Month: July 2022

  • Kerala

    കര്‍ക്കടക മാസപൂജകള്‍…ശബരിമല മാളികപ്പുറം ക്ഷേത്ര നടകൾ തുറന്നു, ശബരീശ ദർശന പുണ്യം നേടി അയ്യപ്പഭക്തർ.. 21 ന് നട അടയ്ക്കും

    കര്‍ക്കടകമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം തുറന്നു .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിച്ചു.പിന്നീട് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു..ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നു..തുടര്‍ന്ന് അയ്യപ്പഭക്തര്‍ പതിനെട്ടാം പടികയറി ശരണം വിളികളുമായി സ്വാമി ദർശനം നടത്തി. ശബരീശ നടതുറന്നതിനു പിന്നാലെ മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല . 21 വരെയാണ് ശബരിമല നട തുറന്നിരിക്കുക.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.കര്‍ക്കടകം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും.ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതിഹോമവും മറ്റ്പൂജകളും നടക്കും.ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും.പൂജകള്‍…

    Read More »
  • India

    വാര്‍ത്തകള്‍ ഉപയോഗിക്കാന്‍ ടെക് ഭീമന്മാര്‍ വരുമാനവിഹിതം നല്‍കണം: നിയമം ഒരുങ്ങുന്നു; വിപണി പിടിച്ചടക്കുന്നത് തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി

    ദില്ലി: വാര്‍ത്തകള്‍ ഉപയോഗിക്കാന്‍ ടെക് ഭീമന്മാരില്‍നിന്ന് പണം ഈടാക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രം. പത്രങ്ങള്‍ക്കും ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകര്‍ക്കും അവരുടെ യഥാര്‍ത്ഥ ഉള്ളടക്കം ഉപയോഗിക്കുന്നതിന് പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം ടെക് ഭീമന്മാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐടി, ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആണ് രംഗത്തെത്തിയത്. നിലവിലുള്ള ഐടി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി റെഗുലേറ്ററി ഇടപെടലുകളിലൂടെ ഈ നിയമം അവതരിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും വളര്‍ച്ചയോടുകൂടി സോഷ്യല്‍ മീഡിയകളില്‍ നിന്നും ടെക് ഭീമന്മാര്‍ വലിയ ലാഭമാണ് കൊയ്യുന്നത്. ഓരോ കാഴ്ചയ്ക്കും ഓരോ ക്ലിക്കിനും പണം വാരിക്കൂട്ടുകയാണ് ഇവര്‍. വിപണി മൊത്തം പിടിച്ചടക്കുന്ന ഈ നടപടി ഇനിയും തുടരുന്നത് ശരിയായി തോന്നുന്നില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റാ, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ട്വിറ്റര്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കുന്ന പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത/വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് പണം…

    Read More »
  • Kerala

    ആഫ്രിക്കൻ സൈൻ ഫീവർ,സംസ്ഥാനത്ത് ബയോ സെക്യുരിറ്റി നടപടികൾ കാര്യക്ഷമമാക്കും

    പന്നികളെ ബാധിയ്ക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ സൈൻ ഫീവർ. എന്നാൽ മനുഷ്യരിലോ പന്നികളൊഴികെയുള്ള മറ്റു ജന്തുവർഗ്ഗങ്ങളിലോ ഈ രോഗമുണ്ടാകുന്നില്ല. ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനപ്പെട്ടതാണ്. ഈ ഇന്ത്യയുടെ വടക്കുകിഴക്കൻ രോഗബാധ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രോഗം വരാതെ തടയുന്നതിനായി സംസ്ഥാനത്ത് ബയോ സെക്യുരിറ്റി നടപടികൾ കാര്യക്ഷമമാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിലേയ്ക്കും, കേരളത്തിൽ നിന്ന് പുറത്തേയ്ക്കും പന്നികൾ, പന്നി മാംസം, പന്നി മാംസ ഉത്പന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്/റെയിൽ/വ്യോമ/കടൽ മാർഗ്ഗം കൊണ്ടുപോകുന്നതും കൊണ്ടു വരുന്നതും 14.07.2022 മുതൽ മാസത്തേയ്ക്ക് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവായിരിക്കുന്നു. 2009 ലെ ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് ഇൻഫെക്ഷിയസ് ആൻ ഡ് കൺടേജിയസ് ഡിസീസസ് ഇൻ അനിമൽസ് ആക്ട് സെക്ഷൻ 6(1), 10(1) എന്നിവ പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. അതോടൊപ്പം…

    Read More »
  • Kerala

    മുറ്റത്തെത്തിയ കാട്ടാനയെ ഓടിക്കാന്‍ നോക്കിയ വീട്ടുടമ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് ആശുപത്രിയില്‍

    കല്‍പ്പറ്റ: പൊഴുതനയില്‍ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് കര്‍ഷകന്‍ ആശുപത്രിയില്‍. സേട്ടുക്കുന്ന് മൂത്തേടത്ത് ഷാജിയെയാണ് (50) കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. തോളെല്ല് പൊട്ടുകയും വാരിയെല്ലിനു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സേട്ടുക്കുന്ന് പ്രദേശത്ത് ആന ശല്യം പതിവാണ്. ദിവസവും നാട്ടില്‍ ഇറങ്ങുന്ന ആനക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത് പതിവാണ്. സംസ്ഥാനത്തിന്റെ മറ്റു മലയോര മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാണ്. മൂന്നാറില്‍ നടയാര്‍ സൗത്ത് ഡിവിഷനില്‍ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സമുത്ത് കുമാറെന്ന യുവാവിനെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കനത്തമഞ്ഞുമൂലം ഒന്നും കാണാന്‍ കഴിയാതിരുന്നതിനാല്‍ ഇയാള്‍ ആനയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനു സമീപത്തായി ഇന്നും ആന നിലയുറപ്പിച്ചതോടെ തൊഴിലാളികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സമാനമായ അവസ്ഥയാണ് വിനോസഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടിയിലും. മാട്ടുപ്പെട്ടി ഇന്റോസീസില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകള്‍ കോട്ടേഴ്സില്‍ നിന്ന് തൊഴിലാളികളെ പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല. ഇതുമൂലം കുട്ടികള്‍ക്ക്…

    Read More »
  • LIFE

    വിക്രം-പാ.രഞ്ജിത്ത് പുതിയ ചിത്രം. പൂജ കഴിഞ്ഞു

    ചിയാൻ വിക്രമും പാ.രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ചിയാൻ61ന്റെ പൂജ ചടങ്ങുകൾ ചെന്നൈയിൽ നടന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.എസ് എസ് മൂർത്തിയാണ് കലാ സംവിധായകൻ. കെ.ജി.എഫ് കമലഹാസൻ ചിത്രം വിക്രം എന്നിവക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് ആണ്. ആക്ഷൻ- കൊറിയോഗ്രഫി. പി.ആർ.ഒ-ശബരി

    Read More »
  • Crime

    തലശ്ശേരി സദാചാര ആക്രമണം; പൊലീസിന് വീഴ‍്‍ച പറ്റിയില്ലെന്ന് റിപ്പോർട്ട്

    കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ സദാചാര പൊലീസ് ആക്രമണം നടന്നതായുള്ള പരാതിയില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് തലശേരി എ സിയുടെ റിപ്പോർട്ട്. സ്റ്റേഷനിലെ സി സി ടി വിയിൽ പൊലീസ് പ്രത്യുഷിനെ മർദിക്കുന്ന ദൃശ്യങ്ങൾ ഇല്ല. കടൽ പാലത്ത് വെച്ച് മേഘയെ അറസ്റ്റ് ചെയ്യുമ്പോൾ വനിത പൊലീസ് ഉണ്ടായിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി പ്രത്യുഷിനെ അറസ്റ്റ് ചെയ്യുമ്പോഴും അതിന് ശേഷവും ഉള്ളത് ഒരേ മുറിവാണെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസ് മർദിച്ചുവെന്നാണ് പ്രത്യുഷ് ആരോപിച്ചിരുന്നത്. റിപ്പോർട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ ഡി ഐ ജിയ്ക്ക് കൈമാറി. കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടൽപ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു. അതേസമയം, തലശ്ശേരിയിൽ ദമ്പതികൾക്ക്…

    Read More »
  • Business

    കാനറ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി

    ദില്ലി: പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ  പ്രാബല്യത്തിൽ വരും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം പലിശയും 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.00 ശതമാനം പലിശ നിരക്കും കാനറാ ബാങ്ക് നൽകും. 91 മുതൽ 179 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു,അതേസമയം 180 മുതൽ 269 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 4.50 ശതമാനം പലിശ നൽകും. 333 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.10 ശതമാനം പലിശ ലഭിക്കും, 270 ദിവസം മുതൽ…

    Read More »
  • Kerala

    ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് പണം നല്‍കിയെന്ന് കണ്ടെത്തല്‍; എസ്.ഡി.പി.ഐ കേന്ദ്രകമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

    ന്യൂഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതിക്ക് പണം അയച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്.ഡി.പി.ഐ. കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പതിമൂന്നാം പ്രതി അബ്ദുല്‍ റഷീദിന് ഈ അക്കൗണ്ടില്‍നിന്ന് പണം ലഭിച്ചെന്ന ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദില്ലിയിലെ കനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. പാലക്കാട് മേലാമുറിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസമാണ് പോലീസ് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. വധിക്കേണ്ടവരുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കിയാണ് കൊലയാളികള്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനടക്കം ആകെ 26 പ്രതികളാണുള്ളത്. ഇതില്‍ 25 പേര്‍ അറസ്റ്റിലായി. 893 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 284 രേഖകളും വിവിധ തൊണ്ടിമുതലുകളും 24 ഡിജിറ്റല്‍ തെളിവുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആകെ 279 സാക്ഷികളാണ് കേസിലുള്ളത്. 2022 ഏപ്രില്‍ 16-നാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ശ്രീനിവാസനെ…

    Read More »
  • India

    ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്ക് 1.8 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാൻ ഇന്ത്യ

    ദില്ലി : ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്ക് 1.8 ദശലക്ഷം ടൺ ഗോതമ്പ്  (Wheat)  കയറ്റി അയയ്ക്കാനുള്ള അനുമതി നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. റഷ്യ – ഉക്രെയ്ൻ യുദ്ധം കാരണം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞിരുന്നു. വിവിധ രാജ്യങ്ങളുടെ അപേക്ഷയെ മാനിച്ചാണ് പുതിയ നടപടി. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും  വിതരണക്കാരുമായിരുന്ന റഷ്യയും ഉക്രൈനും യുദ്ധം ആരംഭിച്ചതോടുകൂടി ആഗോള വിപണിയിലേക്കുള്ള ഗോതമ്പിന്റെ ഒഴുക്ക് നിലച്ചു എന്നുതന്നെ പറയാം. പിന്നീട് ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദനക്കാരായ ഇന്ത്യയിലായിരുന്നു മറ്റു രാജ്യങ്ങളുടെ പ്രതീക്ഷ. എന്നാൽ ആഭ്യന്തര വിപണിയിൽ  വില റെക്കോർഡ് കടന്നതോടുകൂടി മെയ് 13 ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചു. ഇതോടെ ആഗോള വിപണിയിൽ വീണ്ടും വില ഉയർന്നു. ഇന്ത്യയോട് പല രാജ്യങ്ങളും ഗോതമ്പിനായി അഭ്യർത്ഥന നടത്തിയിരുന്നു. യുഎഇയും ഒമാനും ഈജിപ്തും എല്ലാം ഇതിലുൾപ്പെടും. ഭക്ഷ്യ പ്രതിസന്ധിയെ തുടർന്ന് പത്തിലധികം രാജ്യങ്ങളാണ് ഇന്ത്യയോട് ഗോതമ്പ് ആവശ്യപ്പെട്ടത്. ഗോതമ്പ്…

    Read More »
  • Kerala

    കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു

    കൊച്ചി: മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു. സർവ്വീസ് ആരംഭിച്ച 19.06.2017 മുതൽ കഴിഞ്ഞ വ്യാഴാഴ്ച 14 വരെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 6,01,03,828 ആളുകളാണ്. കൊവിഡ് വ്യാപനം മൂലം നിരവധി മാസങ്ങളിൽ കൊച്ചി മെട്രോ സർവ്വീസ് തടസ്സപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇതിനോടകം തന്നെ യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിടുമായിരുന്നു. 2021 ഡിസംബർ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകമാണ് യാത്രക്കാരുടെ എണ്ണം ആറ് കോടിക്ക് മുകളിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്. നിലവിൽ ശരാശരി 65000 പേരാണ് ദിനംപ്രതി കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നത്. സർവ്വീസ് ആരംഭിച്ചതിന് ശേഷം നാല് തവണയാണ് കൊച്ചി മെട്രോയിൽ ദിനംപ്രതി യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നത്. കൊവിഡിന് ശേഷം 2022 ജൂൺ പതിനേഴാം തീയതി ദിനംപ്രതി യാത്രക്കാരുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. 1,12,628 പേരാണ്…

    Read More »
Back to top button
error: