LIFEMovie

പകുതിവിലയ്ക്ക് ടിക്കറ്റ്, ടെലഗ്രാമിനെതിരേ നിയമനടപടി, താരങ്ങളുടെ കരാര്‍ലംഘനത്തില്‍ അച്ചടക്ക നടപടി…; നിര്‍ണായക തീരുമാനങ്ങളെടുത്ത് സിനിമാ സംഘടനകളുടെ യോഗം

കൊച്ചി: പ്രതിസന്ധിയിലായ മലയാളസിനിമയെ രക്ഷപ്പെടുത്താന്‍ കൂടിയാലോചനകളുമായി സിനിമാ സംഘടനകളുടെ യോഗം.

താരതമ്യേന പ്രേക്ഷകര്‍ കുറയുന്ന ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പകുതിനിരക്കില്‍ ടിക്കറ്റ് നല്‍കുന്ന ഫ്ളെക്സി ടിക്കറ്റ് നടപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ ആലോചനകളുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ ധാരണയായി. സിനിമാരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ വിവിധസംഘടനകളിലെ അംഗങ്ങളെ ചേര്‍ത്ത് അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.

Signature-ad

താരപ്രതിഫലത്തിലും താരങ്ങളുടെ കരാര്‍ലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കാനും. പുതിയ റിലീസ് സിനിമകള്‍ ടെലഗ്രാം പോലുള്ള ആപ്പുകളില്‍ വരുന്നതിനെതിരേ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി യോഗശേഷം ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറഞ്ഞു.

എറണാകുളത്ത് ഫിലിം ചേംബറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.

 

Back to top button
error: