സുപ്രീംകോടതിയുടെ സമയം. ആഗസ്റ്റ് 26 ന് നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിരമിക്കുകയാണ്. അടുത്ത…
Read More » -
Kerala
ആനി രാജയ്‌ക്കെതിരായ എംഎം മണിയുടെ പ്രസ്താവന വിവാദത്തില്‍
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരേ മുന്‍മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവന വിവാദത്തില്‍. ”അവര്‍ അങ്ങനെ പറയും, അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്നം നമുക്കല്ലേ അറിയൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും.” എന്നായിരുന്നു ആനി രാജയ്‌ക്കെതിരായ മണിയുടെ പരാമര്‍ശം. നിയമസഭയില്‍ കെ.കെ.രമ എംഎല്‍എയ്ക്കെതിരേ മണി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ ആനി രാജ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം, നിയമസഭയില്‍ മണി നടത്തിയ ‘വിധവയായത് വിധി’ പരാമര്‍ശത്തെ വിമര്‍ശിച്ച ആനി രാജ, ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മണി നടത്തിയതെന്ന് പറഞ്ഞിരുന്നു. അത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടിയെന്നും മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മാണെന്നും ആനി പറഞ്ഞു. ഈ…
Read More » -
Tech
മള്‍ട്ടിപ്പിള്‍ പ്രൊഫൈല്‍ ഫീച്ചറുമായി ഫേസ്ബുക്ക്; ‘അശ്വതി അച്ചു’ പരിപാടിക്ക് ശ്രമിച്ചാല്‍… പണികിട്ടും ഉള്ളതുകൂടി പോകും…
ഫേസ്ബുക്ക് യൂസേഴ്‌സിന് പുതിയൊരു ഫീച്ചര്‍ കൂടി അവതരിപ്പിക്കുകയാണ് മെറ്റ. ഒരേ സമയം ഒരു യൂസറിന് 5 പ്രൊഫൈലുകള്‍ വരെ യൂസ് ചെയ്യാമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത. അതും ഒരു അക്കൌണ്ടില്‍ നിന്ന് തന്നെ ഈ അഞ്ച് പ്രൊഫൈലുകളും ഉപയോഗിക്കാന്‍ സാധിക്കും. കൂടുതല്‍ യൂസേഴ്‌സിനെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് കമ്പനി ഈ പുതിയ സൌകര്യം അവതരിപ്പിക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉള്ള ആളുകളുമായി ഇടപഴകാന്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഉപയോഗിക്കാം എന്നതാണ് ഈ ഫീച്ചറിന്റെ ഹൈലൈറ്റ്. ഉദാഹരണത്തിന് ഒരു യൂസറിന് സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം ഒരു പ്രൊഫൈലും അതിന്റെ ഫീഡുകളും ഉപയോഗിക്കാന്‍ കഴിയും. അത് പോലെ ബിസിനസുമായി ബന്ധപ്പെട്ടവര്‍, കൂടെ ജോലി ചെയ്യുന്നവര്‍, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ ഓരോ വിഭാഗം ആളുകളുമായി ഇടപഴകാന്‍ വേറെ വേറെ പ്രൊഫൈലുകള്‍ എന്ന നിലയില്‍ ഉപയോഗിക്കാന്‍ കഴിയും. ഓരോ ആവശ്യത്തിനും ഓരോ അക്കൗണ്ട് എന്ന നിലയിലും കാണാം. പക്ഷേ ഒരു അക്കൌണ്ടില്‍ നിന്ന് 5 പ്രൊഫൈല്‍ മാത്രമേ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളു. സെലക്റ്റ്ഡ്…
Read More » -
India
തീവ്രവാദത്തിന് പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് ഒരാള്‍ തീവ്രവാദിയായെന്ന് കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാള്‍ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് അയാള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് തയ്യാറായെന്ന് കണക്കാക്കാനാകില്ലെന്നും കോടതി. നരേന്ദ്ര മോദിയെയും പ്രവീണ്‍ തൊഗാഡിയയെയും വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടാണ് നിരീക്ഷണം. 2006ല്‍ ഔറംഗാബാദില്‍ നിന്ന് രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്ന ആയുധങ്ങള്‍ അടക്കം എടിഎസ് പിടികൂടിയ കേസിലാണ് വിധി. ഇത് മോദിയെയും പ്രവീണ്‍ തൊഗാഡിയയെയും വധിക്കാന്‍ എത്തിച്ചതാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ കേസില്‍ 2016 ല്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ബിലാല്‍ അബ്ദുള്‍ റസാഖാണ് ഹൈക്കോടതിയില്‍ അപ്പീലുമായി എത്തിയത്. ബിലാലിനെതിരെ മറ്റ് പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രം കണക്കിലെടുക്കാനാകില്ല. സിഡിആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കാതെ ബിലാല്‍ മറ്റ് പ്രതികളുമായി സമ്പര്‍ക്കം നടത്തിയെന്ന് വിചാരണ കോടതി വിധിച്ചത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിക്കണമെന്ന ബിലാലിന്റെ ആവശ്യത്തില്‍ കോടതി വിശദമായ വാദം കേള്‍ക്കും.
Read More » -
Health
രോഗപ്രതിരോധത്തെ ബാധിച്ചേക്കാം; മഴക്കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികള്‍
ചുരയ്ക്ക, കയ്പ്പക്ക, കുമ്പളങ്ങ, പടവലം, വെള്ളരി, തക്കാളി, ബീന്‍സ്, ഒക്ര എന്നിങ്ങനെയുള്ള പച്ചക്കറികള്‍ മണ്‍സൂണ്‍ വിളവെടുപ്പില്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഈ പച്ചക്കറികളില്‍ പലതരം ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും ദഹനത്തിനും, മറ്റ് ആരോഗ്യത്തിനും സഹായിക്കും. എന്നിരുന്നാലും, മഴക്കാലത്ത് ചില പച്ചക്കറികള്‍ കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിച്ചേക്കാം. മഴക്കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികള്‍ പച്ച ഇലക്കറികള്‍ ഇലപ്പച്ചക്കറികളെ എളുപ്പത്തില്‍ മലിനമാക്കാന്‍ കഴിയുന്ന സമയമാണ് മണ്‍സൂണ്‍, നിരവധി രോഗാണുക്കള്‍ക്കും സൂക്ഷ്മാണുക്കള്‍ക്കും മണ്‍സൂണ്‍ കാലം അനുയോജ്യമാണ്. കൂടാതെ, അവ വളരുന്ന മണ്ണ് വളരെ മലിനമായേക്കാം, ഇത് ഈ വിളകളുടെ ഇലകളില്‍ സൂക്ഷ്മാണുക്കള്‍ക്കും അണുക്കള്‍ക്കും എളുപ്പത്തില്‍ കയറാന്‍ സാധിക്കുന്നു. തല്‍ഫലമായി, അവ ഒഴിവാക്കുന്നതാണ് ഉചിതം. ബെല്‍പെപ്പര്‍ വേനല്‍ക്കാലത്തെ ഒരു ജനപ്രിയ പച്ചക്കറിയാണ് ബെല്‍പെപ്പര്‍. അവയ്ക്ക് മികച്ച രുചിയുണ്ട്, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ മണ്‍സൂണ്‍ ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തുന്നത് ദോഷകരമായേക്കാം. അവയില്‍ ഗ്ലൂക്കോസിനോലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്, അവ കഴിക്കുമ്പോള്‍ ഐസോത്തിയോസയനേറ്റുകളായി…
Read More » -
Food
ടെറസിലെ പച്ചക്കറികൃഷി: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീട്ടിലേയ്ക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉണ്ടാക്കുന്നവരാണ് ഇന്ന് മിക്കവരും. വിഷാംശങ്ങള്‍ അടങ്ങാത്ത പച്ചക്കറികള്‍ കഴിക്കാമല്ലോ, കൂടാതെ പൈസയും ലാഭിക്കാം. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്കോ കൃഷിയിടമില്ലാത്തവര്‍ക്കോ ടെറസിലും ബാല്‍ക്കണിയിലും അത്യാവശ്യത്തിനുള്ള പച്ചക്കറിത്തോട്ടം എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. കൃഷിസ്ഥലത്ത് മണ്ണ് ഉഴുതുമറിച്ച് വളമിട്ട് വളര്‍ത്തുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ടെറസിലിയോ ബാല്‍ക്കണിയിലെയോ ചെറിയ സ്ഥലത്ത് മനോഹരമായി വളര്‍ത്തി വിളവെടുക്കാം. കൂടാതെ, മനുഷ്യാധ്വാനവും യന്ത്രങ്ങളുടെ ഉപയോഗവും കാര്യമായി കുറച്ചുകൊണ്ടുതന്നെ കൃഷി ചെയ്യാവുന്ന സംവിധാനവും ഈ പച്ചക്കറി തോട്ടത്തിലൂടെ ചെയ്യാവുന്നതാണ്. ഉഴുതുമറിച്ച് കൃഷി ചെയ്യുമ്പോഴുണ്ടാകുന്ന വെള്ളത്തിന്റെ ഉപയോഗവും, വളപ്രയോഗവും കുറച്ചുകൊണ്ട് നല്ല വിളവുകളുണ്ടാക്കാം. ബാല്‍ക്കണികളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ കൃഷിരീതി ബയോ ഇന്റന്‍സീവ് ഗാര്‍ഡനിങ്ങ് ആണ്. മണ്ണിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ചെടികളുടെ വേരുകള്‍ മണ്ണിലേക്ക് ആഴത്തിലിറങ്ങാനും കൂടുതല്‍ വെള്ളവും പോഷകങ്ങളും വലിച്ചെടുക്കാനും ഈ രീതിയില്‍ കൃഷി ചെയ്യുന്നതുകൊണ്ട് കഴിയും. അടുക്കളയിലെ പച്ചക്കറികളുടെ അവശിഷ്ടങ്ങളും ഉണങ്ങിയ ഇലകളുമെല്ലാം ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മ്മിച്ച് ചെടികള്‍ക്ക് വളമാക്കാം. ബയോ…
Read More » -
India
രണ്ട് കോടി രൂപ വരെ കൃഷികര്‍ക്ക് വായ്പ; പലിശയിളവ്… സര്‍ക്കാര്‍ ഗ്യാരണ്ടി…
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ അഥവാ എഫ്പിഒ വഴി കാര്‍ഷിക ഉല്‍പ്പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകും. അതായത്, എഫ്പിഒ വഴി പ്രോസസ്സിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ വരെ കൃഷിക്കാര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കും. ഇതില്‍ പലിശയിളവ് മാത്രമല്ല, സര്‍ക്കാര്‍ ഗ്യാരണ്ടിയും നല്‍കുമെന്ന സവിശേഷതയുമുണ്ട്. ഗ്രാമീണ മേഖലയില്‍ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം സേവനങ്ങള്‍ നിര്‍ണായകമാകും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം അറിയിച്ചത്. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിനെ കുറിച്ച് വിശദമാക്കുമ്പോളാണ് കൃഷി മന്ത്രി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ സേവനത്തെ കുറിച്ചും അറിയിച്ചത്. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമുള്ള സ്വാശ്രയ പാക്കേജിന് കീഴില്‍ കേന്ദ്രം 1.5 ലക്ഷം കോടി രൂപയിലധികം വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ഇതുവരെ 13,000 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. ഏകദേശം 9,000 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. ഇതുകൂടാതെ, കര്‍ഷകരെ സ്വയം…
Read More » -
NEWS
ആനവണ്ടിയെ കുത്തുപാളയെടുപ്പിക്കുന്നതാര്?
പത്തനംതിട്ട :ആനവണ്ടിയെ കുത്തുപാളയെടുപ്പിക്കുന്നതാരെന്ന് കണ്ടറിയണമെങ്കില്‍ രാവിലെ 7.50 നും എട്ടിനുമിടയില്‍ പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വന്നു നിന്നാല്‍ മതി. 7.55 ആകുമ്ബോള്‍ പത്തനാപുരത്ത് നിന്നും പാലക്കാടിനുള്ള സൂപ്പര്‍ ഫാസ്റ്റ് സ്റ്റാന്‍ഡില്‍ വന്ന് നില്‍ക്കും.ഇത് സ്റ്റാന്‍ഡ് വിടുന്നതിന് തൊട്ടുപിന്നാലെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള കോയമ്ബത്തൂര്‍ സൂപ്പര്‍ ഫാസ്റ്റും പോകും. രണ്ടു ബസുകളും ഏതാണ്ട് ഒരേ സമയത്ത് ഒരേ റൂട്ടിലൂടെ മത്സരിച്ചോടും. ഫലമോ 27 വര്‍ഷമായി മികച്ച വരുമാനം ഉണ്ടാക്കി കൊടുത്തിരുന്ന പത്തനംതിട്ട-കോയമ്ബത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു. പത്തനാപുരത്ത് നിന്നുള്ള സര്‍വീസ് തുടങ്ങിയത് അടുത്ത കാലത്താണ്. 27 വര്‍ഷമായി ഉള്ളതാണ് പത്തനംതിട്ട-കോയമ്ബത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ്. പത്തനാപുരത്ത് നിന്നുള്ള പാലക്കാട് സര്‍വീസ് വേണ്ടെന്ന് ആര്‍ക്കും അഭിപ്രായമില്ല. ഇതിന്റെ സമയം ഒരു മണിക്കൂര്‍ മുന്നോട്ടോ പിന്നോട്ടോ ആക്കിയാല്‍ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കും; കെഎസ്ആർടിസിക്കും. ഇന്നലെ തുടങ്ങിയ ഒരു സര്‍വീസിന് വേണ്ടി 27 വര്‍ഷമായി തുടരുന്ന സര്‍വിസിന്റെ സമയം മാറ്റുന്നത് ഉചിതമല്ല.ഇതേപോലെ…
Read More » -
NEWS
കോട്ടയത്തും കൊടുങ്കാറ്റ്; നിരവധി വീടുകൾ തകർന്നു; ഒരാൾക്ക് ഗുരുതര പരിക്ക്
കോട്ടയം : കൂത്താട്ടുകുളം നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ അരക്കോടിയുടെ നാശനഷ്ടം. വിവിധ ഡിവിഷനുകളില്‍ വെള്ളിയാഴ്ച രാവിലെയാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. നിരവധി വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണു.രണ്ട് വീടുകള്‍ പൂര്‍ണമായും, 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 18ാം – ഡിവിഷന്‍ നമ്ബേലില്‍ കോളനി വെട്ടുകുരുത്തേല്‍ വിജയന്‍റെ വീട്ടിലേക്ക് മരം ഒടിഞ്ഞ് വീണ് ഭാര്യ ഭാമക്ക് (56) ഗുരുതര പരിക്കേറ്റു. ഇവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂത്താട്ടുകുളം, തിരുമാറാടി മേഖലകളില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മൂവാറ്റുപുഴ തഹസില്‍ദാര്‍ കെ.എസ്. സതീശന്‍ പറഞ്ഞു. മറ്റു മേഖലകളിലും കാറ്റ് നാശം വിതച്ചു.
Read More »