KeralaNEWS

കെ.എം. ഷാജി പ്രതിയായ പ്ലസ് ടു കോഴക്കേസ്: അഴീക്കോട്ടെ സ്‌കൂളിലെത്തി വിജിലന്‍സ് വീണ്ടും തെളിവെടുത്തു

കണ്ണൂര്‍: മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി പ്രതിയായ പ്ലസ് ടു കോഴക്കേസില്‍ വീണ്ടും വിജിലന്‍സിന്റെ തെളിവെടുപ്പ്. അഴീക്കോട്ടെ സ്‌കൂളിലെത്തിയ വിജിലന്‍സ് സംഘം ഇന്ന് സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്ന് മൊഴിയെടുത്തു.

അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ ജീവനക്കാരില്‍നിന്നടക്കം വിജിലന്‍സ് സംഘം മൊഴിയെടുത്തത്.

കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശനിയാഴ്ച സ്‌കൂളിലെത്തിയത്. അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

 

Back to top button
error: